അമേരിക്കൻ വാർത്ത

ലോകമെമ്പാടുമുള്ള യുവ ഗവേഷകര്‍ കുട്ടികള്‍ക്കായുള്ള നാലാമത് അന്താരാഷ്ട്ര ഗവേഷണ സമ്മേളനത്തിന് (IRCC 2026) കാലിഫോര്‍ണിയയില്‍ ഒത്തുകൂടുന്നു

കാലിഫോര്‍ണിയ – ജൂണ്‍ 2026 – ലോകമെമ്പാടുമുള്ള യുവ ഗവേഷകര്‍ കുട്ടികള്‍ക്കായുള്ള നാലാമത് അന്താരാഷ്ട്ര ഗവേഷണ സമ്മേളനത്തിനായി (IRCC 2026) മില്‍പിറ്റാസ്, കാലിഫോര്‍ണിയയില്‍ ഒത്തുകൂടുന്നു.

നാലാമത് ഇന്റര്‍നാഷണല്‍ റിസര്‍ച്ച് കോണ്‍ഫറന്‍സ് ഫോര്‍ ചില്‍ഡ്രന്‍  (IRCC’26) 2026 ജൂണ്‍ 6-7 തീയതികളില്‍ കാലിഫോര്‍ണിയയിലെ മില്‍പിറ്റാസിലെ ഇന്ത്യ കമ്മ്യൂണിറ്റി സെന്ററില്‍ നടക്കും. ഗ്ലോബല്‍ യംഗ് റിസര്‍ച്ചേഴ്സ് അക്കാദമി (ജൈറ) യും STEM4Girls യും സംയുക്തമായി സംഘടിപ്പിക്കുകയും മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (MANCA) ആതിഥേയത്വം വഹിക്കുകയും ചെയ്യുന്ന IRCC’26, സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ യുവ ഗവേഷകരെയും അധ്യാപകരെയും ശാസ്ത്രജ്ഞരെയും കുടുംബങ്ങളെയും ഒരുമിച്ച് ഒരേ വേദിയില്‍ കൊണ്ടുവരുന്നു. അമേരിക്കയിലും ഇന്ത്യയിലുമായുള്ള മലയാളി ഗവേഷകര്‍ തുടങ്ങിയ, കുട്ടികളെ ഗവേഷണ രംഗത്തേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ജൈറ. ശാസ്ത്രീയ ചിന്താഗതിയുടേയും നൂതനാശയങ്ങളുടെയും ശാസ്ത്രപുരോഗതിയുടെയും ഒരത്യപൂര്‍വ്വ സമ്മേളനമായിരിക്കും IRCC എന്ന് സംഘാടകര്‍ അറിയിച്ചു.

GYRA യുടെ ഫ്‌ലാഗ്ഷിപ്പ് കോണ്‍ഫറന്‍സ് എന്ന നിലയില്‍, ഒന്ന് മുതല്‍ +2 വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി സംഘടിപ്പിക്കുന്ന ഒരു അന്താരാഷ്ട്ര പ്ലാറ്റ്ഫോമായി IRCC ഉയര്‍ന്നുവന്നിട്ടുണ്ട്. കഴിഞ്ഞ മൂന്ന് പതിപ്പുകളിലായി, ലോകമെമ്പാടുമുള്ള 2,000-ത്തിലധികം പേര്‍ IRCC യില്‍ പങ്കെടുത്തിട്ടുണ്ട്. കൂടാതെ വിദ്യാര്‍ത്ഥികളായ യുവ ഗവേഷകര്‍ക്ക് പ്രഗത്ഭരായ ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, വ്യവസായ പ്രൊഫഷണലുകള്‍ എന്നിവരുമായി നേരിട്ട് ഇടപഴകാനും അവരുടെ സമപ്രായക്കാരായവരും മുതിര്‍ന്നവരുമായ ഗവേഷകരുടെ പരിചയപ്പെടാനും കഴിയുന്ന ഒരു വേദിയായി ഈ കോണ്‍ഫറന്‍സ് ഇതിനോടകം മാറിക്കഴിഞ്ഞിരിക്കുന്നു.

ഈ വര്‍ഷം IRCCയില്‍  വിവിധ ശാസ്ത്ര താല്‍പ്പര്യങ്ങളെയും വിഷയങ്ങളെയും പ്രതിനിധീകരിക്കുന്ന 75-ലധികം വിദ്യാര്‍ത്ഥി ഗവേഷണ പ്രൊജെക്ടുകളും 200-ലധികം പങ്കാളികളും പങ്കെടുക്കും. കൂടാതെ, ലോകമെമ്പാടുമുള്ള മറ്റു രാജ്യങ്ങളില്‍ നിന്നുള്ള 30-ലധികം പ്രോജക്ടുകളുടെ അവതരണങ്ങള്‍ ഒരു ഓണ്‍ലൈന്‍  സെഷനിലും പ്രദര്‍ശിപ്പിക്കും. 2012-ലെ രസതന്ത്രത്തിലെ നോബല്‍ സമ്മാന ജേതാവ് പ്രൊഫ. ബ്രയാന്‍ കോബില്‍ക്ക ഉള്‍പ്പെടെ 20-ലധികം വിശിഷ്ട ശാസ്ത്രജ്ഞരും വിദഗ്ധരും പരിപാടിയില്‍ പങ്കെടുക്കും, ഇത് വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണ സമൂഹത്തില്‍ നിന്നുള്ള പ്രമുഖരുമായി നേരിട്ടു  സംവദിക്കാനുള്ള ഒരു അസുലഭമായ അവസരം നല്‍കുന്നു. ഗവേഷണ പ്രബന്ധങ്ങള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും പുറമേ, ‘വൈകല്യമുള്ള വ്യക്തികളെ ജീവിതകാലം മുഴുവന്‍ പരിചരിക്കുന്നതിനെ’ പറ്റി  ഒരു പ്രത്യേക വര്‍ക്ക്‌ഷോപ്പും കോണ്‍ഫറന്‍സില്‍ ഉള്‍പ്പെടും. ഇത് എല്ലാവരെയും ഉള്‍കൊള്ളുന്ന പഠനരീതിയ്ക്കും  സാമൂഹിക വ്യവസ്ഥിതിയ്ക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള GYRA പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണെന്ന് IRCC സംഘാടകര്‍ പറഞ്ഞു.


