ആനുകാലികംസിനിമ

കൊച്ചു ഫീൽഗുഡ് എന്റർടെയ്നർ; ‘റിവോൾവർ റിങ്കോ’ ( REVIEW)

വിഷ്ണു ഉണ്ണികൃഷ്ണനെയും ബാലതാരങ്ങളെയും കേന്ദ്രകഥാപാത്രങ്ങളാക്കി കിരൺ നാരായണൻ തിരക്കഥയെഴുതി  സംവിധാനം ചെയ്ത ‘റിവോൾവർ റിങ്കോ’ ഒരേ സമയം കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു ഫീൽഗുഡ് എന്റർടെയിനറാണ്. കോഴിക്കോടിന്റെ മഹത്തായ സംഗീത പാരമ്പര്യത്തെക്കുറിച്ചുള്ള നടൻ സൂരാജ് വെഞ്ഞാറമൂടിന്റെ ഹൃദ്യമായ  വിവരണത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. ഒരുകാലത്ത് കോഴിക്കോട് സജീവമായിരുന്ന സായാഹ്ന സംഗീത സദസ്സുകളിൽ അകമ്പടി തീർത്തിരുന്നത് ആ നാട്ടിലെ സാധാരണക്കാരയ മനുഷ്യരായിരുന്നു. 

പാട്ടും തബലയും ഹാർമോണിയപ്പെട്ടിയുമായി കോഴിക്കോട്ടെ കടമുറികളുടെ തട്ടിൻപ്പുറങ്ങളെ അവർ സംഗീത സാന്ദ്രമാക്കിയിരുന്നു. അത്തരമൊരു ഭൂതകാലത്തിൽ നിന്ന്  ഇന്ന് ആൽബങ്ങളുടെയും ഹോം സിനിമകളുടെയും കാലത്തിലേക്കുള്ള മാറിയ കോഴിക്കോടിന്റെ സംസ്കാരത്തെക്കുറിച്ചാണ് സൂരജിന്റെ ആമുഖം. ഹോം സിനിമയുടെയും ആൽബങ്ങളുടെയും അണിയറയിലുള്ളവരുടെ ലക്ഷ്യം സിനിമയാണ്. സിനിമയിലേക്ക് കാലെടുത്തുവെച്ചവരും ഒന്നുമാകാതെ കാലിടറി പോയവരും കോഴിക്കോട് ഉണ്ട്. 

ഹോം സിനിമകളും ആൽബങ്ങളുമെടുത്തു ജീവിതം കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്ന കലാകാരനാണ് ചിത്രത്തിലെ നായകൻ പ്രിയേഷ്. വിഷ്ണു ഉണ്ണികൃഷ്ണനാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രിയേഷിന്റെയും ലക്ഷ്യം സിനിമ തന്നെയാണ്. കടമെടിച്ചും പലിശക്കു പണമെടുത്തുമാണ് പ്രിയേഷ് മുന്നോട്ട് പോകുന്നത്. 

പ്രിയേഷിന്റെ സഹോദരിയുടെ മകൻ അവധിക്കാലം ആഘോഷിക്കാനായി വീട്ടിൽ എത്തിയിട്ടുണ്ട്. അവന് നാട്ടിൻപുറത്ത് ഒരു കുട്ടിപാട്ടാളം ഗ്യാങുണ്ട്. അവന്റെ കൂട്ടുകാരിൽ ഒരാളാണ് ഇയാൻ. വ്യക്തിജീവിതത്തിൽ ഉണ്ടായ ഒരു ദുരന്തത്തെ തുടർന്ന് അന്തർമുഖനായി മാറുന്ന സുഹൃത്ത് ഇയാനെ ആ പ്രതിസന്ധി മറികടക്കാൻ കൂട്ടുകാർ ഒരു വഴി കണ്ടെത്തുന്നു. അവന് ഏറ്റവും പ്രിയപ്പെട്ട മിന്നൽ മുരളി സിനിമയുടെ ഒരു ഫാൻമെയിഡ് പതിപ്പ് ഇറക്കാൻ അവർ തീരുമാനിക്കുന്നു. ഈ ദൗത്യത്തിനായി അവർ പ്രിയേഷിനെ സമീപിക്കുന്നു. ആദ്യം എതിർത്തെങ്കിലും പ്രിയേഷ് ആ ദൗത്യം ഏറ്റെടുക്കുന്നു.

പരിമിതമായ ബഡ്ജറ്റിൽ പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് സൂപ്പർഹീറോ സിനിമ നിർമ്മിക്കാൻ ഇറങ്ങി പുറപ്പെടുന്ന പ്രിയേഷും കുട്ടിപാട്ടാളവും അവർക്ക് മുന്നിലേക്കു വരുന്ന പ്രതിസന്ധികളെ എങ്ങനെ മറികടക്കുന്നു എന്നതാണ് സിനിമയുടെ ഇതിവൃത്തം.

ബിനു ശശിറാം, വിജിലേഷ് കാരയാട്, സാജു നവോദയ, ലാലു അലക്സ്, ഷൈനി സാറാ, അൻഷാ മോഹൻ, അഞ്ജലി നായർ, മറീന മൈക്കിൾ, സഞ്ജു ശിവറാം എന്നിവർക്കൊപ്പം ശ്രീപഥ് യാൻ, ധ്യാൻ നിരഞ്ജൻ, ആദിശേഷ്, വിസാദ്, ആവണി എന്നീ ബാലതരങ്ങളും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നു. 

സൂര്യഗ്രഹണത്തിനിടെ അമാനുഷിക ശക്തി ലഭിക്കുന്ന റിങ്കോയുടെയും അവന്റെ കളിതോക്കിന്റെയും കഥ സിനിമക്കുള്ളിലെ സിനിമയായി അവതരിപ്പിക്കുന്നു. പ്രിയേഷിന്റെ വ്യക്തിജീവിതത്തിലെ പ്രതിസന്ധികളെയും  സൂപ്പർ ഹീറോ സിനിമയുടെ ചിത്രീകരണത്തെയും സമാന്തരമായി അവതരിപ്പിച്ചാണ് സിനിമ മുന്നോട്ട് പോകുന്നത്. വൈകാരിക മുഹൂർത്തങ്ങളും നർമ്മവും എല്ലാം ചേരുന്ന ഒരു ഫീൽഗുഡ് ചിത്രമാണിത്. മാസ് സിനിമ അല്ലെങ്കിലും രണ്ടു മണിക്കൂർ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു മാജിക്ക് ഈ സിനിമക്കുണ്ട്. 

രഞ്ജിൻ രാജിന്റെ പാട്ടും പശ്ചാത്തല സംഗീതവും ഫൈസൽ അലിയുടെയും ഛായാഗ്രഹണവും അയൂബ് ഖാന്റെ ചിത്രസംയോജനവും ചിത്രത്തിനു പൂർണത നൽകുന്നു.

Related Articles

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

ആനുകാലികം

കേരള അസോസിയേഷൻ ഓഫ് ഡാളസ് 2026-ലെ എജ്യുക്കേഷൻ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

ഡാളസ്: ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും (IC&EC) കേരള അസോസിയേഷൻ ഓഫ് ഡാളസും (KAD)...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...