അമേരിക്കൻ വാർത്ത

ചിക്കാഗോ മലയാളി അസോസിയേഷൻ ഫാദേഴ്‌സ് ഡേ, സമ്മർ പിക്നിക്, നാഷണൽ ആം റെസ്‌ലിങ് മത്സരം ജൂൺ 21 ഞായറാഴ്ച

ചിക്കാഗോ :ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഫാദേഴ്‌സ് ഡേ ,സമ്മർ പിക്നിക്,നാഷണൽ നാഷണൽ ആം റെസ്‌ലിങ് മത്സരം ,സീനിയർസ് ഡേ ആഘോഷങ്ങൾ ,പ്രശസ്ത മേക്കപ്പ്മാൻ പട്ടണം റഷീദിന്റെ പുസ്തക പ്രകാശനം എന്നിവ 2026 ജൂൺ 21 ഞായറാഴ്ച ഉച്ചക്ക് 2 മണി മുതൽ ഡെസ്‌പ്ലെയിൻസിലുള്ള ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടത്തപ്പെടുന്നു.

ജൂൺ 21 ഞായറാഴ്ച ഉച്ചക്ക് 2 മണി മുതൽ ഈ വർഷത്തെ സമ്മർ പിക്നിക്, നാഷണൽ പഞ്ചഗുസ്തി മത്സരം എന്നിവ നടക്കും .തുടർന്ന് വൈകുന്നേരം 7 ന് ക്നാനായ കമ്മ്യൂണിറ്റി സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് ഫാദേർസ് ഡേ ആഘോഷങ്ങൾ നടക്കും. .പ്രസ്തുത ആഘോഷ പരിപാടികൾ പ്രശസ്ത സിനിമാ താരം മലയാളത്തിന്റെ ആക്ഷൻ ഹീറോ ശ്രീ ബാബു ആന്റണി ഉദ്‌ഘാടനം ചെയ്യും .മലയാളത്തിലെ പ്രശസ്ത ഗായകനും ഐഡിയ സ്റ്റാർ സിംഗർ ജേതാവുമായ വിവേകാനന്ദൻ ,പ്രശസ്ത ഗായിക ഭുവന ആനന്ദ് എന്നിവർ സംഗീത പരിപാടി അവതരിപ്പിക്കും .തുടർന്ന് മലയാളത്തിലെ പ്രശസ്ത മേക്കപ്പ് മാൻ പട്ടണം റഷീദ് എഴുതിയ ‘ദി ആർട് ആൻഡ് സയൻസ് ഓഫ് മേക്കപ്പ് ആൻഡ് അഡോൺമെൻറ് ‘ എന്ന പുസ്തകത്തിന്റെ പ്രകാശനം നടക്കും 

സമൂഹത്തിലെ വിവിധ നിലകളിൽ ഉള്ളവരെയും മുതിർന്നവരെയും സമ്മേളനത്തിൽ ആദരിക്കും .പ്രസ്തുത പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി അസോസിയേഷൻ ഭാരവാഹികളായ പ്രസിഡന്റ് ജോസ് മണക്കാട്ട് ,സെക്രട്ടറി ബിജു മുണ്ടക്കൽ ,ട്രെഷറർ അച്ചൻകുഞ്ഞ് മാത്യു ,വൈസ് പ്രസിഡന്റ് ലൂക്ക് ചിറയിൽ ,ജോയിന്റ് സെക്രട്ടറി സാറ അനിൽ ,ജോയിന്റ് ട്രെഷറർ പ്രിൻസ് ഈപ്പൻ എന്നിവർ അറിയിച്ചു .
പ്രസ്തുത പരിപാടികളിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...