അമേരിക്കൻ വാർത്ത

പാസഡീന മലയാളി അസോസിയേഷൻ പിക്നിക് വർണാഭമായി; പുതിയ വർഷത്തിൽ ശക്തമായ നേതൃത്വം

ഹൂസ്റ്റണ്‍: കഴിഞ്ഞ 36 വര്‍ഷങ്ങളായി ഹൂസ്റ്റണ്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന, പാസഡീന മലയാളി അസോസിയേഷന്റെ (പിഎംഎ)  ഈ വര്‍ഷത്തെ പിക്‌നിക്കും പുതിയ പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള ഭാരവിഹീകളുടെ തിരഞ്ഞടുപ്പും ഉല്‍സവാന്തരീക്ഷത്തില്‍ നടന്നു.

സംഘടനയിലെ നൂറിലധികം അംഗങ്ങള്‍ പങ്കെടുത്ത പിക്‌നിക്കിലെ ‘ബിങ്കോ ഗെയിം’ ഏവരിലും ആവേശമുണ്ടാക്കി. ബേ ഏരിയ പാര്‍ക്കില്‍ കലാ കായിക മത്സരങ്ങളോടെ രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 2 മണി വരെയായിരുന്നു പിക്‌നിക്കും അതിനോടനുബന്ധിച്ചു നടന്ന തിരഞ്ഞെടുപ്പും.

റിച്ചാര്‍ഡ്‌സ് സ്‌കറിയ ജേക്കബ് ആണ് പുതിയ പ്രസിഡന്റ്. ഈശോ എബ്രഹാം വൈസ് പ്രസിഡന്റായും ജോമോന്‍ ജേക്കബ് സെക്രട്ടറിയായും ജോണ്‍ ജോസഫ് കൂടത്തിനാല്‍ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.
ജേക്കബ് ഫിലിപ്പ്, ബിജോ ചാക്കോ, ജോസഫ് കണയത്ത്, ജോമി ജോണ്‍, ആന്റണി റെസ്റ്റം, റോബിന്‍ ഫെറി, സ്‌കറിയ ബിജോയ്, ജോസ് ലൂക്കോസ് എന്നിവരാണ് എക്‌സിക്യുട്ടിവ് കമ്മറ്റി മെംബേഴ്‌സ്.

ഓഡിറ്റര്‍-പോള്‍ യോഹന്നാന്‍, സ്‌പോര്‍ട്‌സ് -ബ്രൂണോ കോറെയാ. 
അസോസിയേഷന്റെ മുതിര്‍ന്ന അംഗങ്ങള്‍ പാചകം ചെയ്ത സ്വാദിഷ്ടമായ ബാര്‍ ബി ക്യു ഭക്ഷിച്ച്‌ പിക്നിക് സമാപിച്ചു. .

Report ജീമോൻ റാന്നി

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...