അമേരിക്കൻ വാർത്ത

ഷിക്കാഗോ സീറോ മലബാർ രൂപതാ രജത ജൂബിലി കൺവൻഷൻ: തിരശീല ഉയരാൻ 30 ദിനങ്ങൾ

ന്യൂയോർക്ക്:  ഇന്ത്യയ്ക്ക് പുറത്തു സ്ഥാപിതമായ പ്രഥമ സീറോ മലബാർ രൂപതയായ “സീറോ മലബാർ സെന്റ് തോമസ് കത്തോലിക്കാ എപ്പാർക്കിയുടെ” രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഷിക്കാഗോയിൽ നടക്കുന്ന സീറോ മലബാർ കൺവൻഷന് ഇനി വെറും മുപ്പത് ദിവസങ്ങൾ മാത്രം.

ഷിക്കാഗോയിലെ പ്രശസ്തമായ മക്കോർമിക് പ്ലേസ് കൺവെൻഷൻ സെന്ററിൽ ജൂലൈ 9, 10, 11, 12 (വ്യാഴം മുതൽ ഞായർ വരെ) തീയതികളിലാണ് കൺവൻഷൻ നടക്കുന്നത്. രൂപതയുടെ പ്രഥമ മെത്രാനായ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലിയും ഇതോടനുബന്ധിച്ച് ആഘോഷിക്കും.

കഴിഞ്ഞ ഇരുപത്തഞ്ച് വർഷത്തിനിടെ മാർ ജേക്കബ് അങ്ങാടിയത്തിന്റെയും തുടർന്ന് മാർ ജോയ് ആലപ്പാട്ടിന്റെയും നേതൃത്വത്തിൽ രൂപത കൈവരിച്ച ആത്മീയവും ഭൗതികവുമായ നേട്ടങ്ങളുടെ പ്രതിഫലനമായിരിക്കും ഈ കൺവൻഷൻ. ആഗോളതലത്തിൽ സീറോ മലബാർ സഭയുടെ അജപാലന ശുശ്രൂഷകൾ വ്യാപിപ്പിക്കുന്നതിൽ ഷിക്കാഗോ രൂപത വഹിച്ച പങ്ക് ഏറെ ശ്രദ്ധേയമാണ്.

കൺവൻഷൻ ദിവസങ്ങളിൽ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, കർദിനാൾ മാർ ജോർജ് കൂവക്കാട്ട്, ആർച്ച് ബിഷപ്പ് കർദിനാൾ ബ്ലേസ് കുപിച്, ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ, ബിഷപ്പ് ഏൾ ഫെർണാണ്ടസ്, ഫാ. സേവ്യർഖാൻ വട്ടായിൽ, ഡോ. ജോസഫ് തടത്തിൽ, ഫാ. ജോസഫ് പുത്തൻപുരയിൽ, ഫാ. ടിം അനസ്റ്റോസ്, ഫാ. ജോൺ കർടജേ, ഡോ. എഡ്വേഡ് ശ്രീ, സി. ജോസ്‌ലിൻ ഇടത്തിൽ തുടങ്ങി നിരവധി പ്രമുഖർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രഭാഷണങ്ങൾ നടത്തും.

കൺവൻഷന്റെ സായാഹ്നങ്ങളെ കൂടുതൽ ആകർഷകമാക്കുന്നതിനായി വൈവിധ്യമാർന്ന കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. ജൂലൈ 9-ന് നടക്കുന്ന ഉദ്ഘാടന ദിനത്തിൽ പ്രശസ്ത ചലച്ചിത്രതാരം പത്മശ്രീ ജയറാമും സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയും സീറോ മലബാർ കലാകാരന്മാരും ചേർന്ന് അവതരിപ്പിക്കുന്ന “താള വിസ്മയം” പ്രധാന ആകർഷണമായിരിക്കും.

കൂടാതെ വിവിധ ദിവസങ്ങളിലായി മെഗാ മാർഗംകളി, സംഗീത നിശാ, സംഘ നൃത്തങ്ങൾ,   പാരിഷ് ഫെസ്റ്റ്, കായിക വിനോദങ്ങൾ, യുവജനങ്ങൾക്കായുള്ള പ്രത്യേക പരിപാടികൾ എന്നിവയും നടക്കും. ലീഡർഷിപ്പ് പരിശീലനങ്ങൾ, സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ എന്നിവയും യുവജനങ്ങൾക്കായി ഉൾപ്പെടുത്തിയിട്ടുണ്ട്.

