അമേരിക്കൻ വാർത്ത

മാഗ് സ്റ്റാർ ഡ്രീംസ് ഹൂസ്റ്റണിൽ ചരിത്ര വിസ്മയമായി

ഹ്യൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്)സംഘടിപ്പിച്ച സ്റ്റാർ ഡ്രീംസ് സ്റ്റേജ് ഷോ ഹൂസ്റ്റണിൽ മലയാളി സമൂഹം ഒന്നടങ്കം ഏറ്റെടുത്തു കൊണ്ട് ഹൂസ്റ്റൺ നഗരം ഇതു വരെ കാണാത്ത ആവേശത്തിൻ്റെ അലമാലകൾ ഉച്ച സ്ഥിതിയിൽ ആക്കി കൊണ്ട് വർണോജ്വലമായി അരങ്ങേറി.

നോർത്ത് അമേരിക്കയിലെ പ്രമുഖ നഗരങ്ങളിൽ അരങ്ങേറിയ കേരളത്തിൽ നിന്നുള്ള സിനിമ, സീരിയൽ,കോമഡി,മാജിക്ക് ട്യൂപ്പിന്റെ ഈ വർഷത്തെ കലാശക്കൊട്ട് ഹൂസ്റ്റണിൽ അരങ്ങേറിയപ്പോൾ ഷോയിലൂടെ ഏറ്റവും കൂടുതൽ ജന ബാഹുല്യം വന്നത് മാഗിന്റെ സ്വന്തമായുള്ള ആസ്ഥാനത്തിനോട് ചേർന്നുള്ള സ്ഥലം ഉടൻ വാങ്ങി ഭാവിയിൽ വിപുലമായ കമ്യൂണിറ്റി സെന്റർ നിർമ്മാണ ധന ശേഖരണാർത്ഥം നടത്തിയ സ്റ്റാർ ഡ്രീംസ് മാഗിൽ കൂടിയാണെന്ന് കലയയെ സ്നേഹിക്കുന്ന ഹൂസ്റ്റൺ മലയാളികൾക്ക് എന്നും അഭിമാനിക്കാവുന്നതാണ്.
ഹ്യൂസ്റ്റണിന്റെ ചങ്ക് അവതാരകരും മാഗ് ഭാരവാഹികളുമായ എംസിമാരായ സുബിൻ ബാലകൃഷണൻ,അമ്പിളി ആന്റണി,അനിലാ സന്ദീപ് എന്നിവരുടെ ഇൻട്രോയോടു കൂടി സ്റ്റാർ ഡ്രീംസ് നൈറ്റിന് തുടക്കമായി.

മാഗ് പ്രസിഡന്റ്റ് റോയി മാത്യുവിന്റെ അധ്യക്ഷതയിൽ സെക്രട്ടറി വിനോദ് ചെറിയാൻ സ്വാഗതം അർപ്പിച്ചു.മേയർ കെൻ മാത്യു, ജഡ്‌ജ് സുരേന്ദ്രൻ .കെ പട്ടേൽ, ക്യാപ്റ്റൻ മനോജ് പൂപ്പാറ, ഫോമാ പ്രസിഡൻ്റ് ബേബി മണക്കുന്നെൽ,ബിൽഡിംഗ് കമ്മിറ്റി ചെയർമാൻ ശശീധരൻ നായർ എന്നിവർ ആശംസകൾ അർപ്പിച്ചു. മാഗ് ഭാരവാഹികളും, വിശിഷ്ഠ അതിഥികളും, സ്പോൺസേഴ്സും ചേർന്ന് ഭദ്രദീപം കൊളുത്തി. വർണ്ണ പ്രഭമായ ഹാളിൽ “മാഗ് മഹാ ഓണം2026 “ക്വിക്ക് ഓഫ്,അപ്ഡേറ്റഡ് വെബ്സൈറ്റ് ക്വിക്ക് ഓഫ്,മലയാളം മിഷന്റെ ആഭിമുഖ്യത്തിലുള്ള മലയാളം ക്ലാസിന്റെ ക്വിക്ക് ഓഫ്, ടിസാക്കിന്റെ വടംവലി മൽസരത്തിന്റെ സിനിമാ താരം ഹണി റോസ് നടത്തിയ ക്വിക്ക് ഓഫ് എന്നിവയുടെ ഉത്ഘാടനങ്ങൾ നടത്തി.

തുടർന്ന് ഹൂസ്റ്റൺ രാവിനെ ഉണർത്തികൊണ്ട് മലയാളത്തിൻ്റെ നിത്യ ഹരിത താരം ഹണി റോസ്,റാണിയാ റാണാ, ഇന്ദുലേഖാ വാര്യർ,രാജ് കലേഷ്,വിവേകാനന്ദൻ, രാജേഷ്, പ്രദീപ് ഹൂസ്റ്റണിൻ്റെ സ്വന്തം നൃത്ത സംഘങ്ങൾ എന്നിവർ ചേർന്ന് കൊണ്ടുള്ള കലാ പ്രകടനങ്ങൾ കാണികളെ വിസ്‌മയത്തിലാക്കി.

