ചരമം

ഏലിയാമ്മ എബ്രഹാം ടാമ്പായിൽ അന്തരിച്ചു

ടാമ്പാ: മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റും ഫൊക്കാന (FOKANA) നേതാവുമായിരുന്ന  എബ്രഹാം പി. ചാക്കോയുടെ  ഭാര്യ   ഏലിയാമ്മ പാലമൂട്ടിൽ എബ്രഹാം (89) അന്തരിച്ചു .

ഭർത്താവ്  എബ്രഹാം പി. ചാക്കോ (കുഞ്ഞുമോൻ അങ്കിൾ) മലയാളി അസോസിയേഷന്റെയും ഫൊക്കാനയുടെയും പൊതുരംഗത്തും സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമായിരുന്ന കാലമൊട്ടാകെ, അദ്ദേഹത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും നിഴലായി, ശക്തമായ പിന്തുണയായി ഏലിയാമ്മച്ചി എപ്പോഴും ഒപ്പമുണ്ടായിരുന്നു. കുടുംബജീവിതത്തിലും വിശ്വാസജീവിതത്തിലും സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മാതൃകയായിരുന്നു അവർ. കഴിഞ്ഞ വർഷം പ്രിയഭർത്താവ് നിത്യതയിലേക്ക് യാത്രയായി.  

പൊതുദർശനം:   ജൂൺ 28, ഞായറാഴ്ച വൈകിട്ട് 6.00 മുതൽ 8.00 വരെ ടാമ്പാ സെന്റ് മാർക്ക് മാർത്തോമാ ദേവാലയത്തിൽ (11029 Davis Rd, Tampa, FL 33637)  

സംസ്കാര ശുശ്രൂഷ   ജൂൺ 29, തിങ്കളാഴ്ച രാവിലെ 9.00 മണിക്ക് ഇതേ ദേവാലയത്തിൽ.

തുടർന്ന് Sunset Memory Gardens, Thonotosassa യിൽ സംസ്കാരം  .

സംസ്കാരശുശ്രൂഷകൾക്ക് ശേഷം ദേവാലയത്തിൽ അനുശോചന സമ്മേളനവും  ഉണ്ടായിരിക്കുന്നതാണ്.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....