അമേരിക്കൻ വാർത്ത

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനും ടീം യൂ ഡി എഫിനും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യൂ എസ് എ യുടെ അഭിവാദ്യങ്ങള്‍

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയം  യൂ ഡി എഫിന് സമ്മാനിച്ച കേരളാ ജനതയ്ക്ക് നന്ദിയര്‍പ്പിച്ച് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യൂ എസ് എ. പിണറായി വിജയന്റെ കഴിഞ്ഞ പത്തു വര്‍ഷത്തെ ദുര്‍ഭരണത്തിന് ജനങ്ങള്‍ കൊടുത്ത ചുട്ട മറുപടിയാണ് ഈ വിജയമെന്ന് കേരളാ ഘടകം പ്രസിഡന്റ് സതീശന്‍ നായര്‍.

ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിച്ച കെ സി വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും ശ്രീ വി ഡി സതീശനും അതുപോലെ ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊണ്ട ശ്രീ രാഹുല്‍ ഗാന്ധിക്കും ഖാര്‍ഗെയ്ക്കും സോണിയ ഗാന്ധിക്കും നന്ദിയര്‍പ്പിച്ച്  ഐ ഓ സി നാഷണല്‍ വൈസ് ചെയര്‍ ജോര്‍ജ് എബ്രഹാ.

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനും സംഘവും പൊളിച്ചടുക്കിയത് ഇടതുപക്ഷത്തിന്റെ കള്ളപ്രചാരണങ്ങളും സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കൊള്ളകളുമെന്ന് ജനറല്‍ സെക്രട്ടറി ജോസഫ് ഇടിക്കുള,

ഇനി വരാന്‍ പോകുന്നത് ടീം യൂ ഡി എഫ് കാലം, ഒരു കള്ളക്കഥകളിലും ജനം വീണില്ല ഇത്തവണയെന്നത് നശിച്ച ഭരണം മടുത്തത് കൊണ്ടെന്ന് യൂ ഡി എഫ് തെളിയിച്ചുവെന്ന് പോള്‍ കറുകപ്പള്ളി,  

നിയമസഭാ തിരഞ്ഞെടുപ്പിലെ മികച്ച വിജയം ഇടതുപക്ഷത്തിന്റെ ജനദ്രോഹ നയങ്ങള്‍ക്ക് ഉള്ള ജനങ്ങളുടെ താക്കീതാണെന്നും ജനങ്ങള്‍ക്ക് കൂടുതല്‍ സഹായമാകുന്ന മികച്ച പ്ലാനുകളും  പദ്ധതികളുമായി മുന്നോട്ടു പോകുന്നതിന് ടീം യൂ ഡി എഫിന്  എല്ലാ പിന്തുണയുമുണ്ടാവുമെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ടീം യൂ എസ് എ ന്യൂ ജേഴ്സി പ്രസിഡന്റ് ജെയിംസ് ജോര്‍ജ്.

രാജ്യത്താകമാനം ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഇലക്ഷന്‍ റിസള്‍ട്ട് വാച്ച് പാര്‍ട്ടികളും വിക്ടറി പാര്‍ട്ടികളും സംഘടിപ്പിച്ചിരുന്നു, ഓരോ പരിപാടികളിലും അഭൂതപൂര്‍വമായ ജനത്തിരക്കായിരുന്നുവെന്ന് വിവിധ ചാപ്റ്റര്‍ പ്രസിഡന്റുമാര്‍ അറിയിച്ചു,

മുന്‍ പ്രസിഡന്റ് ലീല മാരേട്ട്, മുന്‍ ചെയര്‍മാന്‍ തോമസ് മാത്യു, ഡെപ്യൂട്ടി ചെയര്‍മാന്‍ ജയചന്ദ്രന്‍, എക്‌സികുട്ടീവ് വൈസ് പ്രസിഡന്റ് സജി കരിമ്പന്നൂര്‍, വൈസ് പ്രസിഡന്റുമാരായ തമ്പി മാത്യു, തോമസ് ഒലിയാംകുന്നേല്‍, സന്തോഷ് കാപ്പില്‍, സന്തോഷ് നായര്‍, ജോസ് ചാരുംമൂട്, സന്തോഷ് എബ്രഹാം, സെക്രട്ടറിമാരായ കുര്യന്‍ വര്‍ഗീസ്, സൈമണ്‍ വാളാച്ചേരില്‍, ജോര്‍ജ് ജെ കൊട്ടുകാപ്പള്ളി, ആന്റോ കവലയ്ക്കല്‍, ട്രെഷറര്‍ ഡോ. മാത്യു വര്‍ഗീസ്, ജോയിന്റ് ട്രഷറര്‍ മോന്‍സി വര്‍ഗീസ്, ലീഗല്‍ അഡൈ്വസര്‍ മാത്യു വൈരമണ്‍, റേച്ചല്‍ വര്‍ഗീസ്, ശാലു പുന്നൂസ്, ചെറിയാന്‍ കോശി, സൂസമ്മ ആന്‍ഡ്രൂസ്, ഉഷാ ജോര്‍ജ്, ജോണ്‍ വര്‍ഗീസ് ന്യൂ ജേഴ്സി പ്രസിഡന്റ് ജെയിംസ് ജോര്‍ജ് തുടങ്ങി വിവിധ മേഖലകളില്‍ നിന്ന് അനേകം  കോണ്‍ഗ്രസ്   പ്രവര്‍ത്തകര്‍ ടീം യൂ ഡി എഫിനും നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനും ആശംസകള്‍ അര്‍പ്പിച്ചു.

Report – ജോസഫ് ഇടിക്കുള

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...