അമേരിക്കൻ വാർത്ത

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യൂ എസ് എ, ന്യൂ ജേഴ്സി ചാപ്റ്ററിന്റെ വിക്ടറി പാര്‍ട്ടി മെയ് 17 ന് വൈകിട്ട് 5 മണിക്ക്

ന്യൂ ജേഴ്സി : ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യൂ ഡി എഫിന് ലഭിച്ച ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയം ആഘോഷിക്കുന്നതിന് മെയ് 17 ന് വൈകിട്ട് 5 മണിക്ക്  ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യൂ എസ് എ, ന്യൂ ജേഴ്സി ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ വിക്ടറി പാര്‍ട്ടി സംഘടിപ്പിക്കുന്നു.

ബെര്‍ഗെന്‍ കൗണ്ടിയിലുള്ള പരാമസ് സിറ്റി ഫയര്‍ ഡിപ്പാര്‍ട്‌മെന്റ് ഓഡിറ്റോറിയത്തിലാണ് വിക്ടറി പാര്‍ട്ടി സംഘടിപ്പിച്ചിരിക്കുന്നത്, കൂടാതെ കേരളത്തില്‍ നിന്ന് തത്സമയം നിയുക്ത മുഖ്യ മന്ത്രി വി ഡി സതീശനും മറ്റു മന്ത്രിമാരും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞ ചെയത് അധികാരമേല്‍ക്കുന്നതും  വിവിധ ചാനലുകളില്‍ നേരിട്ട് കാണുവാന്‍ അവസരമൊരുക്കുന്നു, ഐ ഓ സി നാഷണല്‍ വൈസ് ചെയര്‍ ജോര്‍ജ് എബ്രഹാം, കേരളാ ചാപ്റ്റര്‍ നാഷണല്‍  പ്രസിഡന്റ് സതീശന്‍ നായര്‍,കേരളാ ചാപ്റ്റര്‍ നാഷണല്‍ ജനറല്‍ സെക്രട്ടറി ജോസഫ് ഇടിക്കുള, കേരളാ ചാപ്റ്റര്‍ നാഷണല്‍ ചെയര്‍ പോള്‍ കറുകപ്പള്ളി, തുടങ്ങി അനേകം നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും.

വൈകിട്ട് അഞ്ചു മാണിയോട് കൂടി ആരംഭിക്കുന്ന പരിപാടിയില്‍ വിവിധ മാധ്യമപ്രവര്‍ത്തകര്‍, ഏഷ്യാനെറ്റ്, ഫ്‌ളവേഴ്‌സ് ടിവി, 24 ന്യൂസ്, ന്യൂസ് 18, പ്രവാസി ചാനല്‍, ഇന്ത്യ ഫോര്‍ ലൈഫ്, സംഗമം ന്യൂസ്, ഇമലയാളി തുടങ്ങിയ ചാനലുകളുടെ പ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കും. ഡിന്നറോടു കൂടി പരിപാടി സമാപിക്കും, പ്രവേശനം തികച്ചും സൗജന്യമാണ്, എല്ലാ കൊണ്‌ഗ്രെസ്സ്, യൂ ഡി എഫ് പ്രവര്‍ത്തകരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി  പ്രസിഡന്റ് ജെയിംസ് ജോര്‍ജ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡന്റ് ജെയിംസ് ജോര്‍ജ് – 973-985-8432, ചെയര്‍മാന്‍ ബിജു വലിയകല്ലുങ്കല്‍ – 201-723-7664, വൈസ് ചെയര്‍മാന്‍ സജി ഫിലിപ്പ് – 201-925-4157.  വൈസ് ചെയര്‍മാന്‍ എല്‍ദോ പോള്‍ – 201- 370 5019,  സെക്രട്ടറി ടോം കടിയംപള്ളില്‍ – 908-636-8082,  ട്രഷറര്‍ – അനില്‍ മാത്യു – 201- 638-3327,  നാഷണല്‍ ജനറല്‍ സെക്രട്ടറി ജോസഫ് ഇടിക്കുള -201-421-5303  എന്നിവരുമായി ബന്ധപ്പെടുക.

Report ജോസഫ് ഇടിക്കുള

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...