കൗതുകങ്ങൾസിനിമ

മൂന്നാം വിവാഹത്തിന് ആമിർ ഖാൻ; ഗൗരി സ്പ്രാറ്റുമായുള്ള വിവാഹം ജൂലായ് 5-ന്

നടൻ ആമിർ ഖാൻ മൂന്നാം വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഒരു വർഷത്തിലേറെയായി ഒപ്പമുള്ള കാമുകി ഗൗരി സ്പ്രാറ്റിനെ നടൻ ജൂലായിൽ വിവാഹം ചെയ്യുമെന്ന് ഹട്ടർഫ്‌ളൈ റിപ്പോർട്ട് ചെയ്യുന്നു. ലളിതമായ സ്വകാര്യ ചടങ്ങിൽ ആർഭാടരഹിതവുമായാവും വിവാഹമെന്ന് റിപ്പോർട്ടിൽ പറയുന്നു. ജൂലായ് അഞ്ചിന് നടക്കുന്ന ചടങ്ങിൽ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുക.

കഴിഞ്ഞ മാർച്ചിൽ തന്റെ 60-ാം ജന്മദിനത്തിലാണ് ആമിർ കാമുകി ഗൗരി സ്പ്രാറ്റിനെ മുംബൈയിൽവെച്ച് മാധ്യമങ്ങൾക്ക് പരിചയപ്പെടുത്തയത്. അന്നുമുതൽ അദ്ദേഹം ഗൗരിക്കൊപ്പം നിരവധി പരിപാടികളിൽ പങ്കെടുത്തിരുന്നു. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ആമിർ തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും ഗൗരിയുമായുള്ള ബന്ധത്തെക്കുറിച്ചും സംസാരിച്ചിരുന്നു.

‘ഗൗരിയെ കണ്ടുമുട്ടിയതിൽ വളരെ ഭാഗ്യവാനാണ്. അവർ വളരെ നല്ല വ്യക്തിയാണ്. അവർക്കൊപ്പം സമയം ചെലവഴിക്കുമ്പോൾ താൻ സമാധാനം കണ്ടെത്തുന്നു. മുൻ ഭാര്യമാരായ കിരൺ റാവു, റീന ദത്ത എന്നിവരുമായുള്ള എന്റെ ബന്ധവും വളരെ ആഴത്തിലുള്ളതായിരുന്നു. പക്ഷേ അവയൊന്നും ശരിയായില്ല. ഗൗരി എന്റെ ജീവിതത്തിലേക്ക് കടന്നുവന്നതോടെ ഞാൻ വളരെ അനുഗ്രഹിക്കപ്പെട്ടതായി തോന്നി. ഞങ്ങൾ വളരെ സന്തോഷത്തിലാണ്. ഇന്ന് ഞാൻ പൂർണ്ണനായിരിക്കുന്നു.’ – ആമിർ പറഞ്ഞു.

ആദ്യ ഭാര്യ റീന ദത്തയുമായി 2002-ലാണ് ആമിർ ഖാൻ വേർപിരിയുന്നത്. റീനയുമായുള്ള ആദ്യ വിവാഹത്തിൽ ആമിറിന് ജുനൈദ്, ഇറാ എന്നീ രണ്ട് കുട്ടികളുണ്ട്. രണ്ടാം ഭാര്യയും സംവിധായകയുമായ കിരൺ റാവുവിനെ 2005-ലാണ് അദ്ദേഹം വിവാഹം കഴിക്കുന്നത്. 2021-ൽ വേർപിരിഞ്ഞു.

2022-ൽ പുറത്തിറങ്ങിയ ‘ലാൽ സിങ് ചദ്ദ’യുടെ പരാജയത്തിന് ശേഷം ‘സീതാരേ സമീൻ പർ’ എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വർഷം ആമിർ തിരിച്ചുവരവ് നടത്തിയിരുന്നു. ‘ഹാപ്പി പട്ടേൽ: ഖതർനാക് ജാസൂസ്’ എന്ന ചിത്രത്തിൽ ഒരു കാമിയോ റോളിൽ ആമിർ പ്രത്യക്ഷപ്പെട്ടിരുന്നു. തന്റെ നിർമ്മാണ സംരംഭമായ ‘ഏക് ദിൻ’ റിലീസിനായി കാത്തിരിക്കുകയാണ് ആമിർ ഇപ്പോൾ. സുനിൽ പാണ്ഡെ സംവിധാനം ചെയ്ത ഈ റൊമാന്റിക് ഡ്രാമയിൽ ആമിറിന്റെ മകനും നടനുമായ ജുനൈദ് ഖാൻ, സായ് പല്ലവി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. 2016-ൽ പുറത്തിറങ്ങിയ തായ് ചിത്രമായ ‘വൺ ഡേ’യുടെ റീമേക്കാണിത്.  മെയ് 1-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...