അമേരിക്കൻ വാർത്തചരമം

വിവാഹദിനത്തിൽ ഹെലികോപ്റ്റർ അപകടം: മലയാളിയായ നവവരന് യുഎസിൽ ദാരുണാന്ത്യം; നടുക്കം വിട്ടുമാറാതെ ഉറ്റവർ

ജോർജിയ: യുഎസിലെ ജോർജിയയിൽ വിവാഹദിനത്തിൽ മലയാളികളായ വധൂവരന്മാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണ് വരനും പൈലറ്റും മരിച്ചു. ഗുരുതരമായി പരുക്കേറ്റ വധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൂവാറ്റുപുഴയിൽനിന്നു വർഷങ്ങൾക്കു മുൻപേ യുഎസിലേക്കു കുടിയേറിയ കടുവാക്കുഴിയിൽ ഫിജി ജോർജ് ഫേബ ഫിജി ദമ്പതികളുടെ മകൻ ഡേവ് ഫിജി (26) യാണ് മരിച്ചത്. എടത്വ തലവടി ചുടുക്കാട്ടിൽ ജെസ്‌വിൻ വില്ലയിൽ സാം ഉമ്മൻ – ഷീല സാം ദമ്പതികളുടെ മകളാണ് പരുക്കേറ്റ ജെസ്‌നി സാം.

ജോർജിയയിലെ ഡോസൺ കൗണ്ടിയിൽ 29ന് രാത്രി 10.30ന് (ഇന്ത്യൻ സമയം 30ന് രാവിലെ 8) ആയിരുന്നു അപകടം. രണ്ടു കുടുംബങ്ങളും വർഷങ്ങളായി യുഎസിലാണ് താമസം. അറ്റ്‌ലാന്റ എയർലൈൻസിൽ പൈലറ്റായി ജോലി ചെയ്യുന്ന ഡേവ് ഫിജിയും ജെസ്‌നിയും തമ്മിലുള്ള വിവാഹം 29ന് വൈകിട്ട് 4.30നാണു നടന്നത്. ഡേവിനു വിവാഹ സമ്മാനമായി കമ്പനി നൽകിയതായിരുന്നു ഹെലികോപ്റ്റർ. ഇതിലെ ആദ്യ യാത്രയാണ് അപകടത്തിൽ കലാശിച്ചത്. തലവടി സ്വദേശിയായ സാമും കുടുംബവും കഴിഞ്ഞ 20 വർഷമായി അമേരിക്കയിലാണ് താമസം. രണ്ടു വർഷം മുൻപാണ് സാം നാട്ടിൽ വന്നു മടങ്ങിയത്.

മകന്റെ വിവാഹം 6 വർഷം മുൻപ് നാട്ടിൽ നടത്തിയിരുന്നു. മകളുടെ വിവാഹം പ്രമാണിച്ച് ഇന്നലെ തലവടിയിലെ ടിപിഎം സഭാഹാളിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി വിരുന്ന് ഒരുക്കിയിരുന്നു. ഈ ചടങ്ങ് മാറ്റിവച്ചതോടെയാണ് അപകടത്തെക്കുറിച്ച് നാട്ടിൽ വിവരം ലഭിച്ചത്.

ഫോഗും കാറ്റുമൊക്കെ ഉള്ള ഇത്തരമൊരു കാലാവസ്ഥയിൽ താൻ വിമാനം പറപ്പിക്കില്ല എന്ന് പൈലറ്റായ ഡേവ്  ഫിജി പറഞ്ഞതാണ്. എന്നാൽ സ്ഥലവും കാലാവസ്ഥയും നല്ല പരിചയവുമുള്ള ഹെലികോപ്റ്ററിന്റെ  പൈലറ്റ് കൂടുതൽ ഉയരത്തിൽ പറന്ന് ഈ സ്ഥിതിയെ മറികടക്കാമെന്ന് ഉറപ്പു നൽകുകയായിരുന്നു. പക്ഷെ പറന്ന് ഉയർന്ന്  അധികം താമസിയാതെ  ഹെലികോപ്റ്റർ അപകടത്തിൽ പെട്ടു- ജോർജിയയിൽ ഹെലികോപ്റ്റർ അപകടത്തിൽ  മരിച്ച ഡേവ് ഫിജിയുടെ പിതാവ് ജോർജ് ഫിജി പ്രാദേശിക ചാനലിനോട് പറഞ്ഞു.  

ഡേവും  പൈലറ്റും അപകടത്തിൽ മരിച്ചു. ഹെലികോപ്ടറിലുണ്ടായിരുന്ന നവവധു  ജെസ്നിക്ക്     മണിക്കൂറുകൾക്കു  ശേഷമാണ്   ബോധം തെളിഞ്ഞത്.   ബോധം വരുമ്പോൾ ഡേവ് തൊട്ടടുത്തുണ്ട്. എന്നാൽ തൊട്ടു നോക്കുമ്പോൾ ശരീരം തണുത്തതായി കണ്ടുവെന്ന് ജസ്‌നി പറഞ്ഞതായി പിതാവ് അറിയിച്ചു.

