അമേരിക്കൻ വാർത്തകുട്ടി വാർത്ത

മാതൃദിനം അവിസ്മരണീയമാക്കി ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിലെ കുഞ്ഞു മിഷനറിമാർ

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ മാതൃദിനാഘോഷം അത്യന്തം മനോഹരവും ഹൃദയസ്പർശിയുമായ രീതിയിൽ സംഘടിപ്പിച്ചു. “My Mom, My Blessing” (എന്റെ അമ്മ, എന്റെ അനുഗ്രഹം) എന്ന ആശയത്തെ ആസ്പദമാക്കി കുട്ടികൾക്കായി പ്രത്യേക പോസ്റ്റർ മത്സരം ഒരുക്കിയതായിരുന്നു ആഘോഷത്തിന്റെ പ്രധാന ആകർഷണം. ഹോളി ചൈൽഡ്‌ഹുഡ് മിനിസ്ട്രി, മിഷൻ ലീഗ്, ടീൻസ് മിനിസ്ട്രി ,എന്നീ വിഭാഗങ്ങളിലെ കുട്ടികൾ ആവേശപൂർവ്വം പങ്കെടുത്ത മത്സരത്തിൽ, അവർ അവരുടെ അമ്മമാരോടുള്ള സ്നേഹവും നന്ദിയും സൃഷ്ടിപരമായ രീതിയിൽ അവതരിപ്പിച്ചു. A4 വലുപ്പത്തിലുള്ള, കൈകൊണ്ട് വരച്ച ഒറിജിനൽ പോസ്റ്ററുകൾ സമർപ്പിക്കണമെന്ന നിർദ്ദേശം നൽകിയിരുന്നു. ഓരോ വിഭാഗത്തിലുമുള്ള മികച്ച സൃഷ്ടികൾക്ക് പ്രത്യേക സമ്മാനങ്ങളും പ്രഖ്യാപിച്ചിരുന്നു. മെയ് മൂന്നാം തീയതി ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം, മിഷൻ ലീഗ് പ്രസിഡന്റ് ഐസക് മറ്റത്തിൽ മത്സരത്തിന്റെ വിശദാംശങ്ങൾ ഇടവകാംഗങ്ങൾക്ക് അവതരിപ്പിച്ചു. മാതൃത്വത്തിന്റെ മഹത്വം ഊന്നിപ്പറഞ്ഞുകൊണ്ട് ഐസക് ബൈബിളിലെ സദൃശ്യവാക്യം ഉദ്ധരിച്ചു:

“അവളുടെ മക്കൾ എഴുന്നേറ്റ് അവളെ ഭാഗ്യവതി എന്നു പറയുന്നു; ഭർത്താവും അവളെ പ്രശംസിക്കുന്നു.” (സദൃശ്യവാക്യങ്ങൾ 31:28) അമ്മ ദൈവത്തിന്റെ അതുല്യമായ വരദാനമാണെന്നും, സ്നേഹവും കരുതലും ആത്മബലവും പകരുന്ന സാന്നിധ്യമാണ് അമ്മയെന്നും ഐസക് യൂണിറ്റ് അംഗങ്ങളെ ഓർമ്മിപ്പിച്ചു. കുടുംബബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനായി പിതാക്കളും കുട്ടികളോടൊപ്പം സമയം ചെലവഴിച്ച് അമ്മയ്ക്കായി മനോഹരമായ പോസ്റ്ററുകൾ തയ്യാറാക്കാൻ പ്രോത്സാഹിപ്പിക്കണമെന്ന് മാതാപിതാക്കളോട് അഭ്യർത്ഥിച്ചു. മാതൃദിനാഘോഷത്തിന്റെ ഭാഗമായി, കുട്ടികൾ ഇടവകയിലെ എല്ലാ മാതാക്കൾക്കും സ്നേഹപൂർവ്വമായ സന്ദേശങ്ങളോടുകൂടിയ വ്യക്തിഗതമായി തയ്യാറാക്കിയ ബുക്ക്‌മാർക്കുകൾ സമ്മാനിച്ചു. പ്രത്യേകമായി ഒരുക്കിയ സ്നേഹസമ്മാനമായ book mark യൂണിറ്റ് ഭാരവാഹികൾ അവരവരുടെ മാതാക്കൾക്ക് നൽകി ഗിഫ്റ്റ് വിതരണത്തിന് തുടക്കം കുറിച്ചു. ഈ ചെറുതെങ്കിലും ഹൃദയസ്പർശിയായ സ്നേഹപ്രകടനം പരിപാടിക്ക് പ്രത്യേക മാധുര്യം പകർന്നു.

