അമേരിക്കൻ വാർത്ത

നോർത്ത് അമേരിക്കൻ മാർത്തോമാ ഭദ്രാസനം 18-ാമത് സന്നദ്ധ സുവിശേഷ സംഘം കോൺഫറൻസ്: രജിസ്ട്രേഷൻ പുരോഗമിക്കുന്നു

ഡാളസ് : സന്നദ്ധ സുവിശേഷ സംഘം നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ പതിനെട്ടാമത് കോൺഫറൻസിനുള്ള ഒരുക്കങ്ങൾ ഡാളസിൽ  പുരോഗമിക്കുന്നു . 2026 ഓഗസ്റ്റ് 20 മുതൽ 23 വരെ നടക്കുന്ന ഈ സംഗമത്തിന് ആതിഥേയത്വം വഹിക്കുന്നത് സന്നദ്ധ സുവിശേഷ സംഘം ഡാല്ലസ്   സെന്റർ-എ  ആണ്.

വിശുദ്ധ മത്തായിയുടെ സുവിശേഷത്തെ ആസ്പദമാക്കി “വന്നു കാൺമീൻ: വിശുദ്ധ ജീവിതത്തിലേക്കുള്ള ക്ഷണം” (Come and See: The Divine Invite) എന്നതാണ് ഈ വർഷത്തെ കോൺഫറൻസ് പ്രമേയം. ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ ഇവന്റ് സെന്ററാണ് കോൺഫറൻസിന് വേദിയാകുന്നത്.

നോർത്ത് അമേരിക്കൻ ഭദ്രാസന എപ്പിസ്കോപ്പ റൈറ്റ് റവ. ഡോ. എബ്രഹാം മാർ പൗലോസ്, പ്രശസ്ത വചന പ്രഘോഷകൻ റവ. മോത്തി വർക്കി എന്നിവരാണ് മുഖ്യ പ്രഭാഷകർ. സെന്റർ- എ  പ്രസിഡന്റ് റവ. എബ്രഹാം വി . സാംസൺ, ജനറൽ കൺവീനർ ഷാജി എസ്. രാമപുരം എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.

റവ. ജസ്‌വിൻ ജോൺ (ചെയർമാൻ), ജേക്കബ് മത്തായി (കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ രജിസ്ട്രേഷൻ ഫോം, വെബ്സൈറ്റ്, ബ്രോഷർ എന്നിവയുടെ പ്രകാശനം ഇതിനോടകം പൂർത്തിയായി. ഭദ്രാസന സെക്രട്ടറിയും പ്രശസ്ത സംഗീതജ്ഞനുമായ മിസ്റ്റർ ജോർജ് വർഗീസിന്റെ നേതൃത്വത്തിൽ വിപുലമായ ഗായക സംഗം  രൂപീകരണ നടപടികൾ പുരോഗമിക്കുന്നു.

ഭദ്രാസനത്തിലെ എല്ലാ ഇടവകാംഗങ്ങളും ഒത്തൊരുമിച്ച് ഈ കോൺഫറൻസ് വൻ വിജയമാക്കണമെന്ന് അഭിവന്ദ്യ എബ്രഹാം മാർ പൗലോസ് തിരുമേനി ആഹ്വാനം ചെയ്തു.

Report അലക്സ് കോശി (മീഡിയ കൺവീനർ)

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...