ജൂബിലി കമ്മിറ്റി കൺവീനർ ഫാ. ജോൺ മേലേപ്പുറം, ചെയർമാൻ ജോസഫ് ചാമക്കാല, കൺവൻഷൻ കമ്മിറ്റി കൺവീനർ ഫാ. തോമസ് കടുകപ്പിള്ളിൽ, ചെയർമാൻ ബിജി സി. മാണി, ജോയിന്റ് കൺവീനർ ഫാ. ജോയൽ പയസ്, യൂത്ത് കൺവീനർ ഫാ. മെൽവിൻ പോൾ, സെക്രട്ടറി ബീന വള്ളിക്കളം, ഫിനാൻസ് കമ്മിറ്റി ചെയർമാൻ ആൻഡ്രൂ തോമസ്, ഫസിലിറ്റി ചെയർമാൻ ജോണി വടക്കുംചേരി, പ്രോഗ്രാം ചെയർമാൻ ജോഷി കുഞ്ചെറിയ, മാർക്കറ്റിംഗ് ചെയർമാൻ സജി വർഗീസ്, ജോയിന്റ് സെക്രട്ടറി ആനി മാനാട്ട് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ കൺവൻഷന്റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു. ഫോക്കസ് ട്രാക്ക് (യൂത്ത്) ലീഡ്സായ മാത്യു തോമസ്, കെന്നിറ്റാ ജോസ് കുമ്പിളുവേലി, ജോർജ് നെല്ലിക്കുന്നേൽ, മെലിസ പുത്തൻപുര, ലിയ ജോസഫ് തുടങ്ങിയവരും വിവിധ കമ്മിറ്റികളിൽ സജീവമാണ്.

സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ കൺവൻഷനിലും അതോടനുബന്ധിച്ചുള്ള ആത്മീയ, സാംസ്കാരിക, പൈതൃക കൂട്ടായ്മകളിലും പങ്കുചേരാൻ എല്ലാ വിശ്വാസികളെയും രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു.

Report ഷോളി കുമ്പിളുവേലി

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ഈ വാരാന്ത്യത്തോടെ ഇറാനുമായി സമാധാന കരാറിന് യുഎസ്, ഒപ്പിടൽ ചടങ്ങിന് ജെ.ഡി വാൻസ് യൂറോപ്പിലേക്ക്

വാഷിങ്ടൻ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ”വലിയൊരു ഒത്തുതീർപ്പിൽ” എത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംകായികം

ഇത്തവണ ലോകകപ്പിന്റെ കണ്ടെത്തലാകാൻ സാധ്യതയുള്ള യുവതാരങ്ങൾ

ഫുട്ബോൾ ലോകകപ്പിനെത്തുന്ന രാജ്യങ്ങൾ എല്ലാക്കാലവും താരോദയങ്ങൾക്കു വഴിയിടാറുണ്ട്. കൗമാര കാൽപന്ത് അദ്ഭുതങ്ങളായ ദിവ്യാസ്ത്രങ്ങളുമായി ഇത്തവണത്തെ ലോകകപ്പിനെത്തുന്ന...

അമേരിക്കൻ വാർത്ത

മാഗ് മലയാളം ക്ലാസ് പ്രവേശനോൽസവും പരിസ്ഥിതി ദിനാചരണവും

ഹ്യൂസ്റ്റൺ: കേരള സംസ്ഥാന തലത്തിലുള്ള സ്കൂൾ പ്രവേശനോൽസവത്തിന് സമാനമായി നോർത്ത് അമേരിക്കയിൽ മലയാളി ബാഹുല്യമുള്ള ഹ്യുസ്റ്റണിൽ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്കുനേരെ ആക്രമണം നടത്തിയത് ഇറാനെന്ന് ട്രംപ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്കുനേരെ കഴിഞ്ഞ രാത്രിയിൽ ആക്രമണം നടത്തിയത് ഇറാനാണെന്ന ആരോപണവുമായി യുഎസ് പ്രസിഡന്റ്...