അമേരിക്കൻ വാർത്ത

മാപ്പ് ഓണാഘോഷം 2026 ഒരുക്കങ്ങൾ ഊർജിതമായി മുന്നേറുന്നു

ഫിലാഡൽഫിയ: ഓണാഘോഷത്തിനായി മാപ്പ് ഒരുങ്ങുന്നു. പൂക്കളവും  സദ്യയും, സാംസ്കാരിക പരിപാടികളും സജീവം.

ഏപ്രിൽ 2026 ൽ ലിജോ പി ജോർജിന്റെ നേതൃത്വത്തിൽ നടന്ന ചെസ്സ് -ക്യാരംസ് ടൂർണമെന്റിന്റെ വമ്പിച്ച വിജയത്തിന് ശേഷവും ,മെയ് 2026ൽ മില്ലി ജോർജിന്റെ നേതൃത്വത്തിൽ സ്നേഹത്തിന്റെയും ആദരവിന്റെയും നിറവിൽ നടന്ന മദേഴ്സ് ഡേയുടെ ആഘോഷങ്ങൾക്ക് ശേഷവും മാപ്പ് ഓണാഘോഷത്തിനായി ഒരുങ്ങുന്നു
മഹാബലിയുടെ സ്മരണ പുതുക്കി ഐക്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശമായി മാപ്പ് ഓണത്തെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ്. ഓണാഘോഷ പരിപാടികളുടെ നടത്തിപ്പിനും ഏകോപിപ്പിക്കുന്നതിനും ആയി വിവിധ കലാസാംസ്കാരിക പരിപാടികൾ കോഡിനേറ്റ് ചെയ്യാൻ മിസ്റ്റർ സാബു സക്കറിയയും ഓണസദ്യയുടെ ഒരുക്കങ്ങൾ ക്രമീകരിച്ച് മിസ്റ്റർ ലിബിൻ പുന്നശ്ശേരിയും നേതൃനിരയിൽ സജീവമാണ്. രാഷ്ട്രീയ സിനിമാരംഗത്തെ വിശിഷ്ടാതിഥികൾ പങ്കെടുക്കുന്ന ഈ ഓണാഘോഷത്തിലേക്ക് എല്ലാവരെയും ക്ഷണിച്ചുകൊള്ളുന്നു എന്ന് മാപ്പ് പ്രസിഡൻറ് കൊച്ചുമോൻ വയലത്ത് അറിയിച്ചു . സിംഗിൾ ടിക്കറ്റ് 30ഡോളർ, ഫാമിലി ടിക്കറ്റ് രണ്ട് അഡൾട്ട്, രണ്ട് കിഡ്സ് 60 ഡോളർ എന്ന നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ് .

“എല്ലാവരും ഓണാഘോഷ പരിപാടിയിലും രുചികരമായ വിഭവങ്ങളുടെ വിരുന്നിലും പങ്കുചേർന്ന് ആസ്വദിക്കൂ.”

  • Report സജു വർഗീസ് (മാപ്പ് PRO)

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...