അമേരിക്കൻ വാർത്ത

ചിക്കാഗോ സെന്റ് മേരീസിൽ വൈവിധ്യമാർന്ന പരിപാടികളോടെ പിതൃദിനം ആഘോഷിച്ചു

ചിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ഈ വർഷത്തെ പിതൃദിനാഘോഷങ്ങൾ വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു. ജൂൺ 21- ഞായറാഴ്ച രാവിലെ 10 മണിക്ക് നടന്ന പ്രധാന ദിവ്യബലിയിൽ കോട്ടയം അതിരൂപത മലങ്കര ഫൊറോനാ വികാരി ഫാ. റെന്നി കട്ടേൽ കാർമ്മികത്വം വഹിക്കുകയും വചന സന്ദേശം നൽകുകയും ചെയ്തു.

തുടർന്ന് അലിയ കൈതമലയിൽ ഇടവകയിലെ കുട്ടികളെ പ്രതിനിധീകരിച്ച് പിതൃദിനാശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. തുടർന്ന് എല്ലാ പിതാക്കന്മാർക്കുമായി പ്രത്യേക ആശീർവാദപ്രാർത്ഥന നടത്തി. രാവിലെയും വൈകുന്നേരവും നടന്ന വിശുദ്ധ കുർബാനക്കും പിതാക്കന്മാർക്കുള്ള പ്രത്യേക ആശീർവാദത്തിനും വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ എന്നിവർ കാർമ്മികത്വം വഹിച്ചു. എല്ലാ പിതാക്കന്മാർക്കും ഇടവകയുടെ പ്രത്യേക ഉപഹാരങ്ങൾ ബഹുമാനപ്പെട്ട വൈദികർ വിതരണം ചെയ്തു.
തുടർന്ന് വുമൺ മിനിസ്ട്രിയയുടെ ആഭിമുഖ്യത്തിൽ പിതൃദിനാഘോഷങ്ങൾ നടന്നു.

എല്ലാവർക്കുമായി രസകരമായ വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു. വിവിധ മത്സരങ്ങളിൽ ജോണിക്കുട്ടി പിള്ളവീട്ടിൽ, ജോമോൻ ചാലുങ്കൽ, ബിജു വാക്കേൽ എന്നിവർ ഒന്നാം സമ്മാനം നേടി. വൈവിധ്യമാർന്ന ഈ പരിപാടികൾ വുമൺ മിനിസ്ട്രി കോർഡിനേറ്റർമാരായ ജയ കുളങ്ങര, റെജിമോൾ വല്ലൂർ, ലിസി മുല്ലപ്പള്ളി, ബേബി സണ്ണി മേനമറ്റത്തിൽ, റീന പണയപറമ്പിൽ എന്നിവർ നിയന്ത്രിച്ചു. ഇടവകയുടെ ഈ വർഷത്തെ പിതൃദിനാഘോഷത്തിന്റെ മൊത്തത്തിലുള്ള ക്രമീകരണങ്ങൾക്ക് കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ, സെക്രട്ടറി സണ്ണി മേലേടം, പി.ആർ.ഓ റോയി ചേലമലയിൽ, സി.ശാലോം, സി. ജെസീന എന്നിവർ നേതൃത്വം നൽകി.

  • Report റോയി ചേലമലയിൽ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...