അമേരിക്കൻ വാർത്ത

മിഡ്ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയ കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് ശ്രദ്ധേയമായി

ന്യൂജേഴ്സി:  മിഡ്ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് മലങ്കര ഓര്‍ത്തഡോക്ള്‍സ് ദേവാലയ ഔട്ട്‌റീച്ച് നേതൃത്വം കൊടുത്ത ചാരിറ്റി സംരംഭത്തില്‍  മിഡ്ലാന്‍ഡ് പാര്‍ക്ക് ചില്‍ഡ്രന്‍സ് ലവ് ഫണ്ടിന്റെ വാര്‍ഷിക ലവ് ഫെസ്റ്റ് ധനസമാഹരണ പരിപാടിയില്‍ നിരവധി ദേവാലയ അംഗങ്ങള്‍ വോളന്റീര്‍ ആയി സ്തുത്യര്‍ഹമായ സേവനത്തിലൂടെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായി.

ഫണ്ട്റൈസിംഗ് പരിപാടി നടന്ന വേദിയില്‍ സ്ഥലം വൃത്തിയാക്കാനും, വേദി പുനഃസ്ഥാപിക്കാനും വോളന്റീര്‍സ് സഹായഹസ്തമായി.

സൈന്റ്‌റ് സ്റ്റീഫന്‍സ് മലങ്കര ഓര്‍ത്തഡോക്ള്‍സ് ദേവാലയ ഔട്ട്‌റീച്ച്  കോഓര്‍ഡിനേറ്റര്‍ ജെറീഷ് വര്‍ഗീസ് നേതൃത്വം കൊടുത്ത ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍  ഇടവകാംഗങ്ങളായ അജു തര്യന്‍, സുനിത വര്‍ഗീസ്, അലിസണ്‍ തര്യന്‍, വിജു ജോണ്‍, മനു ജോര്‍ജ്, ജോണ്‍ കുര്യന്‍, ജിനേഷ് തമ്പി, സഞ്ജയ് ഉമ്മന്‍, ഷേര്‍ളി തങ്കച്ചന്‍, ജോഷ്വ മനു, ഐയ്ഡന്‍ തമ്പി, ജെന്ന കുര്യന്‍, എലിയാന സഞ്ജയ്, ബഥനി തങ്കച്ചന്‍ എന്നിവര്‍ പങ്കെടുത്തു.

മിഡ്ലാന്‍ഡ് പാര്‍ക്ക് ചില്‍ഡ്രന്‍സ് ലവ് ഫണ്ട്  ഇന്‍കോര്‍പ്പറേറ്റഡ്  ഗുരുതരമായ രോഗബാധിതയായ ഒരു കുട്ടിയുടെ ചികിത്സാ ചെലവുകള്‍ക്കായി ഫണ്ട് രൂപീകരിക്കുന്നതിനായി  1977-ല്‍ സ്ഥാപിതമായ ഒരു പ്രാദേശിക ചാരിറ്റബിള്‍ സംഘടനയാണ്. 1985-ല്‍, പ്രതിസന്ധി ഘട്ടങ്ങളില്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന 18 വയസ്സ് വരെ പ്രായമുള്ള കുട്ടികളുള്ള മിഡ്ലാന്‍ഡ് പാര്‍ക്ക് കുടുംബങ്ങളെ പിന്തുണയ്ക്കുക എന്ന വിശാലമായ ദൗത്യത്തോടെയാണ് സംഘടന പുനഃസ്ഥാപിക്കപ്പെട്ടത്.

പൂര്‍ണ്ണമായും സന്നദ്ധപ്രവര്‍ത്തകര്‍ നടത്തുന്ന ഒരു ലാഭേച്ഛയില്ലാത്ത സംഘടന എന്ന നിലയില്‍, ലവ് ഫണ്ട്  നിര്‍ധനരായ കുടുംബങ്ങള്‍ക്ക് സഹായം നല്‍കി വരുന്നു.

മിഡ്ലാന്‍ഡ് പാര്‍ക്ക് സൈന്റ്‌റ് സ്റ്റീഫന്‍സ്  മലങ്കര ഓര്‍ത്തഡോക്ള്‍സ് ദേവാലയ വികാരി റവ. ഫാ ഡോ ബാബു കെ മാത്യു ഈ സന്നദ്ധസേവന അവസരം കമ്മ്യൂണിറ്റി സേവനത്തിനും പ്രവര്‍ത്തനത്തിനുമുള്ള ദേവാലയ അംഗങ്ങളുടെ സമര്‍പ്പണത്തെ പ്രതിഫലിപ്പിച്ചു എന്ന് അഭിപ്രായപ്പെട്ടു.

ദേവാലയത്തിലെ ഔട്ട്‌റീച്ച്  വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വിജയകരമായ നടന്ന  ഈ കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് ചാരിറ്റിയില്‍ അഭിമാനം രേഖപ്പെടുത്തിയ ജെറീഷ് വര്‍ഗീസ്, ഇതില്‍ പങ്കെടുത്ത എല്ലാ ദേവാലയ അംഗങ്ങളോടുമുള്ള നന്ദി അറിയിച്ചു.

  • Report ജിനേഷ് തമ്പി

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...