ലയാളം ഗ്ലോബൽ വോയ്‌സ്സും കേരള സെന്ററും സംയുക്തമായി ന്യൂയോർക്ക് കേരള സെൻട്രലിൽ വച്ച് സംഘടിപ്പിച്ച രണ്ടാം “ഫിഫ്റ്റി സിക്സ് കാർഡ് ഗെയിംസ്” ആവേശത്തിന്റെയും കൂട്ടായ്മയുടെയും ഉത്സവമായി മാറി. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ പ്രഗൽഭരായ ടീമുകൾ പങ്കെടുത്ത മത്സരം, സൗഹൃദത്തിന്റെയും കായികമനോഭാവത്തിന്റെയും തന്ത്രബുദ്ധിയുടെയും സമന്വയമായി.
ഫിലഡൽഫിയ, ചിക്കാഗോ, ന്യൂജേഴ്സി, വാഷിംഗ്ടൺ ഡി.സി., ബോസ്റ്റൺ, ന്യൂയോർക്ക് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പതിനെട്ട് ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.

തുടക്കം മുതൽ അവസാനവരെ ഒന്നിനൊന്ന് കടുപ്പമേറിയ പോരാട്ടങ്ങളാണ് അരങ്ങേറിയത്.
ഫിഫ്റ്റി സിക്സ് കാർഡ് ഗെയിമിന്റെ യഥാർത്ഥ രസം, ടീമംഗങ്ങൾ തമ്മിലുള്ള അതുല്യമായ ഏകോപനത്തിലാണ് അടങ്ങിയിരിക്കുന്നത്. ഓരോ കളിക്കാരനും തന്റെ കയ്യിലെ മികച്ച ചീട്ടുകളുടെ സാധ്യതകൾ സഹതാരങ്ങൾക്ക് സൂചനകളിലൂടെ മനസ്സിലാക്കിക്കൊടുത്ത്, എതിരാളികളേ വെട്ടി ഒതുക്കുന്ന രീതിയിൽ തന്ത്രപൂർവ്വം കളി മുന്നോട്ടുകൊണ്ടുപോകുമ്പോഴാണ് ഈ കളിയുടെ മാസ്മരികത പൂർണ്ണതയിലെത്തുന്നത്.

അതീവ ശ്രദ്ധയും മാനസിക ഏകാഗ്രതയും ബുദ്ധികൂർമതയും നിയന്ത്രണവും ആവേശവും ആവശ്യമായ ഒരു ടീം ഗെയിമാണ് “56”. ഒരു കളിക്കാരന്റെ “വിളിയിലും ,” ഇറക്കലിലും”ഉള്ള ചെറിയ പിഴവുപോലും നന്നായി പടുതുയർത്തിയ വിജയ തന്ത്രങ്ങളെ ചീട്ടു കൊട്ടാരം പോലെ തകർത്തെറിയാൻ പറ്റും. ഓരോ ഊഴത്തിലും പരസ്പരം വിളിച്ചു കയറി, ആത്മവിശ്വാസം പകർന്നു, ടീമിനെ നെഞ്ചോട് ചേർത്ത് മുന്നേറുന്ന കളിയെന്ന പ്രത്യേകതയാണ് ഫിഫ്റ്റി സിക്സിനെ മറ്റ് കാർഡ് ഗെയിമുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

ഇപ്രാവശ്യത്തെ മത്സരങ്ങൾ ഏറെ ആവേശഭരിതമായിരുന്നു. മത്സരങ്ങൾ അതീവ കൃത്യതയോടെയും നിഷ്പക്ഷതയോടെയും നിയന്ത്രിച്ചത് ഫിലഡൽഫിയയിൽ നിന്നുള്ള Sabu Skariah, വാഷിംഗ്ടൺ ഡി.സിയിൽ നിന്നുള്ള Binoy Sankarath, Gopakumar എന്നിവരായിരുന്നു.
ഗ്രാൻഡ് സ്പോൺസർമാരുടെയും മറ്റ് സ്പോൺസർമാരുടെയും പിന്തുണ മത്സരത്തെ കൂടുതൽ ഉജ്ജ്വലമാക്കി.
വിജയികൾ
ചാമ്പ്യന്മാർ — QUEENS, NEW YORK
Baby Kolangayil (ക്യാപ്റ്റൻ)
Babu Manumkal
Jyothis Kudilil
1st Runner Up — NEW JERSEY
John Elenjical (ക്യാപ്റ്റൻ)
Johnson Philip
Bobby Varghese
2nd Runner Up — PHILADELPHIA
Joy Thatarkunnel (ക്യാപ്റ്റൻ)
Kurian Ommen
Sabu Varghese
3rd Runner Up — PHILADELPHIA
Johnson Mathew (ക്യാപ്റ്റൻ)
Sabu Skariah
Vinod Jose
വിജയികൾക്കുള്ള സമ്മാനദാനം ഗ്രാൻഡ് സ്പോൺസറായ Abraham Philip CPA യും സ്പോൺസറായ Rajesh Pushparajan നും നിർവഹിച്ചു.
പരിപാടിയുടെ വിജയത്തിന് പിന്നിൽ സംഘാടക മികവുമായി മലയാളം ഗ്ലോബൽ വോയ്സ് ചീഫ് എഡിറ്റർ Philip Madathil, കേരള സെന്റർ പ്രസിഡന്റ് Alex Esthappan, Polley Simon, Tobin Madathil, Tom Thomas, Nithin George
എന്നിവർ മാതൃകയായി. ആവേശ്വഞ്ചലമായ മത്സരങ്ങൾ ഏറെ ഭംഗിയായതിൽ പങ്കെടുത്ത ടീമുകൾക്കും, കാണികൾക്കും മറക്കാനാവാത്ത അനുഭവമായി.






Leave a comment