ചരമം

പ്രശസ്ത നാടകസംവിധായകനും നടനുമായ രാധൻ കണ്ണപുരം അന്തരിച്ചു

കണ്ണപുരം:പ്രശസ്ത നാടകസംവിധായകനും നടനുമായ കണ്ണപുരം ചുണ്ടയ്ക്കു സമീപം ഭുവി നാടകവീട്ടിൽ രാധൻ കണ്ണപുരം (കെ.രാധാകൃഷ്ണൻ–58) അന്തരിച്ചു. മികച്ച നടനുള്ള കേരള സംഗീതനാടക അക്കാദമി അവാർഡ് ഉൾപ്പെടെ ഒട്ടേറെ സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. 4 പതിറ്റാണ്ടായി നാടകരംഗത്ത് സജീവമായി സംസ്ഥാനത്തെ വിവിധ നാടക സമിതികളിൽ പ്രവർത്തിച്ചു. കോഴിക്കോട് ചിരന്തന, സങ്കീർത്തന, വള്ളുവനാട് നാദം, തിരുവനന്തപുരം സോപാനം, കൊല്ലം കാളിദാസ കലാകേന്ദ്രം തുടങ്ങിയ നാടക സമിതികളിൽ പ്രവർത്തിച്ചിട്ടുണ്ട്. തീപ്പൊട്ടൻ, പെരുന്തച്ചൻ, നവരസനായകൻ , കോടീശ്വരൻ, ഉള്ളതു പറഞ്ഞാൽ, കിനാവിലൊരു കളിവീട് എന്നീ നാടകങ്ങളിലെ അഭിനയം ഏറെ ശ്രദ്ധേയമായി. ആകാശവാണി ആർട്ടിസ്റ്റായും, ഏതാനും സിനിമകളിൽ ഡബ്ബിങ് ആർട്ടിസ്റ്റായും പ്രവർത്തിച്ചു. കണ്ണപുരം ചുണ്ട മോഡേൺ സ്‌പോർട്‌സ് ആൻഡ് ആർട്‌സ് സെന്ററിലൂടെയാണു നാടകരംഗത്ത് എത്തിയത്. പാളിയത്ത് വളപ്പ് ചിത്ര തിയറ്റേഴ്‌സ്, പടന്നപ്പുറം റെഡ്സ്റ്റാർ, നാഷനൽ അമ്പലപ്പുറം, കവിണിശ്ശേരി ജനകീയ കലാസമിതി, കണ്ണപുരം വർണവേദി, യുവവേദി ചുണ്ട, കീഴറ യൂത്ത് സെന്റർ തുടങ്ങി ഒട്ടേറെ കലാസമിതികളിലും പ്രവർത്തിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. ഇബ്രാഹിം വെങ്ങരയുടെ പടനിലം എന്ന നാടകമാണ് അവസാനമായി സംവിധാനം ചെയ്തത്.

ചുണ്ടയിലെ പരേതനായ സി.കൃഷ്ണൻ നായരുടെയും കുന്നുമ്മൽ ചന്ദ്രമതിയുടെയും മകനാണ്. ഭാര്യ: സംസ്ഥാന പുരസ്‌കാരജേതാവും സിനിമ–നാടക നടിയുമായ മിനി രാധൻ.

മക്കൾ: ആതിര (ആർട്ടിസ്റ്റ്, കോട്ടയം), ആരതി (നഴ്‌സ്, യുകെ).

മരുമകൻ: കെ.ആർ.വിവേക് (ഡെസ്‌ക് എഡിറ്റർ, ബാലരമ, കോട്ടയം). സഹോദരങ്ങൾ: ഗിരിജ (ചെറുതാഴം പഞ്ചായത്ത് മുൻ അംഗം), ജിഷ ബേബി (കുഞ്ഞിമംഗലം പഞ്ചായത്ത് മുൻ അംഗം), രജനി.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....