കായികം

തിലക് വര്‍മ്മയ്ക്ക് 33 ലക്ഷം, സിറാജിന് 14 ലക്ഷം കിട്ടും; താരലേലത്തിന്റെ വിശേഷങ്ങള്‍ ഇങ്ങനെ

ഹൈദരാബാദ്: തെലങ്കാനയിലെ ട്വന്റി 20 ലീഗിലെ താരലേലത്തില്‍ തിളങ്ങി ഇന്ത്യന്‍ താരങ്ങളായ തിലക് വര്‍മ്മയും മുഹമ്മദ് സിറാജും. സംസ്ഥാനത്തെ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്തുകയെന്ന ഉദ്ദേശത്തോടെ നടക്കുന്ന ലീഗില്‍ എട്ട് ടീമുകളാണ് പങ്കെടുക്കുന്നത്. സംസ്ഥാനത്ത് നിന്ന് ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന തിലക് വര്‍മ്മ, മുഹമ്മദ് സിറാജ് എന്നിവരായിരുന്നു ലേലത്തിന്റെ മുഖ്യ ആകര്‍ഷണം. ഓരോ ടീമിനും പരമാവധി 60 ലക്ഷം രൂപയാണ് താരങ്ങളെ വാങ്ങുന്നതിനായി ചിലവാക്കാന്‍ അനുവദിച്ചിരുന്നത്.

33 ലക്ഷം രൂപ മുടക്കി മേഡക് ഫാല്‍ക്കണ്‍സ് ആണ് ഇന്ത്യന്‍ ട്വന്റി 20 ടീമിലെ വൈസ് ക്യാപ്റ്റ്ന്‍ കൂടിയായ തിലകിനെ സ്വന്തമാക്കിയത്. 14 ലക്ഷം രൂപ ചെലവില്‍ മുഹമ്മദ് സിറാജിനെ വാറങ്കല്‍ വാരിയേഴ്‌സ് സ്വന്തമാക്കി. പ്രശ്‌സ്ത ക്രിക്കറ്റ് കമന്റേറ്റര്‍ ചാരു ശര്‍മ്മയാണ് റാമോജി ഫിലിം സിറ്റിയില്‍ നടന്ന താര ലേലത്തിന്റെ അവതാരകനായി പങ്കെടുത്തത്. ഹൈദരാബാദ് ഇ-ചാമ്പ്യന്‍സ്, പ്രണവ് രംഗറെഡ്ഡി റൈസേഴ്സ്, വാറങ്കല്‍ വാരിയേഴ്സ്, മേഡക് ഫാല്‍ക്കണ്‍സ്, അനുരാഗ് നല്‍ഗൊണ്ട നൈറ്റ്സ്, കരിംനഗര്‍ ഡയമണ്ട്സ്, പാലമുരു സ്ട്രൈക്കേഴ്സ്, അന്‍വിത ഖമ്മം ഏസസ് എന്നീ എട്ട് ടീമുകളാണ് കളിക്കുന്നത്.

ഈ മാസം 21ന് ആരംഭിക്കുന്ന ലീഗില്‍ ആകെ 32 മത്സരങ്ങളാണുണ്ടാവുക. തെലങ്കാനയിലെ വിവിധ ജില്ലകളില്‍ നിന്നുള്ള ഏകദേശം 1,300 ക്രിക്കറ്റ് താരങ്ങള്‍ ലേലത്തിനായി പേരുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓരോ ഫ്രാഞ്ചൈസിക്കും പരമാവധി 20 ക്രിക്കറ്റ് കളിക്കാരെ തിരഞ്ഞെടുക്കാം. എട്ട് ടീമുകളിലായി 160 താരങ്ങള്‍ക്ക് ലീഗിന്റെ ഭാഗമാകാനുള്ള അവസരം ലഭിക്കും.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ സർഫറാസ് ഖാൻ ഇടംനേടി

ന്യൂഡൽഹി: പരിക്കേറ്റ സായ് സുദർശന് പകരം മുംബൈ താരം സർഫറാസ് ഖാനെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ്...

അമേരിക്കൻ വാർത്തകായികം

ഐസിഇസിഎച്ച് ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു; ജോർജ് മാത്യുവും ജോജി ജോർജും മെൻസ് ഓപ്പൺ ജേതാക്കൾ

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) സംഘടിപ്പിച്ച ആറാമത് ബാഡ്മിന്റൺ ടൂർണമെന്റ്...