അമേരിക്കൻ വാർത്തകായികംസിനിമ

ടിസാക് അന്താരാഷ്ട്ര വടംവലി മത്സരം കിക്ക്‌ ഓഫ് സിനിമാ താരം ഹണി റോസ് നിർവഹിച്ചു

ഹൂസ്റ്റൺ: ടെക്സാസ് ഇന്റർനാഷണൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന്റെ (TISAC) ആഭിമുഖ്യത്തിൽ 2026 ജൂലൈ 25 നു നടത്തപ്പെടുന്ന സീസൺ 5 അന്താരാഷ്ട്ര വടംവലിയുടെ കിക്ക്‌ ഓഫ് ചടങ്ങുകൾ പ്രശസ്ത സിനിമ താരം ഹണി റോസ് നിർവഹിച്ചു.

മെയ് 3 ന് വൈകുന്നേരം മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) ന്റെ ആഭിമുഖ്യത്തിൽ സ്റ്റാഫ്‌ഫോർഡ് ഇമ്മാനുവേൽ സെന്ററിൽ നടത്തിയ സ്റ്റാർ ഡ്രീംസ് ഷോയോടനുബന്ധിച്ചു തിങ്ങി നിറഞ്ഞു നിന്ന കലാ-കായികാസ്വാദകരെ സാക്ഷി നിർത്തി നടത്തിയ കിക്ക്‌ ഓഫ് ചടങ്ങുകൾ വർണാഭമായി മാറി.

പ്രസിഡണ്ട് ഡാനി രാജുവിന്റെ നേതൃത്വത്തിൽ ടിസാക്ക് അംഗങ്ങൾ എല്ലാവരും പ്രത്യേക യൂണിഫോമിൽ വേദിയിൽ അണിനിരന്നു വടംപിടിച്ചു നിന്നപ്പോൾ അതൊരു മനോഹരകാഴ്ചയായി മാറി. മലയാള വെള്ളിത്തിരയിലെ സൗന്ദര്യ റാണിയായ ഹണി റോസ് വടം വലി മത്സരത്തിന് എല്ലാ ഭാവുകങ്ങളും നേർന്നു. മാഗ് പ്രസിഡണ്ട് റോയ് മാത്യുവും ആശംസകൾ നേർന്നു.    

മുൻവർഷങ്ങളിലെ പോലെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധയാകാർഷിക്കത്തക്ക വിധത്തിൽ വടംവലി കേങ്കേമമാക്കാൻ ക്രമീകരണങ്ങൾ ആരംഭിച്ചുവെന്നു സംഘാടകർ അറിയിച്ചു.

ആയിരക്കണക്കിന് ആളുകളെ ഉൾക്കൊള്ളുവാൻ ശേഷിയുള്ള ഫോർട്ട് ബെൻഡ്  കൗണ്ടി എപ്പിസെന്ററിലാണ് (Fort bend County Epicenter – Indoor air- conditioning) സീസൺ 5 മത്സരങ്ങൾ നടത്തുന്നത്.

യുഎസ്എ, കാനഡ, യൂറോപ്പ്, ഗൾഫ് രാജ്യങ്ങളിൽ നിന്നും നിരവധി ടീമുകളാണ് വടംവലിച്ചു ജയം പരീക്ഷിക്കാൻ എത്തുന്നത്. വിജയികൾക്കും പങ്കെടുക്കുന്നവർക്കും ട്രോഫികളും ക്യാഷ് അവാർഡുകളും നൽകും. 

Report ജീമോൻ റാന്നി

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...