അമേരിക്കൻ വാർത്ത

കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (KANJ) അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കല്‍ നൈറ്റ് മസാല കോഫി ജൂണ്‍ 6-ന്

ന്യൂജേഴ്സി : കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (KANJ) അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കല്‍ നൈറ്റ് സ്‌പെക്ട്രം ഓട്ടോ മസാല കോഫി പവേര്‍ഡ് ബൈ സീകാര്‍സ് ആന്‍ഡ് ഡെയ്ലി ഡിലൈറ്റ് ജൂണ്‍ 6-ന് സംഗീത വിസ്മയം തീര്‍ക്കുവാന്‍ എത്തുന്നു.

ന്യൂജേഴ്സിയിലെ മലയാളികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന സംഗീത മഹോത്സവം ഇനി ദിവസങ്ങള്‍ മാത്രം അകലെ. കേരളത്തിന്റെ പ്രിയപ്പെട്ട ഫ്യൂഷന്‍ ബാന്‍ഡും യുവജനങ്ങളുടെ ഹൃദയസ്പന്ദനവുമായ മസാല കോഫി ജൂണ്‍ 6, 2026-ന് ന്യൂജേഴ്സിയില്‍ ലൈവ് സംഗീത വിരുന്നുമായി എത്തുന്നു.

കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (KANJ) സംഘടിപ്പിക്കുന്ന ഈ മെഗാ ഇവന്റ് സംഗീതാസ്വാദകര്‍ക്ക് ഒരു അപൂര്‍വ അനുഭവമായിരിക്കും. നാടന്‍ പാട്ടുകളും ആധുനിക സംഗീതവും സമന്വയിപ്പിച്ച് സ്വന്തം ശൈലി സൃഷ്ടിച്ച മസാല കോഫി, അവരുടെ അതുല്യമായ വേദി പ്രകടനങ്ങളിലൂടെ ലോകമെമ്പാടുമുള്ള മലയാളികളുടെ ഹൃദയം കീഴടക്കിയ സംഘമാണ്.

കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം ആസ്വദിക്കാവുന്ന ഈ സംഗീതരാവ്, ന്യൂജേഴ്സിയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ മലയാളി കലാസാംസ്‌കാരിക ആഘോഷങ്ങളിലൊന്നായി മാറുമെന്ന് സംഘാടകര്‍ അറിയിച്ചു. സംഗീതവും ആവേശവും ആഘോഷവും ഒരുമിക്കുന്ന ഈ വേദിയില്‍ പങ്കെടുക്കാന്‍ ഇപ്പോള്‍ തന്നെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

മസാല കോഫിയുടെ തകര്‍പ്പന്‍ ലൈവ് പ്രകടനം, ആവേശം നിറഞ്ഞ സംഗീത രാത്രി, കുടുംബസമേതം ആസ്വദിക്കാവുന്ന മെഗാ ആഘോഷം – ഇതെല്ലാം ജൂണ്‍ 6-ന് ഒരേ വേദിയില്‍!

ടിക്കറ്റുകള്‍ പരിമിതമാണ്. ഇന്ന് തന്നെ ബുക്ക് ചെയ്ത് ഈ സംഗീതോത്സവത്തിന്റെ ഭാഗമാകൂ!


വിവരങ്ങള്‍ക്ക് കടപ്പാട് – കാന്‍ജ് ന്യൂസ്


പരിപാടി വിവരങ്ങള്‍

തീയതി: ജൂണ്‍ 6, 2026

Livingston High School
30 Robert H Harp Drive
Livingston, NJ 07039

ടിക്കറ്റ് ബുക്കിംഗ്: www.kanj.org

കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റുകള്‍ക്കുമായി ബന്ധപ്പെടുക

Vijay Nambiar (President)
(732) 789-3032

Georgi Samuel (General Secretary)
(201) 359-7289

Khurshid Basheer (Treasurer)
(917) 572-2811

Tom Nettikkadan (Vice President)
(201) 873-6083

Report ജോസഫ് ഇടിക്കുള

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...