ചരമം

അമേരിക്കൻ മലയാള സാഹിത്യ ചരിത്രകാരനും, സാമൂഹ്യ സംസ്കാരിക പ്രവർത്തകനുമായ ജോർജ് മണ്ണിക്കരോട്ട് അന്തരിച്ചു

ഹ്യൂസ്റ്റൻ: മലയാള സാഹിത്യ ചരിത്രകാരനും,  പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും സംഘാടകനുമായ ജോർജ് മണ്ണിക്കരോട്ട് ഹ്യൂസ്റ്റനിൽ അന്തരിച്ചു. ജൂൺ 6, ശനിയാഴ്ച വൈകുന്നേരം 7.55 നാണു അന്ത്യം. കുറച്ചുനാളുകളായി വിവിധ രോഗങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു, ചികിത്സയിലും ആയിരുന്നു. അദ്ദേഹത്തിൻറെ സഹധർമ്മിണി ഏലിയാമ്മ കുറച്ചു വർഷങ്ങൾക്കു മുമ്പ് മരണപ്പെട്ടിരുന്നു. 

ബൃഹത്തായ അമേരിക്കൻ മലയാള സാഹിത്യ ചരിത്രം എന്ന ഗ്രന്ഥത്തിനു പുറമേ, നോവൽ, ചെറുകഥ, ലേഖന സമാഹാരം ഒക്കെയായി നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹത്തിൻറെ ആയിട്ടുണ്ട്. നിലവിൽ  ജോർജ് മണ്ണിക്കരോട്ട് ” മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ പ്രസിഡണ്ട് കൂടിയാണ്. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ, ഹ്യൂസ്റ്റൻ പ്രസിഡണ്ടായിട്ടും  അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 

മറ്റ്  മലയാളം സൊസൈറ്റി ഓഫ് അമേരിക്ക ഭാരവാഹികളും പ്രവർത്തകരും, അതുപോലെ കേരള ലിറ്റററി ഫോം യുഎസ്എ പ്രവർത്തകരും അദ്ദേഹത്തിൻറെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

കൂടുതൽ വിവരങ്ങൾ പിന്നീട്.

Report എ.സി.ജോർജ്

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....