ചരമം

കാനഡയിലെ ഒന്റാരിയോയില്‍ തടാകത്തില്‍ കുളിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു

ഒന്റാരിയോ: കാനഡയിലെ ഒന്റാരിയോയില്‍ തടാകത്തില്‍ കുളിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു. അങ്കമാലി തുറവൂര്‍ വാതക്കാട് കൈതാരത്ത് ഫ്രെഡി ജോര്‍ജ് (29) ആണ് പീറ്റര്‍ബ്‌റോയ്ക്ക് സമീപമുള്ള തടാകത്തില്‍ അപകടത്തില്‍പ്പെട്ടത്. ഒന്റാരിയോ പ്രൊവിന്‍സിലെ പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥിയായിരുന്നു ഫ്രെഡി.

തടാകത്തിലെ അതിശൈത്യമുള്ള തണുത്തുറഞ്ഞ വെള്ളത്തില്‍ കുളിക്കുന്നതിനിടെ ഉണ്ടായ ‘ഹൈപോതെര്‍മിയ’ (ശരീര താപനില അസാധാരണമായി താഴുന്ന അവസ്ഥ) ആണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കടുത്ത തണുപ്പിലേക്ക് ശരീരം പെട്ടെന്ന് എത്തുമ്പോള്‍ ഉണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു. ജോര്‍ജിന്റെയും ലൈസിയുടെയും ഏക മകനാണ് അന്തരിച്ച ഫ്രെഡി.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....