അമേരിക്കൻ വാർത്ത

ഹൂസ്റ്റണിൽ ഭക്തിസാന്ദ്രമായ വണക്കമാസ സമാപനം

ഹൂസ്റ്റൺ:  സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ മെയ് 31-ാം തീയതി ഭക്തിനിർഭരമായ വണക്കമാസ സമാപനം ആഘോഷിച്ചു. ഇടവകയിലെ ലീജിയൻ ഓഫ് മേരി സംഘടനയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ ഭംഗിയായി സംഘടിപ്പിച്ചത്.

ഞായറാഴ്ച രാവിലെ 7:30-ലെ വിശുദ്ധ കുർബാനയ്ക്ക് മുന്നോടിയായി, ലീജിയൻ ഓഫ് മേരി അംഗങ്ങളുടെ നേതൃത്വത്തിൽ ഭക്തജന പങ്കാളിത്തത്തോടെ സുപ്രാധാനമായ ഘോഷയാത്ര നടന്നു. തുടർന്ന് ലീജിയൻ ഓഫ് മേരി അംഗങ്ങൾ   മാതാവിൻ്റെ രൂപത്തിന് മുന്നിൽ റോസാപ്പൂക്കൾ സമർപ്പിച്ചു പ്രാർത്ഥിച്ചു.

അന്നേ ദിവസം  ദൈവാലയത്തിൽ   അർപ്പിക്കപ്പെട്ട മൂന്ന് വിശുദ്ധ കുർബാനകൾക്കും ഇടവക വികാരി ഫാ. അബ്രഹാം മുത്തോലത്ത്, അസിസ്റ്റൻ്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. തിരുക്കർമ്മങ്ങൾക്ക് ശേഷം, ലീജിയൻ ഓഫ് മേരി അംഗങ്ങൾ സ്നേഹപൂർവ്വം തയ്യാറാക്കിയ പരമ്പരാഗത വിഭവമായ ‘പാച്ചോർ’ പള്ളിയിലെത്തിയ മുഴുവൻ വിശ്വാസികൾക്കുമായി വിതരണം ചെയ്തു.

വണക്കമാസ സമാപനത്തോട് അനുബന്ധിച്ച് നടന്ന വിവിധ പരിപാടികൾക്ക് ലെജിയൻ ഓഫ് മേരി ഭാരവാഹികളായ:
പ്രസിഡൻ്റ്: സിസി തൊട്ടിയിൽ, വൈസ് പ്രസിഡൻ്റ്: സിസി പൂതക്കരി, സെക്രട്ടറി: ടെസി മുണ്ടപ്പുഴ
ജോയിൻ്റ് സെക്രട്ടറി: മോളിക്കുട്ടി പതിയിൽ, ട്രഷറർ: ലീലമ്മ ഇല്ലിക്കാട്ടിൽ
എന്നിവരും മറ്റ് കമ്മിറ്റി അംഗങ്ങളും ചേർന്ന് നേതൃത്വം നൽകി.
 ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന ഈ ചടങ്ങുകളിൽ പങ്കുചേരാൻ ഹൂസ്റ്റണിലെ നിരവധി ക്നാനായ കത്തോലിക്കാ വിശ്വാസികളാണ് ദേവാലയത്തിൽ ഒത്തുകൂടിയത്.

എല്ലാ ചടങ്ങുകൾക്കും ഇടവക കൈക്കാരൻമ്മാർ, പാരിഷ്  എക്സിക്യൂട്ടീവ് അംഗങ്ങൾ, എസ്.ജെ.സി. സിസ്റ്റേഴ്സ്  എന്നിവർ  നേതൃത്വം നൽകി.
പങ്കെടുത്തവരെ  എല്ലാവരെയും പരിശുദ്ധ മാതാവ് അനുഗ്രഹിക്കട്ടെ എന്ന്  ഇടവക വികാരി ഫാ. അബ്രഹാം മുത്തോലത്ത്, അസിസ്റ്റൻ്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ ആശംസിച്ചു.

Report ബിബി തെക്കനാട്ട്

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...