പ്രധാന വാർത്ത

മലയാളികൾ ഉൾപ്പെടെ രണ്ടായിരത്തിലേറെ നഴ്സുമാർക്ക് സ്ഥിരനിയമനം; ഉത്തരവ് ശരിവച്ച് സുപ്രീം കോടതി

ന്യൂഡൽഹി : ഡൽഹി സർക്കാർ ആശുപത്രികളിൽ 2013 വരെ കരാറടിസ്ഥാനത്തിൽ നിയമിച്ച നഴ്സുമാരെ സ്ഥിരപ്പെടുത്താനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. അതോടെ, മലയാളികൾ ഉൾപ്പെടെ രണ്ടായിരത്തിലേറെ താൽക്കാലിക ജീവനക്കാർക്കു സ്ഥിരനിയമനം ലഭിക്കും. ജഡ്ജിമാരായ മനോജ് മിശ്ര, മൻമോഹൻ എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് അനുകൂല വിധി. 2000 മുതൽ ഡൽഹി സർക്കാരിന്റെ വിവിധ ആശുപത്രികളിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമനം ലഭിച്ചവരാണു ഹർജിക്കാർ.

വർഷങ്ങളുടെ സർവിസുണ്ടായിട്ടും സർക്കാർ നിയമനം സ്ഥിരപ്പെടുത്താതെ വന്നതോടെയാണ് നഴ്സുമാർ നിയമപ്പോരാട്ടത്തിലേക്കു നീങ്ങിയത്. നഴ്സുമാർക്ക് അനുകൂലമായി വിധിച്ച ഹൈക്കോടതി സീനിയോറിറ്റി പരിഗണിച്ചുള്ള ആനുകൂല്യങ്ങളും ശമ്പളവും തസ്തികയും നൽകണമെന്നും ഡൽഹി സർക്കാരിനു നിർദേശം നൽകി. എന്നാൽ, അതിനെതിരെ ഡൽഹി സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...