അമേരിക്കൻ വാർത്തകുട്ടി വാർത്ത

ഡാളസ് സെന്റ് പോൾസ് വി.ബി.എസ് സമാപന സമ്മേളനം കുട്ടികളുടെ വൈവിധ്യമാർന്ന പരിപാടികൾകൊണ്ട് ശ്രദ്ധേയമായി

ഡാളസ്:ഡാളസ് സെന്റ് പോൾസ് മാർത്തോമാ സൺ‌ഡേ സ്കൂൾ നടത്തിയ 2026 ലെ വെക്കേഷൻ ബൈബിൾ സ്കൂൾ സമാപന സമ്മേളനം ജൂൺ 14 ഞയറഴ്ചത്തെ ആരാധനക്ക് ശേഷം നടത്തപ്പെട്ടു.  
ശ്രീമതി ലീ മാത്യുവിന്റെ (Mrs. Lee Mathew) സ്വാഗത പ്രസംഗത്തോടെയാണ് സമാപന ചടങ്ങുകൾക്ക് ഔദ്യോഗികമായി തുടക്കമായത്.

തുടർന്ന് പ്രെയ്സ് ആൻഡ് വർഷിപ്പ് ടീമിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ തീം സോങ് (Theme Song) ആലപിച്ചുകൊണ്ട് സദസ്സിനെ ഭക്തിസാന്ദ്രമാക്കി.

കുട്ടികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ വൈവിധ്യമാർന്ന കലാ-ആത്മീയ പരിപാടികളാണ് അരങ്ങേറിയത്.
കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുന്ന വിവിധ ക്ലാസ് പെർഫോമൻസുകൾ ചടങ്ങിന് മാറ്റുകൂട്ടി.

അഞ്ചും ആറും ക്ലാസുകളിലെ കുട്ടികൾ അവതരിപ്പിച്ച സ്കിറ്റ് (Skit) ഏറെ ചിന്തോദ്ദീപകമായിരുന്നു.പ്രീ-കെ (PreK) വിഭാഗത്തിലെ കുട്ടികൾ മനോഹരമായ ഒരു വീഡിയോയും അതോടൊപ്പം ഗാനവും അവതരിപ്പിച്ചു.
കിന്റർഗാർട്ടൻ (Kindergarten) കുട്ടികളുടെ ആക്ഷൻ സോങ്ങും, ഒന്നും രണ്ടും ക്ലാസുകളിലെ കുട്ടികളുടെലളിതഗാനവും സദസ്സിന്റെ കൈയടി നേടി.

മൂന്നും നാലും ക്ലാസുകളിലെ കുട്ടികൾ ആകർഷകമായ നൃത്തച്ചുവടുകളുമായി സ്റ്റേജിലെത്തി.

ഏഴും എട്ടും ക്ലാസുകളിലെ മുതിർന്ന കുട്ടികൾ ഈ വർഷത്തെ വി.ബി.എസ് പ്രമേയത്തെ അടിസ്ഥാനമാക്കി അവതരിപ്പിച്ച റാപ്പ് സോങ് (Rap Song with Theme Presentation) പുതുമയാർന്നതും ആകർഷണീയവും ആയിരുന്നു  
പരിപാടികളുടെ മധ്യത്തിൽ കുട്ടികളുടെ വി.ബി.എസ് നാളുകളിലെ ദൃശ്യങ്ങൾ കോർത്തിണക്കിയ സ്ലൈഡ്‌ഷോ (Slideshow) പ്രദർശിപ്പിച്ചു. തുടർന്ന് പ്രെയ്സ് ആൻഡ് വർഷിപ്പ് ടീം ‘ദി പെർഫെക്റ്റ് സൺ’ (The perfect son) എന്ന വിഷയത്തിൽ പ്രത്യേക തീം പ്രസന്റേഷനും ഗാനവും അവതരിപ്പിച്ചു.


ചടങ്ങുകൾക്ക് ഒടുവിൽ ബഹുമാനപ്പെട്ട അരുൺ അച്ചന്റെ പ്രാത്ഥനയും ഇടവക വികാരി റെജിൻ അച്ചന്റെ ബെനഡിക്‌ഷനോടെയും ഈ വർഷത്തെ വി.ബി.എസ് പരിപാടികൾക്ക് മംഗളകരമായ സമാപനമായി.

  • Report എബി മക്കപ്പുഴ

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തസിനിമ

കണ്‍വെന്‍ഷനില്‍ ‘മിസ് ഫൊക്കാന’ മത്സരം; വിജയിക്ക് മലയാള സിനിമയില്‍ അവസരം

ന്യൂയോര്‍ക്ക് : ഫൊക്കാന വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഫൊക്കാന 2026 കണ്‍വെന്‍ഷനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘മിസ് ഫൊക്കാന’...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

പശ്ചിമേഷ്യൻ സംഘർഷം: യുഎസും ഇറാനും ധാരണാപത്രത്തിൽ ഒപ്പുവച്ചു; കരാർ വെള്ളിയാഴ്ച

വാഷിങ്ടൺ: ഇറാനുമായുള്ള സമാധാന കരാറിൽ യുഎസിന്റെ ഭാഗത്തുനിന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി....

അമേരിക്കൻ വാർത്തകേരള വാർത്തപ്രധാന വാർത്ത

കപട സംഹിതകൾക്കുവേണ്ടി കൊടുവാളെടുത്തവരിൽ നിന്ന് അനുഭവിച്ച യാതനകൾ വിവരിച്ച് പ്രൊഫ. ടി.ജെ. ജോസഫ്; കേരള സെന്ററിൽ ആദരിച്ചു

അറ്റുപോകാത്ത ഓർമ്മകൾ’ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആത്മകഥയുടെ രചയിതാവും തൊടുപുഴ ന്യൂമാൻ കോളേജ്...

അമേരിക്കൻ വാർത്ത

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ സ്ഥാനാരോഹണ വാര്‍ഷികം ടൊറന്റോയില്‍ ആഘോഷിച്ചു

ടൊറന്റോ: ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍...