കേരള വാർത്തപ്രധാന വാർത്ത

കൗണ്‍സിലിംഗിന് എത്തിയ 18കാരിയെ ലൈംഗികമായി പീഡിപ്പിച്ചു, ഡോക്ടര്‍ റിമാന്‍ഡില്‍

കോഴിക്കോട്: കടുത്ത മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് 18കാരിയായ തൃശൂര്‍ സ്വദേശിനി വൈദ്യസഹായം തേടാന്‍ തീരുമാനിച്ചത്. കൗണ്‍സിലിംഗിനായി എത്തിയത് കോഴിക്കോട് ജില്ലയിലെ തൊണ്ടയാട് സ്വദേശിയായ മാനസികാരോഗ്യ വിദഗ്ദ്ധന്‍ ഡോക്ടര്‍ യഹിയ ഖാന്റെ അടുത്തും. കൗണ്‍സിലിംഗിനിടെ യുവതിയെ ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കേസില്‍ അറസ്റ്റിലായ ഡോക്ടര്‍ യഹിയ ഖാനെ റിമാന്‍ഡ് ചെയ്തു.

കോഴിക്കോട്, പാലാഴിയിലാണ് യഹിയ ഖാന്‍ കൗണ്‍സിലിംഗ് സെന്റര്‍ സ്ഥാപിച്ചിരിക്കുന്നത്. തൃശൂരില്‍ നിന്നും അമ്മയ്ക്ക് ഒപ്പമാണ് 18കാരി കോഴിക്കോടേക്ക് എത്തിയത്. പിന്നീട് ഡോകടര്‍ യുവതിയെ പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ചികിത്സയുടെ ഭാഗമായുള്ള യാത്രയാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിവിധ സ്ഥലങ്ങളില്‍ കൊണ്ട് പോയി പീഡിപ്പിച്ചത്. സ്വന്തം കാറിലാണ് പ്രതി യുവതിയെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയത്.

പീഡനത്തോടെ കടുത്ത മാനസിക സംഘര്‍ഷത്തിലായ പെണ്‍കുട്ടി പിന്നീട് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് യഹിയ ഖാനെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ സമാനമായി നിരവധി പരാതികള്‍ ലഭിച്ചുവെന്ന് പന്തീരങ്കാവ് പൊലീസ് വ്യക്തമാക്കി.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...