അമേരിക്കൻ വാർത്ത

ഫോമാ ന്യൂയോര്‍ക്ക് മെട്രോ റീജിയണ്‍ കണ്‍വന്‍ഷനും ഇലക്ഷന്‍ ഡിബേറ്റും എല്‍മോണ്ടില്‍

ന്യൂയോര്‍ക്ക്:  നോര്‍ത്ത് അമേരിക്കയിലെ മലയാളീ സംഘടനകളുടെ സംഘടനയായ ഫോമായുടെ ന്യൂയോര്‍ക്ക് മെട്രോ റീജിയണ്‍ സംഘടിപ്പിക്കുന്ന ദ്വൈവാര്‍ഷിക സമാപന കണ്‍വന്‍ഷനും അതിനോടനുബന്ധിച്ച്  നടത്തുന്ന ഇലക്ഷന്‍ ഡിബേറ്റും ഇന്ന് (ശനി) വൈകിട്ട് 5 മണിക്ക്  നടക്കുന്നു. എല്‍മോണ്ടിലെ സെന്റ് വിന്‍സന്റ് മലങ്കര കത്തോലിക്ക പള്ളി ആഡിറ്റോറിയത്തില്‍ (St. Vincent DePaul Syro Malankara Cathedral, 1500 DePaul Street, Elmont, NY 11003) കണ്‍വന്‍ഷന്റെ  ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ആര്‍.വി.പി  മാത്യു ജോഷ്വ, ചെയര്‍മാന്‍  ഫിലിപ്പോസ് കെ. ജോസഫ് (ഷാജി), സെക്രട്ടറി ബോബി, ട്രഷറര്‍ ബിന്‍ചു  ജോണ്‍ എന്നിവര്‍ സംയുക്തമായി പ്രസ്താവിച്ചു. 


ഫോമയുടെ നിലവിലെ നാഷണല്‍ ഔദ്യോഗിക ഭാരവാഹികളും, ഈ ജൂലൈ  31-ന് ഹ്യൂസ്റ്റണില്‍ വച്ച് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുക്കും. രണ്ട് പാനലിലായി ഔദ്യോഗിക സ്ഥാനങ്ങളിലേക്ക്  ആറ് പേര്‍ വീതം മത്സരിക്കുന്ന തെരഞ്ഞെടുപ്പിലെ 12 സ്ഥാനാര്‍ത്ഥികള്‍ മുഖാമുഖം നടത്തുന്ന വാശിയേറിയ  ഇലക്ഷന്‍ ഡിബേറ്റ് ഈ കണ്‍വന്‍ഷനിലെ മുഖ്യ  ആകര്‍ഷണമാണ്. ‘സ്‌നേഹപൂര്‍വ്വം മുഖാമുഖം’ എന്ന സംവാദത്തിലൂടെ ഇരു ടീമുകളും അടുത്ത രണ്ടു വര്‍ഷം ഫോമയുടെ പുരോഗതിക്കുവേണ്ടി നടത്തുവാനുദ്ദേശിക്കുന്ന അവരവരുടെ പദ്ധതികളുടെ രൂപരേഖ അവതരിപ്പിക്കും.


ഫ്‌ളോറിഡായിലുള്ള ബിജു തോണിക്കടവിലിന്റെ നേത്‌റുത്വത്തില്‍ ‘ടീം വോയ്‌സ് ഓഫ് ഫോമാ’ എന്ന പാനലില്‍ പ്രസിഡന്റു സ്ഥാനത്തേക്ക് ബിജു തോണിക്കടവില്‍, ജനറല്‍ സെക്രട്ടറിയായി പോള്‍ പി. ജോസ്, ട്രഷറര്‍ ആയി പ്രദീപ് നായര്‍, വൈസ് പ്രസിഡന്റായി ശാമുവേല്‍ മത്തായി, ജോയിന്റ്  സെക്രട്ടറിയായി ഡോ. മഞ്ജു  പിള്ള,  ജോയിന്റ് ട്രഷറര്‍ ആയി ജോണ്‍സണ്‍  കണ്ണൂക്കാടന്‍ എന്നിവരാണ് മത്സര രംഗത്തുള്ളത്. 


