ചരമം

ജോൺ കെ. അലക്സാണ്ടർ ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ: ഇന്ത്യയിലെ പെന്തെക്കോസ്ത് സഭാ ശുശ്രൂഷകളുടെ ആദ്യകാല പ്രവർത്തകരിൽ ഒരാളും സുവിശേഷ പ്രവർത്തനങ്ങളിൽ സജീവ പങ്കുവഹിച്ച വ്യക്തിയുമായ ജോൺ കെ. അലക്സാണ്ടർ (80) ഹൂസ്റ്റണിൽ അന്തരിച്ചു.

ഹൂസ്റ്റണിലെ എബനേസർ അസംബ്ലി ഓഫ് ഗോഡ് സഭയിലെ സജീവ അംഗമായിരുന്ന അദ്ദേഹം നിരവധി ആത്മീയ-സാമൂഹിക പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.

ഭാര്യ: ഏലിയാമ്മ ജോണ്‍
മക്കൾ: ഷെറി അലക്സ്, ബൻജി അലക്സാണ്ടർ.
മരുമകൻ: ജസ്റ്റിൻ ജോൺ.
കൊച്ചുമക്കൾ: നോവ, മൈക്ക, ഒലിവിയ.
സഹോദരൻ: പാസ്റ്റർ കെ. ജെ. ജോൺ.

ഫ്യൂണറൽ സർവീസ് വെള്ളിയാഴ്ച, ജൂൺ 26-ന് വൈകുന്നേരം 6:30-നും ശവസംസ്കാര ശുശ്രൂഷ ശനിയാഴ്ച, ജൂൺ 27-ന് രാവിലെ 9:00-നും എബനേസർ എ.ജി. ചർച്ചിൽ നടക്കും.

വിലാസം:
എബനേസർ എ.ജി. ചർച്ച്
3350 Fuqua Street,
Houston, Texas 77047.

കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ബെഥേൽ സാമുവേൽ – (847) 281-6890.

  • Report: ജോയ് തുമ്പമൺ

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....