അമേരിക്കൻ വാർത്ത

എസ്.എം.സി.സി. ബോര്‍ഡ് ഓഫ് ഡയറക്ടറേറ്റിനു നവ നേതൃത്വം; സിജില്‍ പാലക്കലോടി ചെയര്‍മാൻ

ചിക്കാഗോ: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക(ചിക്കാഗോ രൂപത)യുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയര്‍മാനായി സിജില്‍ പാലക്കലോടിയെയും(സാക്രമെന്റോ), വൈസ് പ്രസിഡന്റ് ആയി ബാബു ചാക്കോയെയും(ഹൂസ്റ്റന്‍) സെക്രട്ടറിയായി ജോണ്‍സണ്‍ കണ്ണൂക്കാടനേയും 2026-28 കാലഘട്ടത്തിലേക്ക് തിരഞ്ഞെടുത്തു.

ഫാ. ജോര്‍ജ് എളമ്പാശ്ശേരി(കോറല്‍ സ്പ്രിംഗ്‌സ്), ജോര്‍ജ് പി ജോര്‍ജ്(ഫിലാഡെല്‍ഫിയ), ജോസഫ് പയ്യപ്പള്ളി(സാന്‍ഫ്രാന്‍സിസ്‌കോ), ബൈജു വിതയത്തില്‍(ലോസ് ആഞ്ചലസ്), ജെയിംസ് അബ്രഹാം(ഡാളസ്), ജിബി പാറക്കല്‍(ഓസ്റ്റിന്‍), ലാലി കളപ്പുരക്കല്‍(ന്യൂയോര്‍ക്ക്), കുര്യാക്കോസ് ചാക്കോ(ചിക്കാഗോ), ജെസ് സെബാസ്റ്റിയന്‍(കോറല്‍ സ്പ്രിംഗ്‌സ്) എന്നിവരാണ് ബോര്‍ഡ് അംഗങ്ങള്‍.


എസ്.എം.സി.സി. രൂപതാ ഡയറക്ടര്‍ ആയ ഫാ. ജോര്‍ജ് എളമ്പാശ്ശേരിയുടെ അദ്ധ്യക്ഷതയില്‍ നടന്ന മീറ്റില്‍ മുന്‍ ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജ്കുട്ടി പുല്ലാപ്പള്ളില്‍ തിരഞ്ഞെടുപ്പിനു നേതൃത്വം വഹിച്ചു. എസ്.എം.സി.സി. നാഷ്ണല്‍ പ്രസിഡന്റ് ജോര്‍ജ് വി.ജോര്‍ജ് ആശംസകള്‍ അര്‍പ്പിച്ചു.

രൂപതാ ഡയറക്ടര്‍ ജോര്‍ജ് എളമ്പാശ്ശേരില്‍ അച്ചന്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ജോയി ആലപ്പാട്ടിന്റേയും വികാരി ജനറാള്‍ മോന്‍സിണോര്‍ ജോണ്‍ മേലേപ്പുറത്തിന്റെയും  കൂരിയയുടെയും ആശംസകള്‍ അറിയിച്ചു. ജൂലൈയില്‍ ചിക്കാഗോയില്‍ വച്ചു നടക്കുന്ന ജൂബിലി കണ്‍വെന്‍ഷനില്‍ എല്ലാ സിം.എം.സി.സി. അംഗങ്ങളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തു.

ചെയര്‍മാന്‍ സിജില്‍ പാലക്കലോടി തന്റേ നേതൃത്വത്തിലുള്ള ശക്തമായ നേതൃത്വത്തെ തിരഞ്ഞെടുത്തതില്‍ കൃതജ്ഞത പ്രകടിപ്പിക്കുകയും സഭയോട് ചേര്‍ന്ന് നിന്നുകൊണ്ട് ചിക്കാഗോ രൂപതയിലെ ആത്മായരുടെ ഔദ്യോഗിക സംഘടനയായ സി.എം.സി.സി. ശക്തമായ പ്രവര്‍ത്തനം ജോര്‍ജ് വി. ജോര്‍ജ് പ്രസിഡന്റ്, ഷോളി കുമ്പിളുവേലി(സെക്രട്ടറി), ടോമി പുല്ലാപ്പള്ളില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുമായി കൂടി ചേര്‍ന്ന് നടത്തുമെന്ന് പ്രഖ്യാപിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...