അമേരിക്കൻ വാർത്ത

ബോസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്കോഫിന് ഉജ്വല തുടക്കം

ബോസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന വാര്‍ഷിക ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്  ബോസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ ഉജ്വല തുടക്കം.

2026 ജൂലൈ 15 മുതല്‍ 18 വരെ പെന്‍സില്‍വേനിയയിലെ ലാങ്കസ്റ്ററിലാണ്   കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത്. ‘കൃപയുടെ പാത്രങ്ങള്‍’ എന്നതാണ് ചിന്താ വിഷയം.

കോണ്‍ഫറന്‍സ് പ്രചാരണത്തിന്റെയും രജിസ്‌ട്രേഷന്റെയും ഭാഗമായി ദേവാലയത്തില്‍ ജോണ്‍ താമരവേലില്‍, ഡോ. റെബേക്ക പോത്തന്‍, അനില്‍ തോമസ്, ജെന്നിഫര്‍ അലക്‌സ്, ജൂലിയ അലക്‌സ്, സുജ ജോണ്‍
എന്നിവരുള്‍പ്പെടുന്ന കോണ്‍ഫറന്‍സ് ടീം സന്ദര്‍ശനം നടത്തി.

ദേവാലയ സെക്രട്ടറി വിജു പോള്‍, ട്രഷറര്‍ ബെഞ്ചമിന്‍ സാമുവല്‍, ഭദ്രാസന  അസംബ്ലി അംഗം സിബു തോമസ്, മലങ്കര അസോസിയേഷന്‍ അംഗം  ബെഞ്ചമിന്‍ സാമുവല്‍, എബി കുര്യാക്കോസ്, ജോര്‍ജ് വര്‍ഗീസ് എന്നിവരും സന്നിഹിതരായിരുന്നു.

ഇടവക വികാരി ഫാ. റോയ് പി. ജോര്‍ജ് ഇടവക കമ്മിറ്റിയോടൊപ്പം കോണ്‍ഫറന്‍സ്  ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു.

ജോണ്‍ താമരവേലില്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും,  കോണ്‍ഫറന്‍സിന്റെ  ഉദ്ദേശ്യത്തെയും ദൗത്യത്തെയും കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കുകയും ഈ വര്‍ഷത്തെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ എല്ലാ ഇടവക അംഗങ്ങളേയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ഡോ. റെബേക്ക പോത്തന്‍ ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ ചിന്താ വിഷയം,  കോണ്‍ഫറന്‍സ് തീയതി, സമയം, സ്ഥലം, പ്രഭാഷകര്‍  എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കു വെക്കുകയും ഇടവകാംഗങ്ങളോട്  സുവനീറിലേക്ക് ലേഖനങ്ങള്‍ അയക്കാന്‍ ആവശ്യപ്പെടുകയും,  സ്‌പോണ്‍സര്‍ഷിപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുകയും ചെയ്തു.

ഡോ. തോമസ് മാര്‍ അത്താനാസിയോസ് (കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത), ഹൈറോമോങ്ക് വാസിലിയോസ് (സെയിന്റ്  ഡയോണിഷ്യസ് മൊണാസ്ട്രി), ഫാ. ഡോ. എബി ജോര്‍ജ് (ലോങ്ങ്  ഐലന്‍ഡ് സെന്റ് തോമസ് ഇടവക വികാരി), ലിജിന്‍ തോമസ് (സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനം) എന്നിവരാണ്  കോണ്‍ഫറന്‍സിലെ പ്രധാന പ്രഭാഷകര്‍.

രജിസ്‌ട്രേഷനെയും സ്‌പോണ്‍സര്‍ഷിപ്പുകളെയും കുറിച്ചുള്ള വിവരങ്ങള്‍  ജൂലിയ അലക്‌സ് വിശദമായി നല്‍കി.

ജെന്നിഫര്‍ അലക്‌സ് റാഫിള്‍, സൈറ്റ് ആന്‍ഡ് സൗണ്ട് ഷോയെക്കുറിച്ചു  സംസാരിക്കുകയും, ഇടവകാംഗങ്ങളെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

അനില്‍ തോമസ് കോണ്‍ഫറന്‍സിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന പാഠ്യപദ്ധതികളെ കുറിച്ച്  സംസാരിക്കുകയും കോണ്‍ഫറന്‍സിനെക്കുറിച്ചുള്ള തന്റെ അനുഭവം പങ്കു വെച്ചുകൊണ്ട്  എല്ലാവരെയും പ്രത്യേകിച്ച് യുവാക്കളെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ പ്രോത്സാഹിച്ചു.

കോണ്‍ഫറന്‍സ് ടീമിന് നല്‍കിയ ഊഷ്മളമായ സ്വാഗതത്തിനും പിന്തുണയ്ക്കും  ജോണ്‍ താമരവേലില്‍ ഇടവക വികാരിക്കും ഇടവകാംഗങ്ങള്‍ക്കും   നന്ദി അറിയിച്ചു.

ദേവാലയ വികാരി ഫാ. റോയ് പി. ജോര്‍ജ്  രജിസ്‌ട്രേഷന്‍ കിക്കോഫ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ എല്ലാ അംഗങ്ങളെയും അച്ചന്‍ പ്രോത്സാഹിപ്പിക്കുകയും, കോണ്‍ഫറന്‍സ് ടീമിന്റെ സമര്‍പ്പണത്തിനു നന്ദി പറയുകയും ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്കായി  https://fycnead.org/  സന്ദര്‍ശിക്കുകയോ താഴെ പറഞ്ഞിരിക്കുന്ന ഭാരവാഹികളെ ബന്ധപ്പെടുകയോ ചെയ്യുക.

ഫാ.  അലക്‌സ്  കെ ജോയ് (കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍): 973-489-6440
ജെയ്സണ്‍ തോമസ് (കോണ്‍ഫറന്‍സ് സെക്രട്ടറി): 917-612-8832
ജോണ്‍ താമരവേലില്‍ (കോണ്‍ഫറന്‍സ് ട്രഷറര്‍): 917-533-3566

Report – ജിനേഷ് തമ്പി

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...