കുട്ടി വാർത്തകൗതുകങ്ങൾസിനിമ

എനിക്കറിയാവുന്ന ഏറ്റവും കഴിവുള്ള, കഠിനാധ്വാനിയായ മനുഷ്യൻ; മോഹൻലാലിന് പിറന്നാളാശംസയുമായി വിസ്മയ

ലയാളികളുടെ പ്രിയനടൻ മോഹൻലാലിന്റെ ജന്മദിനമാണ് വ്യാഴാഴ്ച. സിനിമാ മേഖലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി നിരവധിപേരാണ് അദ്ദേഹത്തിന് ആശംസകളുമായെത്തിയത്. മോഹൻലാലിന്റെ മകളും നടിയുമായ വിസ്മയയും അദ്ദേഹത്തിന് പിറന്നാളാശംസകൾ നേർന്നു. ‘ബ്യൂട്ടിഫുൾ സോൾ’ എന്നാണ് വിസ്മയ തന്റെ സോഷ്യൽ മീഡിയാ കുറിപ്പിൽ മോഹൻലാലിനെ വിശേഷിപ്പിച്ചത്.

“ജന്മദിനാശംസകൾ അച്ചാ. എനിക്കറിയാവുന്നതിൽ വച്ച് ഏറ്റവും കഴിവുള്ളവനും കഠിനാധ്വാനിയുമായ മനുഷ്യനാണ് നിങ്ങൾ. കൂടാതെ മികച്ച കലാകാരനും നല്ല ഭക്ഷണമുണ്ടാക്കുന്നയാളും. ഏറ്റവും പ്രധാനമായി ‘ബ്യൂട്ടിഫുൾ സോൾ’, നിങ്ങളോട് ഒരുപാട് സ്നേഹം.” വിസ്മയയുടെ വാക്കുകൾ. കുറിപ്പിനൊപ്പം മൂന്ന് ചിത്രങ്ങളും വിസ്മയ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് വിസ്മയ. സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. ആശിഷ് ജോ ആന്റണിയാണ് ചിത്രത്തിൽ മറ്റൊരു പ്രധാനവേഷത്തിൽ. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.

സായ് കുമാർ, ബോബി കുര്യൻ, ഗണേഷ് കുമാർ, തുടങ്ങി നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഡോ. എമിൽ ആൻ്റണിയും, ഡോ. അനീഷ ആൻ്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആൻ്റണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം. ജേക്സ് ബിജോയ്.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...