അമേരിക്കൻ വാർത്തകൗതുകങ്ങൾ

താറാവുകുഞ്ഞുങ്ങളെ കാർ കയറ്റി കൊന്നു; ഫ്ലോറിഡയിൽ 64-കാരി അറസ്റ്റിൽ

ജാക്സൺവിൽ: താറാവുകുഞ്ഞുങ്ങളെ മനഃപൂർവം കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ ഫ്ലോറിഡ സ്വദേശിയായ ബെവർലി സാസ്ബെറി (64) അറസ്റ്റിലായി. മൃഗങ്ങളോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട് 11 ക്രിമിനൽ കേസുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

തന്റെ മുറ്റത്ത് താറാവുകൾ അഴുക്കുണ്ടാക്കുന്നു എന്നാരോപിച്ചായിരുന്നു ഇവരുടെ ക്രൂരത. റോഡിലുണ്ടായിരുന്ന താറാവുകുഞ്ഞുങ്ങളുടെ മേൽ ബെവർലി തന്റെ കാർ പലതവണ ഓടിച്ചു കയറ്റുന്നത് കണ്ട നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. താറാവുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതായി ഇവർ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായും മൃഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ജാക്സൺവിൽ പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ഇവരെ ജയിലിലേക്ക് മാറ്റി.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...