‘ഫോമാ ടീം പ്രോമിസ്’ എന്ന പാനല്‍ ഫ്‌ലോറിഡയിലുള്ള മാത്യു വര്‍ഗ്ഗീസാണ് (ജോസ്) നയിക്കുന്നത്. ആ പാനലില്‍ പ്രസിഡന്റായി മാത്യു വര്‍ഗ്ഗീസ്, സെക്രട്ടറിയായി അനു സ്‌കറിയ, ട്രഷറര്‍ ആയി ബിനോയ് തോമസ്, വൈസ് പ്രസിഡന്റായി ജോണ്‍സണ്‍ ജോസഫ്, ജോയിന്റ് സെക്രട്ടറിയായി രേഷ്മ രന്‍ജന്‍,  ജോയിന്റ് ട്രഷറര്‍ ആയി ടിറ്റോ ജോണ്‍ എന്നിവരാണ് മത്സരിക്കുന്നത്. 
റീജിയണല്‍ കണ്‍വന്‍ഷനും കുടുംബ  സംഗമത്തോടും അനുബന്ധിച്ച് വിവിധ കലാപരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. ലോങ് ഐലന്‍ഡ് താളലയം എന്ന കലാ സംഘടന അവതരിപ്പിക്കുന്ന ‘ദയാവധം’ എന്ന സാമൂഹിക ഹ്രസ്വ നാടകം, ഗ്‌ളിമ്മര്‍ എന്റര്‍ടൈന്റ്‌മെന്റ് അവതരിപ്പിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന  സിനിമാറ്റിക് ഫ്യൂഷന്‍ ഡാന്‍സുകള്‍,  വിവിധ  ഗായകര്‍ നയിക്കുന്ന അതിമനോഹര ഗാനമേള,  രുചികരവും വിഭവ സമൃദ്ധവുമായ ഡിന്നര്‍  എന്നിവയാല്‍ അതിസമ്പുഷ്ടമായ ഒരു സന്ധ്യ ആസ്വദിക്കുവാനുള്ള വാരാന്ത്യമാണ്  നിങ്ങള്‍ക്കായി ഫോമാ മെട്രോ റജിയണ്‍ ഒരുക്കിയിരുന്നത്. പ്രവേശനം സൗജന്യമായതിനാല്‍ നല്ലൊരു വാരാന്ത്യം ആസ്വദിക്കുവാന്‍ സംഘാടകര്‍ ഏവരെയും ക്ഷണിക്കുന്നു.

Report മാത്യുക്കുട്ടി ഈശോ

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ഈ വാരാന്ത്യത്തോടെ ഇറാനുമായി സമാധാന കരാറിന് യുഎസ്, ഒപ്പിടൽ ചടങ്ങിന് ജെ.ഡി വാൻസ് യൂറോപ്പിലേക്ക്

വാഷിങ്ടൻ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ”വലിയൊരു ഒത്തുതീർപ്പിൽ” എത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംകായികം

ഇത്തവണ ലോകകപ്പിന്റെ കണ്ടെത്തലാകാൻ സാധ്യതയുള്ള യുവതാരങ്ങൾ

ഫുട്ബോൾ ലോകകപ്പിനെത്തുന്ന രാജ്യങ്ങൾ എല്ലാക്കാലവും താരോദയങ്ങൾക്കു വഴിയിടാറുണ്ട്. കൗമാര കാൽപന്ത് അദ്ഭുതങ്ങളായ ദിവ്യാസ്ത്രങ്ങളുമായി ഇത്തവണത്തെ ലോകകപ്പിനെത്തുന്ന...

അമേരിക്കൻ വാർത്ത

മാഗ് മലയാളം ക്ലാസ് പ്രവേശനോൽസവും പരിസ്ഥിതി ദിനാചരണവും

ഹ്യൂസ്റ്റൺ: കേരള സംസ്ഥാന തലത്തിലുള്ള സ്കൂൾ പ്രവേശനോൽസവത്തിന് സമാനമായി നോർത്ത് അമേരിക്കയിൽ മലയാളി ബാഹുല്യമുള്ള ഹ്യുസ്റ്റണിൽ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്കുനേരെ ആക്രമണം നടത്തിയത് ഇറാനെന്ന് ട്രംപ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്കുനേരെ കഴിഞ്ഞ രാത്രിയിൽ ആക്രമണം നടത്തിയത് ഇറാനാണെന്ന ആരോപണവുമായി യുഎസ് പ്രസിഡന്റ്...