ആനുകാലികംസിനിമ

ദൃശ്യം 3 മേയ് 21ന് രാവിലെ 8 മുതൽ; മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ റിലീസ്

ദൃശ്യം 3 കേരളത്തിൽ ആദ്യ പ്രദർശനം മേയ് 21ന് രാവിലെ 8 മുതൽ ആരംഭിക്കും. യു.എസ് പ്രീമിയറുകൾ 20ന് 7.30നും ആരംഭിക്കും. ആദ്യദിനം ദൃശ്യം 3 വലിയ ഓപ്പണിംഗ് നേടുമെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസർ ജോർജുകുട്ടിയെയും മറ്റു കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നു. ആകെ മൊത്തത്തിൽ നിഗൂഡത നിറഞ്ഞതാണ് ടീസർ.

ജോർജുകുട്ടി എന്ന കഥാപാത്രത്തിന് നാലുവർഷത്തിനുശേഷം ഉണ്ടാകുന്ന മാറ്റങ്ങളാണ് മൂന്നാംഭാഗത്തിലെന്ന് സംവിധായകൻ ജീത്തു ജോസഫ് വ്യക്തമാക്കിയിരുന്നു.

ചിത്രീകരണം പൂർത്തിയാകുംമുമ്പേ 350 കോടി ക്ളബിൽ ഇടംപിടിച്ചിരുന്നു. ദൃശ്യം 3യുടെ ലോക മെമ്പാടുമുള്ള മുഴുവൻ തിയേറ്റർ, ഡിജിറ്റൽ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു. ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന്റെ നിർമ്മാതാക്കളാണ് പനോരമ സ്റ്റുഡിയോസ്. മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ദൃശ്യം 3 റിലീസ് ചെയ്യുന്നു എന്ന പ്രത്യേകതകൂടിയുണ്ട്.

Related Articles

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

ആനുകാലികം

കേരള അസോസിയേഷൻ ഓഫ് ഡാളസ് 2026-ലെ എജ്യുക്കേഷൻ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

ഡാളസ്: ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും (IC&EC) കേരള അസോസിയേഷൻ ഓഫ് ഡാളസും (KAD)...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...