പീച്ച്ട്രീ-ഡെകാൽബ് വിമാനത്താവളത്തിൽ നിന്ന് പ്രവർത്തിക്കുന്ന പ്രസ്റ്റീജ് ഹെലികോപ്റ്റേഴ്‌സിന്റെതായിരുന്നു ഹെലികോപ്റ്റർ. 1985 മുതൽ  ഇവർ  ബിസിനസ്സിലുണ്ട്. വടക്കൻ ജോർജിയയിലെ നിരവധി വിവാഹ വേദികൾക്ക് ചാർട്ടേഡ് ഫ്ലൈറ്റുകൾ നൽകുന്നു.  കൊല്ലപ്പെട്ട പൈലറ്റിന്റെ പേര് പുറത്തു വിട്ടിട്ടില്ല.

അപകടത്തിന്റെ കാരണത്തെക്കുറിച്ച്   നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷിക്കുന്നു. 

ആശുപത്രിയിൽ കഴിയുന്ന ജെസ്നിയെ ഒന്ന് രണ്ടു ദിവസത്തിനകം  ഡിസ്ചാർജ് ചെയ്യുമെന്ന് ഒരു  ബന്ധു  അറിയിച്ചു.

ഡോസൻവില്ലിനടുത്ത് ദി റെവേറെ (The Revere) ആയിരുന്നു വിവാഹ വേദി. ഒരു പതിറ്റാണ്ട് മുമ്പ് ന്യൂ ടെസ്‌റ്റമെന്റ് പള്ളിയിൽ വച്ച് കണ്ടുമുട്ടിയ ജെസ്നി അവിടെ വച്ച് ഡേവിന്റെ വധുവായി. നഴ്സ് പാക്ടീഷണർ ആണ്  ജസ്‌നി.

വെള്ളിയാഴ്ച രാത്രി ഒൻപതരയ്ക്ക് പാർട്ടി സമാപിച്ച ശേഷമായിരുന്നു ഹെലികോപ്റ്റർ പുറപ്പെട്ടത്. പീച്ച് ട്രീ -ഡെകാൽബ്‌ എയർപോർട്ട് ആയിരുന്നു ലക്‌ഷ്യം. അവിടെ ഇറങ്ങിയ ശേഷം അറ്റലാന്റയിൽ ഹോട്ടലിൽ തങ്ങാനായിരുന്നു പരിപാടി.

എന്നാൽ പുറപ്പെട്ട്  അധികം വൈകാതെ ഡോസൺ കൗണ്ടിയിലെ  മൗണ്ട് വെർനോൺ ഡ്രൈവിനടുത്തുള്ള വിദൂര വനപ്രദേശത്ത് റോബിൻസൺ ആർ-66 ഹെലികോപ്റ്റർ തകർന്നു വീണു. കാടായതിനാൽ 6   മണിക്കൂറുകൾക്കു ശേഷമാണ് രക്ഷാപ്രവർത്തകർക്ക് അവിടെ എത്താനായത്.

മൂവാറ്റുപുഴ കടുവാക്കുഴിയിൽ കുടുംബാംഗമാണ് ജോർജ്  ഫിജി. മാതാവ് ഫെബ ഫിജി എറണാകുളം സ്വദേശി.

തലവടി സ്വദേശികളായ സാം -ഷീല ദമ്പതികളുടെ മകളാണ് ജസ്‌നി.

സംസ്കാര ചടങ്ങുകൾ വെള്ളി, നടക്കും.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

അമേരിക്കൻ വാർത്ത

കുട്ടികൾക്ക് സഹായമെത്തിച്ച് കാൻജ് പ്രവർത്തകർ മാതൃകയായി

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി, (കാൻജ്)  ക്രേഡിൽസ് ടു ക്രയോൺസ് (Cradles to Crayons)...

അമേരിക്കൻ വാർത്ത

പന്തളം ബിജു ഫോമാ മൗണ്ടെയ്ൻ റീജിയൻ പ്രഥമ വൈസ് പ്രസിഡന്റ്

ലാസ് വേഗസ്: ഫോമായുടെ പുതിയ റീജിയനുകളിൽ ഒന്നായ മൗണ്ടെയ്ൻ (മലനാട്) റീജിയന്റെ വൈസ് പ്രെസിഡന്റായി (RVP)...

അമേരിക്കൻ വാർത്ത

ചിക്കാഗോ നായര്‍ അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 16 ഞായറാഴ്ച

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈവര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് മാസം 16-ാം തീയതി...