അമേരിക്കൻ വാർത്ത

പൗരോഹിത്യ സ്വീകരണവും നവപൂജാ അർപ്പണവും

ന്യൂയോർക്ക്: നോർത്ത് അമേരിക്കയിൽ നിന്ന് ആദ്യമായി ക്നാനായ സമുദായത്തിനും പ്രത്യേകിച്ച് കോട്ടയം രൂപതയ്ക്കും വേണ്ടി പൗരോഹിത്യം സ്വീകരിക്കുന്ന  ബ്രദർ മോസസ് സ്റ്റീഫൻ പുതുപ്പള്ളിമ്മ്യാലിലിന്റെ പൗരോഹിത്യ സ്വീകരണ ശുശ്രൂഷകളും നവപൂജാ അർപ്പണവും 2026 ജൂൺ 27-ാം തീയതി  ന്യൂയോർക്കിലെ   സെന്റ് സ്റ്റീഫൻസ് ക്നാനായ കാത്തലിക് ഫൊറോനാ പള്ളിയിൽ  നടത്തപ്പെടുന്നു.

കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത ആർച്ച്ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമ്മികത്വം വഹിക്കുന്ന ശുശ്രൂഷയിൽ, കൈവയ്പ്പ് പ്രാർത്ഥനയിലൂടെ ഡീക്കൻ മോസസ് പൗരോഹിത്യം സ്വീകരിക്കും.

ഈ ശുശ്രൂഷയിൽ ചിക്കാഗോ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോയ് ആലപ്പാട്ട് പിതാവ് സഹകാർമ്മികനായിരിക്കുകയും, അന്നേ ദിവസത്തെ സന്ദേശം നൽകുകയും ചെയ്യും.

ക്നാനായ റീജിയൻ ഡയറക്ടറും ചിക്കാഗോ രൂപത പ്രോട്ടോസിഞ്ചെല്ലൂസുമായ ബഹുമാനപ്പെട്ട തോമസ് മുളവനാൽ അച്ചൻ ആർച്ച്ഡീക്കനായിരിക്കും. ഈ ധന്യനിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ക്നാനായ റീജിയനിലെ വൈദികർ, സിസ്റ്റേഴ്സ്, സെമിനാരി വൈദികർ, വിദ്യാർത്ഥികൾ, ന്യൂയോർക്ക് മേഖലയിലെ മറ്റ് മലയാളി വൈദികർ എന്നിവരും ഒത്തുചേരും.

നോർത്ത് അമേരിക്കൻ ക്നാനായ സമൂഹത്തിനും കോട്ടയം അതിരൂപതയ്ക്കും ചരിത്രപരമായ ഒരു സുവർണ്ണ മുഹൂർത്തമായി മാറുന്ന ഈ പവിത്രമായ ചടങ്ങിനെ ഭക്തിപൂർവ്വം വരവേൽക്കാൻ ഇടവക സമൂഹം ഒന്നടങ്കം പ്രാർത്ഥനാപൂർവ്വം ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

Report അനൂപ് മുകളേൽ (പി. ആർ. ഓ)

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...