കേരള വാർത്തസിനിമ

ആർത്തവ അവധി പ്രിവിലേജല്ല, ആവശ്യകതയാണ്; സർക്കാരിന്റെ പുതിയ പദ്ധതിയെ പിന്തുണച്ച് അജു വർഗീസ്

തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പൊതുവിടങ്ങളെയും കൂടുതൽ സ്ത്രീസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പ്രോജക്ട് മെൻസ്ട്രൽ ഡിഗ്നിറ്റി’യെ കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുകയാണ്. മാറ്റങ്ങളെ പോസിറ്റീവായി ഉൾക്കൊള്ളേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നടൻ അജു വർഗീസ് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

‘ഇന്നലെ ഇല്ലാതിരുന്നതിന്റെ അർത്ഥം നാളെ ഉണ്ടാകാൻ പാടില്ല എന്നല്ലല്ലോ?’ എന്ന് ചോദിച്ചുകൊണ്ടാണ് താരം സർക്കാരിന്റെ പുതിയ തീരുമാനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

‘ആർത്തവം എന്നത് തികച്ചും സ്വാഭാവികമായ പ്രക്രിയയാണ്. എന്നാൽ അതിനർത്ഥം എല്ലാ കുട്ടികളും ഈ അവസ്ഥയെ ഒറ്റയ്ക്ക് നേരിടാൻ പെട്ടെന്ന് പ്രാപ്തരാകും എന്നല്ല. നമ്മുടെ കുട്ടികളുടെ ക്ഷേമത്തിനും ആശ്വാസത്തിനും അന്തസ്സിനുമാണ് നമ്മൾ മുൻഗണന നൽകേണ്ടത്. ജീവിതത്തിലെ ആ ഘട്ടത്തിൽ പെൺകുട്ടികൾക്ക് നൽകുന്ന പിന്തുണ എന്നത് ഒരു പ്രിവിലേജ് (ആനുകൂല്യം) അല്ല, മറിച്ച് അതൊരു ആവശ്യകതയാണ്’ അജു വർഗീസ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചു.

സംസ്ഥാനത്തെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അന്തസ്സും ആരോഗ്യവും മുൻനിർത്തിയാണ് സർക്കാർ ഇക്കാര്യം പ്രഖ്യാപിച്ചത്. പദ്ധതിയുടെ ഭാഗമായി സ്കൂൾ വിദ്യാർഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസം വരെ ആർത്തവ അവധി നൽകാനാണ് തീരുമാനം. ഈ ദിവസങ്ങളിൽ അവധിയെടുക്കുന്ന കുട്ടികൾക്ക് പഠനത്തിൽ പിന്നോക്കാവസ്ഥ ഉണ്ടാകാതിരിക്കാൻ വാരാന്ത്യങ്ങളിൽ പ്രത്യേക ക്യാച്ച്-അപ്പ് ക്ലാസുകൾ ഉറപ്പാക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...