ചരമംപ്രധാന വാർത്തസിനിമ

വാ​ഹ​നാ​പ​ക​ടം; ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ് ആ​ർ.​ബി.​ചൗ​ധ​രി​ക്ക് ദാ​രു​ണാ​ന്ത്യം

ചെ​ന്നൈ: രാ​ജ​സ്ഥാ​നി​ലെ ജോ​ധ്‌​പൂ​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ്ര​മു​ഖ ച​ല​ച്ചി​ത്ര നി​ർ​മാ​താ​വും ന​ട​ൻ ജീ​വ​യു​ടെ പി​താ​വു​മാ​യ ആ​ർ.​ബി.​ചൗ​ധ​രി (72) അ​ന്ത​രി​ച്ചു. സൂ​പ്പ​ർ ഗു​ഡ് ഫി​ലിം​സി​ന്‍റെ ഉ​ട​മ​യാ​യി​രു​ന്ന ചൗ​ധ​രി​യു​ടെ മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്‌​ച ചെ​ന്നൈ​യി​ലെ​ത്തി​ക്കും.

1988 ലാ​ണു സൂ​പ്പ​ർ ഗു​ഡ് ഫി​ലിം​സ് ബാ​ന​റി​ൽ ആ​ർ.​ബി.​ചൗ​ധ​രി സി​നി​മ​ക​ൾ നി​ർ​മി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി, മ​ല​യാ​ളം ചി​ത്ര​ങ്ങ​ളി​ലാ​ണു ചൗ​ധ​രി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.

കീ​ർ​ത്തി ച​ക്ര ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ല​യാ​ള സി​നി​മ​ക​ൾ അ​ദ്ദേ​ഹ​മാ​ണ് നി​ർ​മി​ച്ച​ത്. പു​തു വ​സ​ന്തം (1990) ആ​യി​രു​ന്നു അ​ദ്ദേ​ഹം നി​ർ​മി​ച്ച ആ​ദ്യ ത​മി​ഴ് സി​നി​മ. ഈ ​ചി​ത്ര​ത്തി​ന് ത​മി​ഴ്‌​നാ​ട് സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് ല​ഭി​ച്ചു. പി​ന്നീ​ട് കെ.​എ​സ്. ര​വി​കു​മാ​ർ സം​വി​ധാ​നം ചെ​യ്‌​ത പു​രി​യാ​ദ പു​തി​ർ (1990) എ​ന്ന ചി​ത്ര​വും അ​ദ്ദേ​ഹ​ത്തെ ശ്ര​ദ്ധേ​യ​നാ​ക്കി.

ചേരൻ പാണ്ഡ്യൻ (1991), ഊർ മര്യാദൈ (1992), ഗോകുലം (1993), നട്ടമൈ (1994), പൂവേ ഉനക്കാഗ (1996), സുന്ദര പുരുഷൻ (1996), മിസ്റ്റർ റോമിയോ (1996), സൂര്യവംശം (1997), തുള്ളാത മനവും തുള്ളും (1999), ആനന്ദം (2001), കീർത്തി ചക്ര (2006), ജില്ല (2014), ഗോഡ്ഫാദർ (2021), ഫഹദ് ഫാസിലും വടിവേലുവും ഒന്നിച്ച മാരീസൻ (2025) തുടങ്ങിയ ചിത്രങ്ങളും നിർമിച്ചു.

നിരവധി താരങ്ങളെ അദ്ദേഹം സിനിമ ലോകത്ത് പരിചയപ്പെടുത്തി. ഏഴ് തവണ തമിഴ്‌നാട് സംസ്ഥാന ഫിലിം അവാർഡുകൾ ലഭിച്ചിട്ടുണ്ട്. മക്കളായ ജീവയും ജിത്തൻ രമേശും അറിയപ്പെടുന്ന നടന്മാരാണ്. ‘തിത്തിക്കുദേ’ (2003), ‘കീർത്തി ചക്ര’ (2006), ‘ഇ’ (2006), ‘കച്ചേരി ആരംഭം’ (2010), ‘രൗത്തരം’ (2011), ‘കളത്തിൽ സന്ധിപ്പോം’ (2021) തുടങ്ങിയ സൂപ്പർ ഗുഡ് ഫിലിംസ് നിർമ്മിച്ച ചിത്രങ്ങളിൽ ജീവ അഭിനയിച്ചിട്ടുണ്ട്. തന്റെ അച്ഛൻ നിർമ്മിച്ച ‘പിള്ളയാർ തെരു കടൈസി വീട്’ (2011) എന്ന ചിത്രത്തിൽ ജിത്തൻ രമേശ് അഭിനയിച്ചിട്ടുണ്ട്.

രാജസ്ഥാൻ സ്വദേശിയാണ് ചൗധരി. സിനിമാ നിർമാണ രംഗത്തേക്ക് വരുന്നതിന് മുമ്പ് അദ്ദേഹം സ്റ്റീൽ, കയറ്റുമതി, ജ്വല്ലറി വ്യവസായ രംഗങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഗുഡ് നൈറ്റ് മോഹനുമായി ചേർന്ന് ‘സൂപ്പർ’ ബാനറിൽ ചിത്രങ്ങൾ നിർമ്മിച്ചിരുന്നു. അവർ പിരിയാൻ തീരുമാനിച്ചതോടെ ചൗധരി ‘ഗുഡ് നൈറ്റ്’ എന്നതിൽ നിന്ന് ‘ഗുഡ്’ എടുത്ത് ‘സൂപ്പർ ഗുഡ് ഫിലിംസ്’ എന്ന് നിർമാണക്കമ്പനി പുനർനാമകരണം ചെയ്തു.

തമിഴ്‌നാട്ടുകാരിയായ മെഹ്ജബീനെയാണ് ചൗധരി വിവാഹം കഴിച്ചത്. ജീവയേയും ജിത്തനേയും കൂടാതെ അദ്ദേഹത്തിന് സുരേഷ് ചൗധരി, ജീവൻ ചൗധരി എന്നിങ്ങനെ രണ്ട് ആൺമക്കൾ കൂടിയുണ്ട്‌.

സുരേഷ് സൂപ്പർ ഗുഡ് ഫിലിംസിനുവേണ്ടി ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ജീവൻ സ്റ്റീൽ കമ്പനി സംരംഭകനാണ്. 

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...