അമേരിക്കൻ വാർത്ത

സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ പ്രവർത്തനോദ്ഘാടനവും സെന്റ് തോമസ് ദിനാചരണവും ജൂൺ 28-ന്

ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈസ്‌തവ കൂട്ടായ്മയായ സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്ക (STEFNA) യുടെ 2026–27 വർഷത്തെ പ്രവർത്തനോദ്ഘാടനവും സെന്റ്. തോമസ് ദിനാചരണവും 2026 ജൂൺ  28-നു, ഞായറാഴ്ച വൈകിട്ട് 4:00 മണിക്ക് എൽമോണ്ടിലുള്ള സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ദേവാലയത്തിൽ  വെച്ചു നടക്കും.

2026–27 വർഷത്തെ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുന്ന ചടങ്ങ് മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ നിർവഹിക്കും. വിശിഷ്ടാഥിതി ബിഷപ്പ് ഡോ. ജോൺസി ഇട്ടി (Episcopal Bishop) അനുഗ്രഹപ്രഭാഷണം നടത്തും.

വിവിധ സഭകളിലെ വൈദീകരും വിശ്വാസികളും പങ്കെടുക്കുന്ന ഈ യോഗത്തിൽ  ഗാനശുശ്രുഷക്ക് വിവിധ ഇടവകകളിലെ ഗായകസംഘാംങ്ങൾ നേതൃത്വം നൽകുന്നതാണ്. വിവിധ സഭകളുടെ സഹകരണത്തോടെ നടത്തപ്പെടുന്ന ഈ പരിപാടിയിൽ  പ്രാർത്ഥനാപൂർവ്വം സംബന്ധിക്കുവാൻ താല്പര്യപ്പെടുന്നു. റവ. ഫാ. ജോൺ തോമസ് (പ്രസിഡന്റ്) റവ. ബിജു പി. സൈമൺ (ക്ലർജി വൈസ് പ്രസിഡന്റ്) ജോസഫ് വി. തോമസ് (അത്മായ വൈസ് പ്രസിഡന്റ് & പ്രോഗ്രാം കൺവീനർ)  ജോബി ജോർജ് (സെക്രട്ടറി)  ജോൺ താമരവേലിൽ (ട്രഷറർ) എന്നിവരടങ്ങുന്ന കമ്മിറ്റി പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകുന്നു

വാർത്ത അയച്ചു തന്നത്: ഷാജി തോമസ് ജേക്കബ് 

  • Report ജീമോൻ റാന്നി

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

വിദേശസംഭാവന നിയന്ത്രണ നിയമത്തിന്റെ (എഫ്‌സിആർഎ) പുതിയ പിഴ വ്യവസ്ഥകൾ; പുതുക്കിയ ചട്ടം

ന്യൂഡൽഹി – വ്യവസ്ഥകൾ ലംഘിച്ചാലുള്ള പിഴ വ്യവസ്ഥകളടക്കം പുതുക്കിയാണ് വിദേശസംഭാവന നിയന്ത്രണ നിയമത്തിന്റെ (എഫ്‌സിആർഎ) ചട്ടങ്ങൾ...

അമേരിക്കൻ വാർത്ത

സണ്ണിവെയിലിൽ ‘സണ്ണിഫെസ്റ്റ്’ ആഘോഷത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

സണ്ണിവെയിൽ, ടെക്സസ്: സണ്ണിവെയിൽ ടൗൺ സംഘടിപ്പിക്കുന്ന വാർഷിക ആഘോഷമായ “സണ്ണിഫെസ്റ്റ് സെലിബ്രേഷൻ” ഈ മാസം 27-ന്...

അമേരിക്കൻ വാർത്തകേരള വാർത്ത

ഒന്നാം വാർഷിക നിറവിൽ പാമ്പാടി തിരുമേനി ഗ്ലോബൽ കമ്മ്യൂണിറ്റി

ഹ്യൂസ്റ്റൺ: പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ആത്മീയ പാരമ്പര്യം ലോകമെമ്പാടുമുള്ള വിശ്വാസികളിലേക്ക് എത്തിക്കുന്നതിൽ പാമ്പാടി തിരുമേനി ഗ്ലോബൽ...

അമേരിക്കൻ വാർത്ത

ബ്രോങ്ക്സ് സെൻറ് തോമസ് ദേവാലയത്തിൽ ഇടവക തിരുന്നാൾ : ജൂൺ 25 മുതൽ ജൂലൈ 5 വരെ

ന്യൂയോർക്ക് : ഭാരത സഭയുടെ അപ്പസ്‌തോലനും, ബ്രോങ്ക്സ് ഇടവകയുടെ മദ്ധ്യസ്ഥനുമായ മാർതോമാ ശ്ലീഹായുടെ തിരുന്നാൾ ജൂൺ...