സിനിമ

മാസാണ് സൂര്യയുടെ കറുപ്പ്, മേയ് 14 ന് ലോകമെമ്പാടും തിയേറ്ററുകളിൽ; ട്രെയിലർ റിലീസ് ചെയ്തു

സൂര്യ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ‘കറുപ്പ്’ എന്ന ചിത്രത്തിന്റെ ഗംഭീര ട്രെയിലർ റിലീസ് ചെയ്തു. സമ്പൂർണ ആക്ഷൻ എന്റർടൈനറായി പ്രേക്ഷകർക്ക് വലിയ ആഘോഷാനുഭവം കറുപ്പ് തിയേറ്ററിൽ സമ്മാനിക്കുമെന്നതിനുറപ്പിക്കുന്നതാണ് ട്രെയിലറിലെ ഓരോ രംഗങ്ങളും. ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ചിത്രം മേയ് 14ന് ലോകമെമ്പാടും തിയേറ്ററുകളിൽ എത്തും. മാസ് ഘടകങ്ങളാൽ സമ്പന്നമായ ചിത്രത്തിന്റെ കേരള അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു.

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് പ്രധാന ആകർഷണം. വൈറൽ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ സായ് അഭ്യങ്കറാണ് സംഗീതം ഒരുക്കുന്നത്. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. പി ആർ ആൻഡ് പ്രൊമോഷൻസ് : പ്രതീഷ് ശേഖർ.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

അമ്മയുടെ വേർപാടിൽ തകർന്നുപോയി; നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് നടൻ ഗോവിന്ദ

അമ്മയുടെ വിയോഗം തന്നിൽ ഏൽപ്പിച്ച കടുത്ത മാനസിക ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഗോവിന്ദ. പ്രശ‌സ്ത...

കൗതുകങ്ങൾസിനിമ

കുഞ്ചാക്കോ ബോബൻ-മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’

‘ഓഫിസർ ഓൺ ഡ്യൂട്ടിക്ക്’ ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. മാർട്ടിൻ പ്രക്കാട്ട്...