അമേരിക്കൻ വാർത്തകുട്ടി വാർത്തകൗതുകങ്ങൾ

യുഎൻടി ഡാളസിന്റെ  ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ബിരുദാനന്തര ബിരുദധാരിയായി 18-കാരി ഹന ടെയ്‌ലർ ഷ്ലിറ്റ്സ്

ഡാളസ് :യുഎൻടി ഡാളസ് സർവകലാശാലയുടെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ബിരുദാനന്തര ബിരുദധാരിയായി 18-കാരി ഹന ടെയ്‌ലർ ഷ്ലിറ്റ്സ്.പബ്ലിക് ലീഡർഷിപ്പ് ആൻഡ് അഡ്മിനിസ്ട്രേഷനിലാണ് ഹന മാസ്റ്റർ ബിരുദം നേടിയത്.
16-ാം വയസ്സിൽ ടെക്സാസ് വുമൺസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഏറ്റവും പ്രായം കുറഞ്ഞ ബിരുദധാരിയായി ഹന നേരത്തെ റെക്കോർഡ് ഇട്ടിരുന്നു. ആ റെക്കോർഡ് ഇപ്പോൾ മാസ്റ്റർ ബിരുദത്തിലും ആവർത്തിച്ചു.

എത്യോപ്യയിൽ ജനിച്ച ഹനയെ 2008-ലാണ് അമേരിക്കൻ ദമ്പതികൾ ദത്തെടുത്തത്. ഹനയുടെ ജന്മനൽകിയ അമ്മ ക്ഷയരോഗം ബാധിച്ചാണ് മരിച്ചത്. ശിശുവായിരിക്കെ ഹനയും ഇതേ രോഗത്താൽ മരണത്തോട് പൊരുതിയിരുന്നു.

ദുരന്ത നിവാരണ മേഖലയിൽ പിഎച്ച്‌ഡി എടുക്കാനാണ് ഹനയുടെ തീരുമാനം. തന്നെപ്പോലെ കഷ്ടതകൾ അനുഭവിക്കുന്നവരെ സഹായിക്കണമെന്നാണ് ഈ മിടുക്കിയുടെ ആഗ്രഹം.

ഹനയുടെ സഹോദരങ്ങളും സമാനമായ രീതിയിൽ ചെറിയ പ്രായത്തിൽ തന്നെ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയവരാണ്. തന്റെ വളർച്ചയിൽ കുടുംബം നൽകിയ പിന്തുണ വലുതാണെന്ന് ഹന പറഞ്ഞു..

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...