ചരമം

യുഎസിൽ വാഹനാപകടം: ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

ഇൻഡ്യാന: ഇൻഡ്യാനയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം. തെലങ്കാനയിൽ നിന്നുള്ള നവ്യ ഗഡുസു (25) എന്ന യുവതിയാണ് മരിച്ചതെന്ന് ലേക്ക് കൗണ്ടി കൊറോണർ ഓഫിസ് സ്ഥീരീകരിച്ചു.

മേയ് 16ന് പ്രാദേശിക സമയം രാത്രി 11.15 ഓടെ ഹൈവേയിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പാർട്ട് ടൈം ജോലിക്ക് ശേഷം താമസസ്ഥലത്തേക്ക് പോകുകയായിരുന്നു നവ്യ. ഇതിനിടെ അമിത വേഗതയിലായിരുന്ന മറ്റൊരു വാഹനം നവ്യ സഞ്ചരിച്ചിരുന്ന മിനിവാനിൽ ഇടിച്ചാണ് അപകടമുണ്ടായത്.

ബിരുദാനന്തര ബിരുദത്തിനായി രണ്ട് വർഷം മുമ്പാണ് നവ്യ ഗഡുസു തെലങ്കാനയിൽ നിന്ന് അമേരിക്കയിലേക്ക് താമസം മാറിയത്. നവ്യയുടെ സുഹൃത്തുക്കളാണ് അപകടവിവരം നാട്ടിൽ അറിയിച്ചത്. അപകടത്തിൽ മിനിവാനിലുണ്ടായിരുന്ന മറ്റ് ഏഴ് പേർക്കും പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ലെന്ന് ഇൻഡ്യാന സ്റ്റേറ്റ് പൊലീസിന്റെ വക്താവ് അറിയിച്ചു.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....