അമേരിക്കൻ വാർത്ത

കാൽഗറി സെന്റ് മേരീസ് ദേവാലയത്തിന്റെ കൂദാശയും പ്രതിഷ്ഠാ കർമ്മവും ആഘോഷമായി നടത്തപ്പെട്ടു

കാൽഗറി : മലങ്കര ഓർത്തഡോക്സ് സഭയുടെ കാനഡ ഭദ്രാസനത്തിലെ കാൽഗറി  സെന്റ്  മേരീസ് ദേവാലയ  കൂദാശ കർമ്മം   മെയ് മാസം 29 &30 തീയതികളിൽ  മലങ്കര ഓർത്തഡോക്സ് സഭാ അദ്ധ്യക്ഷൻ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് ത്രിതിയൻ  കാതോലിക്ക ബാവായുടെ പ്രധാന കാർമികത്വത്തിലും കാനഡ ഭദ്രാസന സഹായ  മെത്രാപ്പോലീത്ത അഭി. സഖറിയാ മാർ നിക്കോളോവോസിന്റെയും കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഗീവറുഗീസ് മാർ യൂലിയോസിന്റെയും സഹ കാർമ്മികത്വത്തിലും നടത്തപ്പെട്ടു.

മെയ് 27നു കാൽഗറിയിൽ  എത്തിച്ചേർന്ന പരിശുദ്ധ  ബാവ തിരുമേനിയെയും മറ്റ് തിരുമേനിമാരെയും  മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ ഉചിതമായി സ്വീകരിച്ചു. 28നു ഇടവക ജനങ്ങൾ ചേർന്ന് ബാവയെ പള്ളിയിൽ സ്വീകരിച്ചു. 29നു കൂദാശയുടെ ഒന്നാം ഭാഗവും 30നു രാവിലെ കൂദാശയുടെ രണ്ടാം ഭാഗവും വിശുദ്ധ  മൂന്നിന്മേൽ കുർബാനയും തുടർന്ന്  പൊതു സമ്മേളനവും നടത്തപ്പെട്ടു  പൊതു സമ്മേളനത്തിൽ രാജൻ സ്വാനി (Alberta province minister of Indigenous Relations) മുഖ്യ അതിഥി ആയിരുന്നു. മന്ത്രി പരിശുദ്ധ  ബാവ തിരുമേനിക്കും മറ്റ്  തിരുമേനിമാർക്കും Alberta Government ന്റെ certificate of recognition നൽകി ആദരിച്ചു. ദേവാലയ നിർമ്മാണത്തിൽ ഉൾപ്പെട്ടവർ ക്കും മറ്റ്‌  വിശിഷ്ട അതിഥികൾക്കും പ. ബാവ തിരുമേനി മെമെന്റോ നൽകി ആദരിച്ചു.

എല്ലാ മനുഷ്യരിലും ദൈവീക ചൈതന്യം ഉണ്ടെന്നും എല്ലാവരെയും ഒരു പോലെ കാണുമ്പോൾ മാത്രമേ ദൈവീക ക്യപ  നമ്മൾക്ക് ലഭിക്കുകയുള്ളെന്നും പ. ബാവ തന്റെ ആമുഖ പ്രസംഗത്തിൽ പറഞ്ഞു പറഞ്ഞു. അഭി. മാർ നിക്കോളോവോസ് , ഭദ്രാസന സെക്രട്ടറി ഫാ. തോമസ് ജോർജ്ജ് . മുൻ വികാരി ഫാ. ബിന്നി കുരുവിള എന്നിവർ ആശംസകൾ അറിയിച്ചു. വികാരി. ഫാ . ജോർജ് വറുഗീസ്  സ്വാഗതവും കൺവീനർ ജോ വറുഗീസ്  നന്ദിയും രേഖപ്പെടുത്തി.

Report: ജോസഫ് ജോൺ കാൽഗറി 

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...