കായികംപ്രധാന വാർത്ത

വനിതാ ട്വന്റി-20 ലോകകപ്പ് ടീമിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു: ഹർമൻപ്രീത് കൗർ ക്യാപ്‌ടൻ; പുതിയ താരങ്ങൾക്കും അവസരം

മുംബയ്: ജൂണിൽ ഇംഗ്ലണ്ടിലും വെയ്ൽസിലുമായി നടക്കാനിരിക്കുന്ന വനിതാ ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. സൂപ്പർ താരം ഹർമൻപ്രീത് കൗറാണ് ടീമിനെ നയിക്കുക. സ്റ്റാർ ഓപ്പണർ സ്മൃതിമന്ദാന വൈസ് ക്യാപ്ടനാകും. വനിതാ പ്രീമിയർ ലീഗിൽ മിന്നും പ്രകടനം കാഴ്‌വച്ച ഭാരതി ഫുൽമാലിക്കും, പേസർ നന്ദാനി ശർമ്മയ്ക്കും ഇന്ത്യൻ ടീമിലേക്കുള്ള വഴിതുറന്നു. പരിക്കേറ്റ അമൻജോത് കൗറിന് പകരക്കാരിയായാണ് മദ്ധ്യനിര ബാറ്ററായി ഭാരതി ടീമിലെത്തിയത്.

ഡബ്ല്യുപിഎല്ലിലെ 10 മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റുകൾ വീഴ്ത്തിയ നന്ദാനി ശർമ്മ ഇന്ത്യയുടെ പേസ് നിരയ്ക്ക് കരുത്താണ്. പരിചയസമ്പന്നരായ രേണുക സിംഗ് താക്കൂർ, അരുന്ധതി റെഡ്ഡി എന്നിവർക്കൊപ്പം ക്രാന്തി ഗൗഡും പേസ് നിരയിലുണ്ട്. ശ്രീയങ്ക പാട്ടീൽ, രാധാ യാദവ്, ശ്രീ ചരണി എന്നിവരാണ് സ്പിൻ ആക്രമണത്തിന് നേതൃത്വം നൽകുന്നത്. സനേ റാണയെ മറികടന്ന് ഇവർ ടീമിൽ ഇടംപിടിക്കുകയായിരുന്നു. ജെമീമ റോഡ്രിഗസ്, ഷഫാലി വർമ്മ, റിച്ച ഘോഷ് എന്നിവരും ടീമിലുണ്ട്. ബാക്കപ്പ് വിക്കറ്റ് കീപ്പറായി യാസ്തിക ഭാട്ടിയെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജൂൺ 14മുതൽ ലോകകപ്പ് മത്സരങ്ങൾക്ക് തുടക്കമാകും.

ട്വന്റി-20 ലോകകപ്പ് ഇന്ത്യൻ സ്‌ക്വാഡ്: ഹർമൻപ്രീത് കൗർ (ക്യാപ്ടൻ), സ്മൃതിമന്ദാന (വൈസ് ക്യാപ്ടൻ), ഷഫാലി വർമ്മ, ജെമീമ റോഡ്രിഗസ്, ഭാരതി ഫുൽമാലി, വിക്കറ്റ് കീപ്പർമാർ -റിച്ച ഘോഷ്, യാസ്തിക ഭാട്ടിയ, ദീപ്തി ശർമ്മ, രാധാ യാദവ്, ശ്രീയങ്ക പാട്ടീൽ. ബൗളർമാർ- (സ്പിൻ) ശ്രീ ചരണി, രേണുക സിംഗ് താക്കൂർ, അരുന്ധതി റെഡ്ഡി, നന്ദാനി ശർമ്മ, ക്രാന്തി ഗൗഡ്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...