അമേരിക്കൻ വാർത്ത

ഒന്റാരിയോ ബെൽവിൽ പ്രദേശത്ത് യാക്കോബായ സുറിയാനി സഭക്ക് പുതിയ ഇടവക

ബെൽവിൽ: ബെൽവിൽ, കിങ്‌സ്റ്റൺ, ട്രെൻറ്റൺ തുടങ്ങിയ പ്രദേശങ്ങളിലെ സുറിയാനി ഓർത്തഡോക്സ് വിശ്വാസികളുടെ ആത്മീയ ശുശ്രൂഷകൾക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിനായി ബെൽവിലിൽ പുതിയ ഇടവക ആരംഭിച്ചു. നോർത്ത് അമേരിക്കൻ അതി ഭദ്രാസനതിന്റെ ആർച്ച് ബിഷപ്പ് അഭിവന്ദ്യ എൽദോ മോർ തീത്തോസ് തിരുമേനിയുടെ കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബാന മദ്ധ്യേ പുതിയ ഇടവകയ്ക്ക് “സെന്റ് തോമസ് സിറിയക് ഓർത്തഡോക്സ് ചർച്ച്” എന്ന് നാമകരണം നടത്തി. പ്രദേശത്തെ വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ട് പ്രാർത്ഥനാ യോഗങ്ങൾ, കുടുംബ സംഗമങ്ങൾ, യുവജന-സൺഡേ സ്കൂൾ പ്രവർത്തനങ്ങൾ എന്നിവ ക്രമീകരിക്കുന്നതിനെ കുറിച്ചുള്ള ആലോചനകളും പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

പുതിയ ഇടവക രൂപീകരണം പ്രദേശത്തെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് വിശ്വാസികൾക്ക് ആത്മീയ ഐക്യത്തിനും സഭാ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവ പങ്കാളിത്തത്തിനും വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചടങ്ങുകൾക്ക് വികാരി ഫാ. പൗലോസ് വർക്കി (പ്രസിഡന്റ്) Dn എൽദോ, അനീഷ് ഇട്ടൻ (വൈസ് പ്രസിഡൻ്റ്‌), ഷിജോ എലിയാസ് (സെക്രട്ടറി), അനു ചുങ്കത്‌, (ജോ സെക്രട്ടറി ), ബേസിൽ പോൾ (ട്രഷറർ ) തുടങ്ങിയവർ നേതൃത്വം നൽകി

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...