അമേരിക്കൻ വാർത്തകായികം

കൊളംബസ് ടസ്കേഴ്സ് ക്യാപിറ്റൽ കപ്പ് ചാമ്പ്യൻസ്, ഐ.എം. വിജയൻ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു

വാഷിങ്ടൺ ഡി.സി: “ക്യാപിറ്റൽ കപ്പ് 2026” സോക്കർ ടൂർണമെന്റിലെ ജേതാക്കളായ കൊളംബസ് ടസ്കേഴ്സിന് ജേതാക്കളായി .

മേരിലാൻഡിലെ ഒഥല്ലോ റീജിയണൽ പാർക്കിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ ആതിഥേയരായ എം.ഡി സ്ട്രൈക്കേഴ്സിനെ 2-1 ന് പരാജയപ്പെടുത്തിയാണ് ഒഹായോയിൽ നിന്നുള്ള കൊളംബസ് ടസ്കേഴ്സ് കിരീടം സ്വന്തമാക്കിയത്.

ക്യാപ്റ്റൻ ഷിബുവിന്റെ നേതൃത്വത്തിൽ മികച്ച ടീം പ്രകടനം കാഴ്ചവെച്ച കൊളംബസ് ടസ്കേഴ്സ് ഫൈനലിൽ ശക്തമായ പോരാട്ടത്തിനൊടുവിലാണ് ജയം കരസ്ഥമാക്കിയത്.

ടൂർണമെന്റിലെ മറ്റൊരു ശ്രദ്ധേയ മത്സരമായ ചലഞ്ചേഴ്സ്  കപ്പ് നോർത്ത് കരോളിനയിൽ നിന്നുള്ള ‘ഷാർലറ്റ് മിന്നൽസ്’ റാലി CKSC Warriors നെ പരാജയപ്പെടുത്തി സ്വന്തമാക്കി. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ മലയാളി ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് വലിയ ജനപങ്കാളിത്തത്തോടെയും ആവേശത്തോടെയും നടന്നു.

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം  ഐ.എം. വിജയൻ ഉത്‌ഘാടനം നിർവഹിച്ച ടൂർണ്ണമെന്റിലെ ഓരോ മത്സരവും ആദ്യാവസാനം ആവേശം കത്തിജ്ജ്വൊലിപ്പിച്ചു.

ഫോമാ, ഫൊക്കാന, KAGWA, KCS, Baltimore Kairali, World Malayali Council തുടങ്ങിയ  പ്രവാസി സംഘടനകളുടെ നേതാക്കൾ ചടങ്ങിൽ ആശംസകൾ നേർന്നു.

സമ്മാനദാന ചടങ്ങിൽ മുഖ്യാതിഥിയായ ഐ.എം. വിജയൻ ജേതാക്കൾക്ക് ട്രോഫി വിതരണം ചെയ്തു. ഫുട്ബോളിനോടുള്ള ആവേശവും പ്രവാസി മലയാളികളുടെ ഐക്യവും ഒരുമിച്ചുകൂട്ടിയ ക്യാപിറ്റൽ കപ്പ് 2026, അമേരിക്കൻ മലയാളി കായികരംഗത്ത് പുതിയൊരു മാതൃകയായതായി സംഘാടകർ വ്യക്തമാക്കി.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

അമേരിക്കൻ വാർത്ത

കുട്ടികൾക്ക് സഹായമെത്തിച്ച് കാൻജ് പ്രവർത്തകർ മാതൃകയായി

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി, (കാൻജ്)  ക്രേഡിൽസ് ടു ക്രയോൺസ് (Cradles to Crayons)...

അമേരിക്കൻ വാർത്ത

പന്തളം ബിജു ഫോമാ മൗണ്ടെയ്ൻ റീജിയൻ പ്രഥമ വൈസ് പ്രസിഡന്റ്

ലാസ് വേഗസ്: ഫോമായുടെ പുതിയ റീജിയനുകളിൽ ഒന്നായ മൗണ്ടെയ്ൻ (മലനാട്) റീജിയന്റെ വൈസ് പ്രെസിഡന്റായി (RVP)...

അമേരിക്കൻ വാർത്ത

ചിക്കാഗോ നായര്‍ അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 16 ഞായറാഴ്ച

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈവര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് മാസം 16-ാം തീയതി...