കേരള വാർത്തകൗതുകങ്ങൾ

സർക്കാരിന്റെ പുതിയ ബ്രാൻഡി ‘മിന്നൽ മാജിക്’ വിപണിയിലേക്ക്: അരലിറ്ററിന് വെറും 400 രൂപ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യ ബ്രാൻഡ് ‘മിന്നൽ മാജിക്’ ഈ മാസം അവസാനത്തോടെ വിപണിയിൽ എത്തും. അരലിറ്റർ കുപ്പിയാണ് ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റുകൾ വഴി വിതരണത്തിനെത്തുന്നത്. ഇതിന് 400 രൂപയാണ് വില. 9000 കെയ്സ് മദ്യമാണ് പ്രതിദിനം ഉത്പാദിപ്പിക്കുക. പിന്നീടത് 13,​000 കെയ്സായി വർദ്ധിപ്പിക്കും. നിലവിൽ സർക്കാരിന്റെ ഉത്പന്നമായ ജവാൻ റമ്മിന് പുറമെയാണ് മിന്നൽ മാജിക് കൂടി വിപണിയിൽ എത്തുന്നത്.

സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള പാലക്കാട് ജില്ലയിലെ മലബാർ ഡിസ്റ്റിലറീസ് ആണ് മദ്യം ഉത്പാദിപ്പിക്കുന്നത്. ചിറ്റൂർ മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാന്റ് ഫെബ്രുവരി 21നാണ് ഉദ്ഘാടനം ചെയ്തത്. തറക്കല്ലിട്ട് വെറും നാലര മാസം കൊണ്ടാണ് പ്ലാന്റിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. മിനിറ്റിൽ 240 കുപ്പികളിൽ മദ്യം നിറയ്ക്കാൻ ശേഷിയുള്ള പ്ലാന്റാണിത്. മദ്യ ഉത്പാദനത്തിന് പ്രതിദിനം ഒരു ലക്ഷം ലിറ്റർ വെള്ളം ആവശ്യമാണ്. നിലവിൽ ജല അതോറിറ്റിയുമായി കരാറുണ്ടാക്കി മലമ്പുഴയിലെ പ്ലാന്റിൽ നിന്നാണ് വെള്ളം എത്തിക്കുന്നത്. അടുത്ത ഘട്ടത്തിൽ മഴവെള്ള സംഭരണി സ്ഥാപിക്കാനും പദ്ധതിയുണ്ട്.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...