അമേരിക്കൻ വാർത്തകായികം

ഡാലസ് റീജിയണല്‍ OCYM ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2026 ഫൈനലിലേക്ക്; കായിക ആവേശത്തില്‍ ഡാലസ് മലയാളി സമൂഹം

ഡാലസ്: ഡാലസ് റീജിയണല്‍ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ യൂത്ത് മൂവ്മെന്റിന്റെ (OCYM) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിട്ടുള്ള എട്ടാമത് വാര്‍ഷിക സെന്റ് ഡയോണീഷ്യസ് ഓഫ് വട്ടശ്ശേരില്‍ മെമ്മോറിയല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2026 ആവേശകരമായ മത്സരങ്ങളോടെ പുരോഗമിക്കുന്നു. മേയ് 9-ന് വെരി. റവ. രാജു ഡാനിയേല്‍ കോര്‍-എപ്പിസ്‌കോപ്പയുടെ പ്രാര്‍ത്ഥനയോടെയാണ് ടൂര്‍ണമെന്റിന് ഔദ്യോഗിക തുടക്കമായത്. ലൂയിസ്വില്ലിലെ ‘Lewisville Badminton Center’-ല്‍ നടക്കുന്ന ഈ കായികോത്സവത്തില്‍ വിവിധ ഇടവകകളില്‍ നിന്നുള്ള നൂറുകണക്കിന് കളിക്കാരും കുടുംബാംഗങ്ങളും കായികപ്രേമികളും പങ്കെടുക്കുന്നുണ്ട്.

മേയ് 9-ന് നടന്ന പുരുഷ-വനിതാ സിംഗിള്‍സ്, ബോയ്സ്-ഗേള്‍സ് ഡബിള്‍സ്, ബോയ്സ്-ഗേള്‍സ് സിംഗിള്‍സ് മത്സരങ്ങള്‍ വിജയകരമായി പൂര്‍ത്തിയായി. മേയ് 16-ന് പുരുഷ-വനിതാ ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ്, 50+ ഡബിള്‍സ് മത്സരങ്ങള്‍ നടക്കും. ടൂര്‍ണമെന്റിന്റെ ആവേശകരമായ ഫൈനല്‍ മത്സരങ്ങള്‍ മേയ് 17 ഞായറാഴ്ച വൈകിട്ട് 3 മണി മുതല്‍ 7 മണി വരെ അരങ്ങേറും.

പുതുമകളോടെ ഈ വര്‍ഷത്തെ മത്സരങ്ങള്‍
ഈ വര്‍ഷം, വിവിധ വിഭാഗങ്ങള്‍ക്കായി പുതുതായി ‘Qualifier Pool’, ‘Rising Star Pool’ എന്നീ പേരുകളില്‍ പ്രത്യേക മത്സര സംവിധാനങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. മുന്‍വര്‍ഷങ്ങളിലെ പ്രകടനങ്ങളെ അടിസ്ഥാനമാക്കി നേരിട്ട് Main Championship Pool-ലേക്ക് തിരഞ്ഞെടുക്കപ്പെടാത്ത ടീമുകള്‍ ആദ്യം Qualifier Pool-ല്‍ മത്സരിക്കും. അവിടെ വിജയിക്കുന്ന ടീമുകള്‍ക്ക് Main Championship Pool-ലേക്ക് മുന്നേറാന്‍ അവസരം ലഭിക്കും. Qualifier Pool-ല്‍ നിന്ന് മുന്നേറാത്ത ടീമുകള്‍ Rising Star Pool-ല്‍ മത്സരിച്ച് പ്രത്യേക ട്രോഫികള്‍ക്കായി ഏറ്റുമുട്ടും.

ടൂര്‍ണമെന്റിന്റെ സാങ്കേതിക നിയന്ത്രണത്തിനായി പുതുതായി വികസിപ്പിച്ച ‘CourtCircleX’ എന്ന ഓണ്‍ലൈന്‍ ടൂര്‍ണമെന്റ് മാനേജ്മെന്റ് പ്ലാറ്റ്ഫോമും ഈ വര്‍ഷം അവതരിപ്പിച്ചിട്ടുണ്ട്. മത്സരക്രമീകരണങ്ങള്‍, സ്‌കോര്‍ അപ്ഡേറ്റുകള്‍, ലൈവ് ട്രാക്കിംഗ് തുടങ്ങിയവ ഈ സംവിധാനത്തിലൂടെയാണ് നിയന്ത്രിക്കുന്നത്.

മികച്ച സംഘാടനം
ഡാലസ് റീജിയണല്‍ OCYM വൈസ് പ്രസിഡന്റ് വെരി. റവ. രാജു ഡാനിയേല്‍ കോര്‍-എപ്പിസ്‌കോപ്പയുടെ നേതൃത്വത്തില്‍ സെക്രട്ടറി നിതിന്‍ വര്‍ഗീസ്, ട്രഷറര്‍ ഷിജു സാമുവല്‍, ജോയിന്റ് സെക്രട്ടറി സനൂപ് എബ്രഹാം എന്നിവരോടൊപ്പം ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍മാരായ ബാലു തോമസ്, സജേഷ് സ്‌കറിയ എന്നിവരും കമ്മിറ്റി അംഗങ്ങളായ ഡോ. അരുണ്‍ ജേക്കബ്, ജോയല്‍ സന്തോഷ്, ലിന്‍ഡ സൈമണ്‍ മാത്യു, സാജന്‍ തോമസ്, സുജ ജേക്കബ് എന്നിവരും ചേര്‍ന്നാണ് പരിപാടികളുടെ ഏകോപനം നിര്‍വഹിക്കുന്നത്.

സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് (ഇര്‍വിംഗ്), സെന്റ് ഗ്രിഗോറിയോസ് (ഗാര്‍ലന്‍ഡ്), സെന്റ് ജെയിംസ് (റൗലറ്റ്), സെന്റ് മേരീസ് (കാരള്‍ട്ടണ്‍), സെന്റ് മേരീസ് (ഫാര്‍മേഴ്‌സ് ബ്രാഞ്ച്), സെന്റ് പോള്‍സ് (മക്കിനി), സെന്റ് തോമസ് (ഡാലസ്) ഉള്‍പ്പെടെയുള്ള വിവിധ ഇടവകകളില്‍ നിന്നുള്ള ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്.

മേയ് 17-ന് നടക്കുന്ന ഫൈനല്‍ മത്സരങ്ങളില്‍ പങ്കെടുത്ത് കളിക്കാരെ പ്രോത്സാഹിപ്പിക്കുവാന്‍ എല്ലാ ഇടവകാംഗങ്ങളെയും കായികപ്രേമികളെയും കുടുംബങ്ങളെയും ഡാലസ് റീജിയണല്‍ OCYM ഭാരവാഹികള്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. യുവജനങ്ങളുടെ ഐക്യവും കായിക മനോഭാവവും സമൂഹ സൗഹൃദവും ഒരുമിപ്പിക്കുന്ന ഈ ബാഡ്മിന്റണ്‍ മേളയ്ക്ക് വലിയ ജനപങ്കാളിത്തമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...