പരമ്പരാഗത ശാസ്ത്രമേളകളില്‍ നിന്ന് വ്യത്യസ്തമായി, ഗവേഷണത്തില്‍ അധിഷ്ഠിതമായ പ്രബന്ധങ്ങളാണ് IRCC യില്‍ അവതരിപ്പിക്കപ്പെടുക. ഗവേഷകരില്‍ നിന്ന് നേരിട്ട് പഠിക്കാനും, വിമര്‍ശനാത്മകമായി ചിന്തിക്കാനും, അര്‍ത്ഥവത്തായ ചോദ്യങ്ങള്‍ ചോദിക്കാനും, ഫലപ്രദമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടാനും, അന്വേഷണങ്ങള്‍ നടത്താനും, ഒരു പ്രൊഫഷണല്‍ കോണ്‍ഫറന്‍സില്‍ അവരുടെ കണ്ടെത്തലുകള്‍ അവതരിപ്പിക്കാനും വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ IRCC ഒരു സമ്പൂര്‍ണ്ണ ഗവേഷണ അനുഭവത്തിന് പ്രാധാന്യം നല്‍കുന്നു. യുവ പഠിതാക്കളില്‍ ശാസ്ത്രീയ ചിന്ത, സര്‍ഗ്ഗാത്മകത, ആത്മവിശ്വാസം, സഹകരണം, ആഗോള പൗരത്വം എന്നിവ വളര്‍ത്തിയെടുക്കാനും, ഗവേഷണത്തിലൂടെ  യഥാര്‍ത്ഥ ലോകത്തിലെ വെല്ലുവിളികളെ എങ്ങനെ നേരിടാമെന്ന് മനസ്സിലാക്കാനുമാണ് IRCC ശ്രമിക്കുന്നത്.

മെന്റര്‍ഷിപ്പ്, ഇന്റര്‍ ഡിസിപ്ലിനറി റിസര്‍ച്ച്, ശാസ്ത്രീയ ഗവേഷണ രീതിശാസ്ത്രം, പ്രായോഗിക ഗവേഷണം എന്നിവയിലൂടെ ലോകമെമ്പാടുമുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണ വിദ്യാഭ്യാസം പ്രാപ്യമാക്കുക എന്ന GYRA യുടെ വിശാലമായ ദൗത്യവും ഈ പരിപാടി പ്രതിഫലിപ്പിക്കുന്നു. വിദ്യാര്‍ത്ഥി ഗവേഷകരെയും മുതിര്‍ന്ന ശാസ്ത്രജ്ഞരെയും ഒരേ വേദിയില്‍ കൊണ്ടുവരുന്നതിലൂടെ, അടുത്ത തലമുറയിലെ ശാസ്ത്രജ്ഞന്മാരെ പ്രചോദിപ്പിക്കുക എന്നതാണ് IRCC ലക്ഷ്യമിടുന്നത്.

‘സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള അമേരിക്കയിലെ ഏറ്റവും സമഗ്രമായ കരിയര്‍ & കോളേജ് റെഡിനസ് പ്രോഗ്രാം’ എന്നറിയപ്പെടുന്ന ലിഫോളജി (www.lifology.us) ആണ് IRCC’26-യുടെ പ്രധാന പ്രായോജകര്‍.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഗവേഷണത്തിലും നൂതനാശയങ്ങളിലും താല്‍പ്പര്യമുള്ള മാതാപിതാക്കള്‍, അധ്യാപകര്‍, ഗവേഷകര്‍, പൊതുജനങ്ങള്‍ എന്നിവരെ അടുത്ത തലമുറയിലെ ഗവേഷകരെ കേള്‍ക്കാനും അവരെ പ്രോത്സാഹിപ്പിക്കാനും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ വിശദാംശങ്ങള്‍ക്കും ഇവന്റ് അപ്ഡേറ്റുകള്‍ക്കും, IRCC ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക: https://ircc.world/

കൂടുതല്‍ വിവരങ്ങള്‍ക്ക് gyraglobal@gmail.com, ignite@ircc.world എന്നീ ഇമെയില്‍ ID കളില്‍ ബന്ധപ്പെടുക.

Report – ജാസ്മിന്‍ പരോള്‍

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...