മാതൃത്വത്തിന്റെ മഹത്വം ഉയർത്തിപ്പിടിക്കുകയും അമ്മമാരോടുള്ള നന്ദിയും സ്നേഹവും പ്രകടിപ്പിക്കാനുള്ള മനോഹരമായ വേദിയായി ഈ ആഘോഷം മാറിയതായി സംഘാടകർ അറിയിച്ചു. കുടുംബബന്ധങ്ങളുടെ ചൂടും സ്നേഹത്തിന്റെ ആഴവും ഓർമ്മിപ്പിച്ച ഈ മാതൃദിനം, പങ്കെടുത്ത എല്ലാവരുടെയും ഹൃദയത്തിൽ നീണ്ടുനിൽക്കുന്ന മധുരസ്മരണയായി മാറി. ഇടവകയിലെ മിഷൻ ലീഗ് യൂണിറ്റ് ഭാരവാഹികളായ ഐസക് മറ്റത്തിൽ, ഷോബിൻ കണ്ണമ്പള്ളി, ആബികയിൽ കണ്ണച്ചാംപറമ്പിൽ ,എലിസബത്ത് പണിക്കാപറമ്പിൽ, ഡേവിഡ് കളപ്പുരയ്ക്കൽ, ജാഷ്വ കിഴവുള്ളിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടികൾക്ക് ഇടവക വികാരി ഫാ. ഫാദർ സിജു മുടക്കോടിയിൽ മിഷൻ ലീഗ് യൂണിറ്റ് സ്പിരിച്ച്വൽ ഡയറക്ടർ ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ, CML യൂണിറ്റ് ഡയറക്ടേഴ്സ് ആയ ജോജോ അനാലിൽ ,ബിബി നെടുംതുരുത്തി പുത്തൻപുരയിൽ ,സൂര്യ കരിക്കുളം എന്നിവർ കുട്ടികൾക്ക് മാർഗനിർദേശങ്ങൾ നൽകുന്നതിലും പരിപാടികൾ ക്രമീകരിക്കുന്നതിലും സജീവ പങ്കാളിത്തം വഹിച്ചു .

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

അമേരിക്കൻ വാർത്ത

കുട്ടികൾക്ക് സഹായമെത്തിച്ച് കാൻജ് പ്രവർത്തകർ മാതൃകയായി

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി, (കാൻജ്)  ക്രേഡിൽസ് ടു ക്രയോൺസ് (Cradles to Crayons)...

അമേരിക്കൻ വാർത്ത

പന്തളം ബിജു ഫോമാ മൗണ്ടെയ്ൻ റീജിയൻ പ്രഥമ വൈസ് പ്രസിഡന്റ്

ലാസ് വേഗസ്: ഫോമായുടെ പുതിയ റീജിയനുകളിൽ ഒന്നായ മൗണ്ടെയ്ൻ (മലനാട്) റീജിയന്റെ വൈസ് പ്രെസിഡന്റായി (RVP)...

അമേരിക്കൻ വാർത്ത

ചിക്കാഗോ നായര്‍ അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 16 ഞായറാഴ്ച

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈവര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് മാസം 16-ാം തീയതി...