ടൈറ്റിൽ സ്പോൺസറായ കരാവലി ക്യാപിറ്റൽ,വെൻഡഴ്‌സായ ഒനിയൽ കുറുപ്പ്,നിതാ കുറുപ്പ്, മെഗാ സ്പോൺ സേഴ്‌സായ പ്രിയൻ ജേക്കബ്,സുനിൽ ജോൺ കോര സൗത്ത് പാർക്ക് ഫ്യൂണറൽ & സെമിട്രി,ഡോ.ഫ്രീമു. കെ.വർഗീസ്,ഡ യമണ്ട് സ്പോൺസറായ അപ്പനാ ബാസാർ സുരേഷ് രാമകൃഷ‌ൺ, ഗോൾഡ് സ്പോൺ സെഴ്സായ റോയൽ ട്രാവൻസ് ഉമ്മൻ തോമസ്, സന്ദീപ് തേവർവേലിൽ പെരിഹോമ്സ്, ആർക്കോളാ ഡെന്റൽ ഡോ.നവീൻ പതിയിൽ, ടെക്‌ൻ സ്മയിൽ സെൻിസ്‌ടി ഡോ.സ്നേഹാ സേവ്യർ, ഹോം സ്മാർട്ട് ഹോം റിയൽട്ടേഴ്സ് ജോർജ് കുട്ടി ഏബ്രഹാം,ഷാജു തോമസ്,ജെ.ജെ.ബി സി.പി.എജോൺ ബാബു, ടിഡബ്ള്യു മാത്യൂസ് ചാണ്ടപ്പിള്ള,ജിമോൻ റാന്നി, ജയ്‌ജു കുരുവിള, പാപ്പച്ചൻ, തോമസ്, ഷോൺ ലുക്ക് തജം മാർബിൾ, ഷോ കൺവീനർ വിനോദ് വാസുദേവൻ എന്നിവരെ ആദരിച്ചു.
മാഗ് ട്രഷറർ സുനിൽ തങ്കപ്പൻ നന്ദി അർപ്പിച്ചു.

ഭാരവാഹികളായ ഷിനു ഏബ്രഹാം,സന്തോഷ് ആറ്റ്പുറം, ജീവൻ സൈമൺ, ജിൻസ് മാത്യു, ബനീജ്ഞ ചെറു,ബിജു ശിവൻ, സാജൻ ജോൺ, ഡെന്നീസ് മാത്യു, മൈക്കിൾ ജോയി എന്നിവർ നേതൃത്വം നൽകി.

റെജി കോട്ടയം, ആൻഡ്രൂ ജേക്കബ്,ജോ ജോൺസൺ, ഷിബു ജേക്കബ്,സന്ദീപ് തേവർവേലിൽ,ലതീഷ് കൃഷ്ണൻ,ബിജോയി,ആന്റണി ചെറു, രേഷ്‌മാ വിനോദ്, അക്കു കോശി,സഞ്ചയ് ഹൂസ്റ്റൺ,ദീപു,ജെനുമോൻ, മെർലിൻ സാജൻ,ഷീബാ റോയി,റയൺ റോയി,ജിനി ജിൻസ്, തുടങ്ങി ഒട്ടനവധി വോളണ്ടിയേഴ്സ്‌ ഷോയിക്ക് സപ്പോർട്ട് നൽകി.

വിഷ്ണു‌വിന്റെ ഫ്രെയിം യുവർ ഡ്രിംസ് കമ്പിനിയുടെ സൗജന്യ ഫോട്ടോ ഗ്രാഫിയും, ജോർജ് ഫ്ലവർ ടിവിയുടെ സൗജന്യ വീഡിയോ ഗ്രാഫിയും ഷോയിക്ക് സഹായമായി.നേർക്കാഴ്ച്ച,ഡി മലയാളി, ഇ മലയാളി, അഷാ റേഡിയോ,മറ്റ് റേഡിയൊ വാർത്ത മാധ്യമങ്ങൾ ഹൂസ്റ്റണിലെ വിവിധ മേഖലകളിൽ നിന്ന് വ്യാപാര, വ്യവസായ സ്ഥാപനങ്ങൾ, ഫാമിലികൾ, വ്യക്തികൾ നൽകിയ സ്പോൺസർ ഷിപ്പിനെയും ടിക്കറ്റുകൾ എടുത്ത് മാഗിൻ്റെ ഫണ്ട് റെയിസിന് സഹായിച്ച വ്യക്തികളെയും മാഗ് ഡയറക്‌ടർ ബോർഡ് നന്ദി രേഖപെടുത്തി.

Report ജിൻസ് മാത്യു, റിവർസ്റ്റോൺ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...