കേരള വാർത്തപ്രധാന വാർത്ത

തൃശ്ശൂർ മണ്ണുത്തിയില്‍ മോഷണം: വീട്ടുടമയെ കെട്ടിയിട്ട് 40 പവന്‍ കവര്‍ന്നു

തൃശ്ശൂർ: മണ്ണുത്തി മുല്ലക്കരയിൽ വീട്ടുടുമയെ കെട്ടിയിട്ട് 40 പവന്റെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. വെട്ടിക്കൽ സ്വദേശി ചെറുവാറ വീട്ടിൽ സോമശേഖരനെയാണ് മൂന്നംഗ സംഘം കെട്ടിയിട്ട് സ്വർണ്ണം കവർന്നത്. അലമാരിയിൽ സൂക്ഷിച്ചിരുന്ന 50,000 രൂപയും കവർന്നു.

ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെ ആയിരുന്നു സംഭവം. സംഭവദിവസം സോമശേഖരൻ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഹിന്ദി സംസാരിക്കുന്ന മൂന്നുപേരാണ് മോഷണ സംഘത്തിൽ ഉണ്ടായിരുന്നതെന്ന് സോമശേഖരൻ പറയുന്നു.

മോഷ്ടാക്കൾ വീട്ടിൽ നിന്നും പുറത്തുകടന്ന ഉടൻ കെട്ടഴിച്ച് സോമശേഖരൻ റോഡിലേക്ക് ഇറങ്ങി ഓടുകയായിരുന്നു. പിന്നാലെ മണ്ണുത്തി പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. മണ്ണുത്തി പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. 

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...