അമേരിക്കൻ വാർത്ത

‘നാമം ‘ (NAMAM) എക്സലൻസ് അവാർഡ് ഓഗസ്റ്റ് 2 ന് മാതൃകാവ്യക്തിത്വങ്ങൾക്ക്

ന്യൂജേഴ്സി: പരിഷ്കൃത സമൂഹത്തിൽ,  മാതൃകാവ്യക്തിത്വങ്ങൾക്കുള്ള  അംഗീകാരങ്ങളെ,  ധാർമ്മികവും സാംസ്കാരികവുമായ മൂല്യസംവർദ്ധനത്തിലേയ്ക്ക് ശില്പപ്പെടുത്തുകയാണ്, അവാർഡു സമർപ്പണത്തിലൂടെ  നിർവഹിക്കുന്നത് എന്ന തത്വത്തിലൂന്നി, ” നാമം എക്സലൻസ് അവാർഡുകൾ”, ഈ വർഷം, ആഗസ്റ്റ് 2ന് സമ്മാനിക്കുന്നു. 
വികലമായ അനുകരണ ദോഷം ബാധിക്കാതെ, 2009 മുതൽ പ്രവർത്തിയ്ക്കുന്ന സാംസ്കാരിക  ജീവകാരുണ്യ  സംഘടനയായ  ‘നാമത്തിൻ്റെയും ( NAMAM ) , എം.ബി.എൻ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന “നാമം എക്സലൻസ് അവാർഡ് 2026”,  ഓഗസ്റ്റ് 2  ഞായറാഴ്ച വൈകുന്നേരം, അഞ്ചു മണിക്ക്, ന്യൂജേഴ്സി റോയൽ ആൽബർട് പാലസിൽ, (Royal Albert’s Palace, 1050 King Georges Post Rd, Fords, NJ 08863) ഹൃദയം ത്രസിപ്പിക്കുന്ന കലാ സാംസ്കാരിക പരിപാടികളോടെ ആഘോഷപ്പൂരമൊരുക്കുമെന്ന്, നാമം ഫൗണ്ടറും സെക്രട്ടറി ജനറലുമായ മാധവൻ ബി നായർ,  നാമം പ്രസിഡൻ്റ് പ്രദീപ് മേനോൻ (516)450-8155, നാമം കോർഡിനേറ്റർ സത്യ വൈ (732)213-5613, സെക്രട്ടറി ബിന്ദു സത്യ (732)213-5346, ട്രഷറാർ സിറിയക് എബ്രഹാം (732)259-1037 എന്നിവർ പത്രപ്രസ്താവനയിൽ അറിയിച്ചു.  

നേതൃത്വം, സംരംഭകത്വം, നവീകരണം, സമൂഹസേവനം, കല, സംസ്കാരം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ബിസിനസ്സ് എന്നിവയിലെ മികച്ച നേട്ടങ്ങളെയാണ് ആഘോഷിക്കുക.

2010 മുതല്‍ ‘നാമം’ മിഴിവേകി അവതരിപ്പിച്ചു വരുന്ന എക്സല്ലൻസ് അവാർഡ്‌ നൈറ്റ് , സ്പ്രിംഗ് ഫെസ്റ്റിവെൽ , ജീവകാരുണ്യ സേവനങ്ങൾ എന്നീ സന്നദ്ധ പദ്ധതികൾ,  ലോക ഭാരതീയ സമൂഹത്തിൻ്റെ സവിശേഷ ശ്രദ്ധയാകർഷിച്ചു വരുന്നു.
കൂടുതൽ വിവരങ്ങൾക്ക്: Pradeep Menon: (516) 450-8155; Satya Y: (732) 213-5613; Bindu Satya: (732) 213-5346; Cyriac Abraham: (732) 259-1037; Email: namamawards@gmail.com  https://www.namam.org,www.mbnfoundation.org, (732)333-3952

  • Report ജോർജ് നടവയൽ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...