സിനിമ

പ്രധാന വേഷത്തിൽ കസ്തൂരി രാജ; പ്രദർശനം തുടർന്ന് ‘ഹബീബി’

പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും തമിഴ് സൂപ്പർ സ്റ്റാർ ധനുഷിന്റെ പിതാവുമായ കസ്തൂരി രാജ, പുതുമുഖ നായകൻ ഈസ, മാളവിക മനോജ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മീര കതിരവൻ സംവിധാനം ചെയ്ത പുതിയ തമിഴ് ചിത്രമാണ് ഹബീബി. റോമിയോ പിക്‌ചേഴ്‌സ്, നേസം എന്റർടൈൻമെന്റ്, ജികെഎസ് ബ്രദേഴ്‌സ് എന്നീ ബാനറിൽ നിർമ്മിച്ച ഈ ചിത്രം, മീര കതിരവന്റെ മൂന്നാമത്തെ സംവിധാന സംരംഭവും മാളവിക മനോജിന്റെ അരങ്ങേറ്റ ചിത്രവുമാണ്.

ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളേയും കുടുംബബന്ധങ്ങളുടെ ആഴങ്ങളെയും സ്പർശിക്കുന്ന ഈ ചിത്രം, മുസ്ലിം കുടുംബ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. തിരക്കഥ-വി. എസ്. മുഹമ്മദ് ആമീൻ. കസ്തൂരി രാജ, ഈസ,മാളവിക മനോജ്‌, എന്നിവരെ കൂടാതെ ധനശ്രീ സുധാകരൻ, അനുശ്രേയ രാജൻ, അരുൾ കുമാർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം- മഹേഷ് മുത്തുസ്വാമി, കലാസംവിധാനം- അപ്പുണ്ണി സാജൻ, സംഗീതം-സാം സി. എസ്,എഡിറ്റിംഗ്-മതി വി. എസ്.
ജൂൺ 12-ന് റിലീസായ ‘ഹബീബി’ തമിഴ്‌നാട്ടിലെ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. റിലീസിന് പിന്നാലെ തമിഴ് സിനിമയിലെ പ്രമുഖ സംവിധായകരായ റാം, വെട്രിമാരൻ, മിഷ്കിൻ, അമീർ, ചേരൻ എന്നിവർ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

ഗുണമേന്മയുള്ള സിനിമകളെ തിരിച്ചറിയുകയും ഹൃദയത്തോട് ചേർത്ത് സ്വീകരിക്കുകയും ചെയ്യുന്ന പ്രേക്ഷകർക്ക് വ്യത്യസ്തമായ ഒരു അനുഭവമാണ് ഹബീബി സമ്മാനിക്കുന്നത്. ഹൃദയസ്പർശിയായ കഥയും ശക്തമായ പ്രകടനങ്ങളും മനോഹരമായ അവതരണ ശൈലിയും കൊണ്ട് ശ്രദ്ധേയമായ ചിത്രം കേരളത്തിലും മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. പി. ആർ.ഓ-എ.എസ് ദിനേശ്, മനു ശിവൻ.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

അമ്മയുടെ വേർപാടിൽ തകർന്നുപോയി; നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് നടൻ ഗോവിന്ദ

അമ്മയുടെ വിയോഗം തന്നിൽ ഏൽപ്പിച്ച കടുത്ത മാനസിക ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഗോവിന്ദ. പ്രശ‌സ്ത...

കൗതുകങ്ങൾസിനിമ

കുഞ്ചാക്കോ ബോബൻ-മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’

‘ഓഫിസർ ഓൺ ഡ്യൂട്ടിക്ക്’ ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. മാർട്ടിൻ പ്രക്കാട്ട്...